ചെറിയ കലക്ടറും വലിയ പൊലീസും; ആരും കേൾക്കാത്ത കഥകളുമായി ‘കറുത്തമുത്തി’ലെ പ്രദീപും റിനിയും!
സീരിയസായി മാറുന്ന സീരിയൽ എപ്പിസോഡുക ൾക്കിടയിൽ അവർ രണ്ടുപേർ മാത്രം മിണ്ടാട്ടമില്ലാതെ ഇരിക്കുകയാണ്. ‘കറുത്തമുത്തിൽ’ ഡിസിപി അഭിറാമിന്റെ ഗാംഭീര്യമാണ് പ്രദീപിനെങ്കിൽ ഡിസിപിയുടെ ഒപ്പം നിൽക്കുന്ന റിനിക്ക് കലക്ടർ ബാലചന്ദ്രികയുടെ ടെൻഷനാണ്. അതുകൊണ്ട് സ്ക്രീനിൽ കാണിക്കാൻ കഴിയാത്ത ചിരിയും സന്തോഷവും സംസാരിക്കാൻ
സീരിയസായി മാറുന്ന സീരിയൽ എപ്പിസോഡുക ൾക്കിടയിൽ അവർ രണ്ടുപേർ മാത്രം മിണ്ടാട്ടമില്ലാതെ ഇരിക്കുകയാണ്. ‘കറുത്തമുത്തിൽ’ ഡിസിപി അഭിറാമിന്റെ ഗാംഭീര്യമാണ് പ്രദീപിനെങ്കിൽ ഡിസിപിയുടെ ഒപ്പം നിൽക്കുന്ന റിനിക്ക് കലക്ടർ ബാലചന്ദ്രികയുടെ ടെൻഷനാണ്. അതുകൊണ്ട് സ്ക്രീനിൽ കാണിക്കാൻ കഴിയാത്ത ചിരിയും സന്തോഷവും സംസാരിക്കാൻ
സീരിയസായി മാറുന്ന സീരിയൽ എപ്പിസോഡുക ൾക്കിടയിൽ അവർ രണ്ടുപേർ മാത്രം മിണ്ടാട്ടമില്ലാതെ ഇരിക്കുകയാണ്. ‘കറുത്തമുത്തിൽ’ ഡിസിപി അഭിറാമിന്റെ ഗാംഭീര്യമാണ് പ്രദീപിനെങ്കിൽ ഡിസിപിയുടെ ഒപ്പം നിൽക്കുന്ന റിനിക്ക് കലക്ടർ ബാലചന്ദ്രികയുടെ ടെൻഷനാണ്. അതുകൊണ്ട് സ്ക്രീനിൽ കാണിക്കാൻ കഴിയാത്ത ചിരിയും സന്തോഷവും സംസാരിക്കാൻ
സീരിയസായി മാറുന്ന സീരിയൽ എപ്പിസോഡുക ൾക്കിടയിൽ അവർ രണ്ടുപേർ മാത്രം മിണ്ടാട്ടമില്ലാതെ ഇരിക്കുകയാണ്. ‘കറുത്തമുത്തിൽ’ ഡിസിപി അഭിറാമിന്റെ ഗാംഭീര്യമാണ് പ്രദീപിനെങ്കിൽ ഡിസിപിയുടെ ഒപ്പം നിൽക്കുന്ന റിനിക്ക് കലക്ടർ ബാലചന്ദ്രികയുടെ ടെൻഷനാണ്. അതുകൊണ്ട് സ്ക്രീനിൽ കാണിക്കാൻ കഴിയാത്ത ചിരിയും സന്തോഷവും സംസാരിക്കാൻ തുടങ്ങിയപ്പോഴെ പുറത്തുചാടി തുടങ്ങി. രണ്ടുപേർ സംസാരിച്ചു തുടങ്ങുമ്പോൾ എന്തിനാണൊരു സത്യപ്രതിജ്ഞ എന്നൊന്നും അറിയില്ല. പക്ഷേ, പ്രദീപ് റിനിയുമായി ഒരു സത്യപ്രതിജ്ഞ കരാർ ഉണ്ടാക്കാനുള്ള ഒരുക്കത്തിലാണ്.
പ്രദീപ് : സത്യം ചെയ്തിട്ട് തുടങ്ങിയാ മതി.
റിനി : എന്ത് സത്യം?
പ്രദീപ് : അതൊക്കെ പറയാം, ആദ്യം കൈ നീട്ടി പിടിക്ക്.
റിനി : ശരി, ഇനി എന്താണ് പ്രതിജ്ഞാ വാചകം.
പ്രദീപ് : ഇവിടെ എനിക്ക് മുൻപാകെ സത്യം മാത്രമേ ബോ ധിപ്പിക്കാൻ പാടുള്ളൂ...
റിനി : അയ്യടാ... അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാ മതി.
പ്രദീപ്: നൊണച്ചിയാണെന്നു സമ്മതിച്ചേ... ആദ്യം തന്നെ ഇ തൊന്ന് പൊട്ടിക്കണമെന്നേ എനിക്കുള്ളായിരുന്നൂ.
റിനി : ഓഹോ... എനിക്കു പണി തരാൻ ഇറങ്ങിയതാണല്ലേ... ഞാനും പറഞ്ഞുകൊടുക്കും..
പ്രദീപ് : പറഞ്ഞുകൊടുക്കുമെന്നോ... ഇതെന്താ നഴ്സറി സ്കൂളോ. ആ പറഞ്ഞിട്ട് കാര്യമില്ലാ കുഞ്ഞി കൊച്ചല്ലേ?
റിനി : പിന്നെ, എനിക്ക് പറഞ്ഞപ്പൊ തെറ്റിയതാ...
പ്രദീപ് : ശരിയാ... ഷൂട്ട് തുടങ്ങുന്ന സമയത്ത് ഞാനും ഇങ്ങനെയാ വിചാരിച്ചിരുന്നത്. എന്റെ പെയർ അഭിനയിക്കുന്ന ആളാണല്ലോ താൻ.
റിനി : അതെ.
പ്രദീപ് : സീരിയലിൽ സാരിയൊക്കെയുടുത്ത്, വമ്പ ൻ കണ്ണാടിയുമൊക്കെ വച്ച് ഹെവി മെച്യൂരിറ്റിയുമായിട്ടാണല്ലോ നടപ്പ് മുഴുവൻ.
റിനി : അതിനെന്താ? എന്റെ ക്യാരകട്റല്ലേ...
പ്രദീപ് : ഇടയ്ക്കു കേറാതെ. ഞാൻ പറഞ്ഞു തീർക്കട്ടെ.
റിനി : ശരി...
പ്രദീപ് : ആദ്യം ഞാൻ വിചാരിച്ചത് വലിയൊരു കുട്ടിയാണ് റിനിയെന്നാണ്... അധികമൊന്നും സംസാരിക്കുന്നില്ല, ഉള്ളതാണെങ്കില്‍ പോലും ഭയങ്കര ശ്രദ്ധയോടുള്ള ഡയലോഗ്. ലൗ സീനൊക്കെ അഭിനയിക്കണമെന്നു പറഞ്ഞു തുടങ്ങുന്ന സമയമാണ്... ആവശ്യത്തിന് മടിയൊക്കെ എനിക്കുമുണ്ട്. മുതിർന്ന ആ ളാണെങ്കിൽ എങ്ങനെയാണ് പെരുമാറുക എന്ന് നമുക്ക് അറിയില്ലല്ലോ...
റിനി: ഈ മുതിർന്നെന്ന് റിപീറ്റ് പറയണ്ട കാര്യമില്ലല്ലോ...
പ്രദീപ് : പറയും... ആ ബാക്കി കഥ പറയട്ടെ. അങ്ങനെയാണ് ആ മനോഹരമായ ദിവസം വന്നെത്തിയത്.
ലൊക്കേഷനിൽ പയ്യൻ വന്ന് എല്ലാവർക്കും ലഡ്ഢു കൊടു ക്കുന്നു. ഞാനിങ്ങനെ അതു നോക്കി കൊണ്ടിരിക്കുന്നു.
റിനി : ആഹാ... ചേട്ടന് തരണമെന്ന് ഞാൻ പറഞ്ഞിട്ടുമുണ്ടായിരുന്നു, നിങ്ങൾക്ക് അവൻ ലഡ്ഢു തരികയും ചെയ്തു. ഇ തൊന്നും പോരാത്തത്തിന് ചേട്ടൻ ലഡ്ഢു കഴിക്കുന്നത് ഈ ‘ഞാൻ’ കാണുകയും ചെയ്തതാ. എന്നിട്ടിപ്പോ?
പ്രദീപ്: എന്നിട്ടെന്ത്?
റിനി : ലഡ്ഢു കിട്ടിയില്ലെന്ന് പറഞ്ഞില്ലേ?
പ്രദീപ്: ആരു പറഞ്ഞു കിട്ടിയില്ലാന്ന്. കഥയുടെ ഇടയിൽ ക യറുന്നതുകൊണ്ടാണ് ഈ സംശയമൊക്കെ. ഞാനിതൊന്ന് തീർത്തോട്ടെ.
റിനി : കള്ളത്തരം തോന്നിയാൽ എന്തായാലും ഇടപെടും,
പ്രദീപ് : ആയിക്കോട്ടെ... അന്ന് എന്തായാലും എനിക്കും കി ട്ടിയൊരു ലഡ്ഢു. സ്വാഭാവികമായും ഞാൻ ചോദിച്ചു , ആരുടെ പിറന്നാളാണെന്ന്. ആദ്യമെല്ലാവരും ചെറുതായൊന്നു ചിരിച്ചു. ചിരിയടക്കിയ ശേഷം പറഞ്ഞു, പിറന്നാൾ ലഡ്ഢുവല്ല, റിനി പ്ലസ് ടുവിന് മുഴുവൻ എ പ്ലസ് വാങ്ങിയതിന്റെ ചെലവാണിതെന്ന്... ഞാൻ തകർന്നു പോയി സുഹൃത്തുക്കളേ... ഈ ‘ജാഡക്കണ്ണാടിയുമായി’ ഇരിക്കുന്ന കുട്ടി വെറും പ്ലസ്ടൂക്കാരിയാണ് സുഹൃത്തുക്കളേ....
റിനി : അയ്യോ... തള്ളിതള്ളി എങ്ങോട്ടാ പോക്ക്.. ഫുൾ എ പ്ലസ് എന്നോ, ഷൂട്ടിന്റെ തിരക്കിൽ എങ്ങനെയാ പാസ്സായതെന്ന് എനിക്കേ അറിയൂ... ആ എന്നെ ഇങ്ങനെ പൊക്കണ്ട കാര്യമുണ്ടോ ചേട്ടാ...
പ്രദീപ് : കളിയാക്കിയാൽ പോലും പ്രശംസയാണെന്ന് കരുതുന്നവരുടെ എണ്ണം കേരളത്തിൽ വല്ലാണ്ട് കൂടുന്നുവെന്ന് എ വിടെയോ വായിച്ചിരുന്നു.
റിനി : അതൊക്കെ എനിക്കറിയാം... പക്ഷേ, എന്നെ മാത്രം ക ളിയാക്കി ഇതിൽ നിങ്ങൾ ഹിറ്റാകാൻ ഞാൻ സമ്മതിക്കൂല്ല...
പ്രദീപ് : അതേ നടക്കൂ, കാരണം ഞാനൊരു സൽസ്വഭാവി യാണല്ലോ. എന്നെപറ്റിയെന്ത് കുറ്റമാ പറയാനുള്ളത്.
റിനി : അതൊക്കെയുണ്ട്... ഡയലോഗുകൾ നിങ്ങൾ ചറപറാന്നു തെറ്റിക്കുന്ന കാര്യം ഞാൻ പറയും.
പ്രദീപ് : ആഹാ... അടുത്തത്. സ്വന്തം കുഴി വീണ്ടും തോണ്ടു ന്ന റിനിയുടെ കഥയിതാ വീണ്ടും...
റിനി : അതിനിയിപ്പോ എന്താ?
പ്രദീപ് : സീരിയിലിൽ എന്റെ മുഖം കാണിക്കുന്ന ക്ലോസപ് ഷോട്ടെടുക്കുമ്പോൾ എതിർ സൈഡിൽ നിൽക്കണ്ടയാൾ മിക്കപ്പോഴും റിനിയാണ്.
റിനി: സഹായം ചെയ്യാൻ സ ന്നദ്ധയാണ് ഞാനെന്ന് മനസ്സിലാക്കാൻ ഇതിൽക്കൂടുതൽ എന്ത് തെളിവാണ് വേണ്ടത്?
പ്രദീപ്: ക്യാമറ, ഡയലോഗ് പറയുന്ന എന്റെ മുഖത്ത് മാത്രമായിരിക്കുന്നതു കൊണ്ട് ഓപസിറ്റ് നിൽക്കുമ്പൊ ഇവൾക്ക് വേറെ ബുദ്ധിമുട്ടൊന്നുമില്ല. ഞാൻ ചെറുതായിട്ട് എന്തെങ്കിലും തെറ്റിച്ചാൽ റിനി ചിരിച്ച് സീൻ കുളമാക്കും. പിന്നെ, സെറ്റിലുള്ള എല്ലാവരെയും അതറിയിക്കും. വെറുതേ ഒരു പുണ്യപ്രവർത്തി.
റിനി : അയ്യടാ... തെറ്റിക്കുന്നത് ചേട്ടനല്ലേ, പിന്നെങ്ങനാ ഞാൻ സീൻ കുളമാക്കുന്നത്.
പ്രദീപ് : ഡബ്ബ് ചെയ്തു നിസ്സാരമായി ശരിയാക്കാവുന്ന ചെറിയ തെറ്റൊക്കെ ചിരി കയ്യീന്നിട്ട് നശിപ്പിച്ചിട്ട് ഇപ്പൊ എന്നെ കുറ്റം പറയുന്നൊ...
റിനി : ഈശ്വരാ... തിരിച്ച് പണിയാനുള്ള എന്തെങ്കിലും കയ്യീന്നൊ കാലേന്നൊ ഇട്ട് തരണേ....
പ്രദീപ് : കാലെന്ന് പറഞ്ഞപ്പോഴാ അടുത്തത് കിട്ടിയത്.
റിനി: വീണ്ടും എനിക്കിട്ടൊ, ദേ ഞാൻ പാവം കൊച്ച്. കൂടെഅഭിനയിക്കുന്ന കുട്ടിയല്ലേ... അ ഡ്ജസ്റ്റ് ചെയ്തൂടെ.
പ്രദീപ്: പിന്നെ, അഡജസ്റ്റ് ചെയ്ത കഥയാ ഞാൻ പറയുന്നത്.
റിനി : അതെന്തോന്ന്?
പ്രദീപ്: സീരിയലിൽ ഞാൻ പൊലീസും റിനി കലക്ടറുമാണ്. നമ്മുടെ കലക്ടർ മുന്നിൽ നിൽക്കുന്ന സീനിൽ, ഞാൻ എത്ര ഗാംഭീര്യം വച്ച് വന്നാലും അവസാനം തലകുനിക്കേണ്ടി വരും....
റിനി : മതി... മതി, അവിടെ നിർത്ത്
പ്രദീപ് : ഒരിക്കലുമില്ല... കാരണം വേറൊന്നുമല്ല നമ്മുടെ കലക്ടർ സാറിന് പൊക്കം കുറവായത് തന്നെ... പരമാവധി താഴ്ന്നാണ് റിനിയുടെ മുന്നിൽ നിൽക്കുന്നത്. അതോണ്ട് നന്നായി പാടുപെടും. ഇതൊന്നും പോരാത്തതിന് ആവശ്യത്തിന് ഹീലുള്ള ചെരുപ്പും തെർമോക്കോളും കൂടെ വച്ചാൽ മാത്രമെ റിനിയുടെ പൊക്കത്തിന്റെ പ്രശ്നം ശരിയാകൂ...
റിനി : ചേട്ടന് എങ്ങനെയാ ഇത്ര ലുക്ക് കിട്ടിയതെന്ന് ഞാൻ ഇടയ്ക്കൊക്കെ ആലോചിക്കും. അച്ഛൻ പൊലീസുകാരനായിട്ടും ചേട്ടനെന്താ പൊലീസിൽ പോകാഞ്ഞത്, ആ ഒരു പേഴ്സനാലിറ്റി...
പ്രദീപ് : മതി, മതി... ഒരാളെ പൊക്കാൻ നോക്കുമ്പോൾ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടത് അതയാൾക്ക് മനസ്സിലാകാതിരിക്കാനാ കേട്ടോ.
റിനി : ശ്ശോ, ഞാൻ പൊക്കിയതല്ല. എന്റെ സംശയമാന്നേ.
പ്രദീപ് : എന്റെ അച്ഛന് ഞാൻ പൊലീസാകണമെന്നൊന്നും ഇല്ലായിരുന്നു. ചെറുപ്പം മുതല്‍ നാടകത്തിൽ അഭിനയിക്കുമായിരുന്നു. അമ്മയ്ക്കും എന്റെ ഇഷ്ടമായിരുന്നു വലുത്. അങ്ങനെയാണ് അഭിനയത്തിലേക്ക് സീരിയസ്സായി ഇറങ്ങാൻ തോന്നിയത് തന്നെ. ആദ്യം സിനിമകളിലാണ് അഭിനയിച്ചു തുടങ്ങിയത്, ലാലേട്ടൻ സിനിമകളിൽ ചെറിയ എന്തെങ്കിലും വേഷത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
റിനി : ലാലേട്ടന്‍ മേരാ കട്ട ഫാൻ ഹേ....
പ്രദീപ്: എന്ത്?
റിനി: ഹിന്ദി അറിയില്ല, അല്ലേ?
പ്രദീപ് : അറിയാവുന്നോണ്ടാ ചോദിച്ചേ... ലാലേട്ടൻ തന്റെ ആരാധകനാന്നാ ഈ പറഞ്ഞതിന്റെ അർഥം
റിനി : ഇയ്യോ... ഞാൻ ചേട്ടന് ഹിന്ദി അറിയാമോന്ന് ടെസ്റ്റ് ചെയ്തതാ.
പ്രദീപ് : ഉവ്വേ, അങ്ങനെയാണെങ്കിൽ ഞാൻ ലാലേട്ടന്റെയൊരു കഥ പറയാം. ‘കുരുക്ഷേത്ര’ സിനിമയിൽ പട്ടാളക്കാരിൽ ഒ രാളായി ഞാനും അഭിനയിക്കുന്നുണ്ടായിരുന്നു, കാർഗിലിലാണ് ഷൂട്ട് നടക്കുന്നത്. ഏതോ മലയുടെ മുകളിൽ വച്ചെടുക്കേണ്ട ഷോട്ടാണ് ഇനിയുള്ളത്. അതോണ്ട് ഞങ്ങൾ ചെറിയ പട്ടാളക്കാരെല്ലാം ലോറിയിൽ കേറിയിരുന്നു തമാശയും പറഞ്ഞ്, ബാക്കി ആളുകൾ ഓരോ സാധനങ്ങളുമായി മല കേറുന്നത് കണ്ടോണ്ടിരിക്കുകയാണ്.
റിനി : അതുറപ്പാണല്ലോ, നിങ്ങൾ പണിയെടുക്കൂല്ലെന്ന്...
പ്രദീപ് : അപ്പോഴതാ ക്രൂവിനൊപ്പം നടന്നു മല കയറി പോകുന്നു ലാലേട്ടൻ. വർഷം കുറേ കഴിഞ്ഞെങ്കിലും ആ കാഴ്ച ഇപ്പോഴും മനസ്സിലുണ്ട്. എന്തെങ്കിലും ചെയ്യാൻ മടി തോന്നുമ്പോൾ ഞാൻ ആ നിമിഷം ഓർക്കും.
റിനി : അരേ,വാ... ഇത്രയും നല്ല കഥ ഉണ്ടായിട്ടാണൊ നിങ്ങൾ വെറുതേ എന്നെയും കളിയാക്കികൊണ്ട് ഇരുന്നത്.
പ്രദീപ് : കളിയാക്കാനും മാത്രം കാര്യങ്ങൾ എന്റെ മുന്നിൽ ചെയ്തോണ്ടിരിക്കുമ്പോൾ ഓർക്കണം.
റിനി : അത്രയ്ക്കൊന്നും പറയണ്ട... പേടിത്തൊണ്ടാ.
പ്രദീപ് : ഓഹാ... ആ കഥയോർക്കാൻ ആണല്ലേ എന്നെക്കൊണ്ട് ലാലേട്ടന്റെ കഥയിലെത്തിച്ചത്.
റിനി : ബൂഹാഹാഹാ... എനിക്ക് കിട്ടിയ അവസരം ഞാനിതാ വിനിയോഗിക്കാൻ പോകുന്നു
പ്രദീപ് : ആ എന്തേലും പറയ്...
റിനി : ദമ്പതികളാണല്ലോ നമ്മൾ സീരിയലിൽ. എന്തേലും ഇത്തിരി റൊമാൻസ് ഉള്ള സീൻ വന്നാൽ ചേട്ടന് ടെൻഷനാണ്. അപ്പോഴൊക്കെ ഈ ഞാൻ സപ്പോർട്ട് ചെയ്യുന്നത് കൊ ണ്ടല്ലേ ഒരുവിധത്തിൽ ചേട്ടൻ രക്ഷപ്പെട്ടു പോകുന്നത്.
പ്രദീപ് : നീ പറയാൻ ഉദ്ദേശിച്ച കഥ പറയടേ. അല്ലാതെ എന്റെ അഭിനയം ശരിയാക്കാൻ നോക്കാതെ...
റിനി: അങ്ങനെയൊരു ബെഡ്റൂ സീൻ വന്നെത്തി. ജസ്റ്റ് എ ന്റെ കൂടെ കട്ടിലിൽ ഇരിക്കുന്ന സീനാണ്. പെട്ടെന്ന് അത് സംഭവിച്ചു. ചേട്ടനിൽ നിന്ന് ഞാനൊരിക്കലും പ്രതീക്ഷിക്കാത്തത്
പ്രദീപ് : എന്ത്!!!
റിനി : ഡയലോഗ് പറയുന്നതിനിടയിൽ പ്രദീപേട്ടൻ പെട്ടെന്ന് ചാടിയെഴുന്നേറ്റ് ഒരു അലർച്ച... എല്ലാവരും ഞെട്ടിയ കൂട്ടത്തിൽ ഞാനും ഞെട്ടി.
പ്രദീപ് : ഇതെന്ത് ബിൽഡപ്പാടീ. കാര്യം പറ.
റിനി: കാര്യമന്വേഷിപ്പിച്ചപ്പോഴല്ലെ എല്ലാവരും അറിയുന്നത് തലയണയുടെ സൈഡിൽ വന്ന പാറ്റയേ കണ്ടാണ് നമ്മുടെ വീരശൂരപരാക്രമി പേടിച്ചതെന്ന്.
പ്രദീപ് : ഹോ, കളഞ്ഞ്... ഒപ്പിച്ചു വച്ച സകല മൈലേജും കളഞ്ഞ്. സുന്ദരനും സുമുഖനുമായൊരു അവിവാഹിതനെ പേടിത്തൊണ്ടനായി ചിത്രീകരിച്ചില്ലേ.
റിനി : പരിഹാരമായി ഒരു കല്യാണപരസ്യം അങ്ങു സെറ്റാക്കിയാലൊ?
പ്രദീപ് : എങ്ങനെ ?
റിനി : അതിസുന്ദരനും മിടുക്കനുമായ ചെറുപ്പക്കാരൻ പെണ്ണന്വേഷിക്കുന്നു. പാറ്റയെ പേടിയൊഴികെ ഈ ചെറുപ്പക്കാരന് മറ്റൊരു കുഴപ്പവുമില്ല. അപേക്ഷകർക്ക് ഇരുകയ്യും നീട്ടിയുള്ള സ്വാഗതം. പക്ഷേ, കൂടെയുള്ള സീരിയൽ പാർട്ണറിന് കമ്മിഷൻ വേണം.
പ്രദീപ് : അതൊക്കെ ഡൺ.
റിനി : എന്നാൽ കല്യാണം നടത്തുന്ന കാര്യം ഞാനേറ്റു.