ഫ്രെയിമിന്റെ ഓരത്ത് നായകനെ ചുറ്റിപ്പറ്റി നിന്ന ആ മിമിക്രിക്കാരൻ ഇന്ന് സംവിധായകന്റെ കസേരയിലേക്ക് ചേക്കേറിയിരിക്കുകയാണ്. കോമഡി താരമായി ചിരിപ്പിച്ചും, വില്ലൻ വേഷത്തിൽ വിറപ്പിച്ചും പ്രേക്ഷക മനസുകളിൽ ചിരപ്രതിഷ്ഠ നേടിയ ഷാജോണിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ഷാജോൺ സംവിധായകന്റെ കുപ്പായമണിയുന്ന ബ്രദേഴ്സ് ഡേ

ഫ്രെയിമിന്റെ ഓരത്ത് നായകനെ ചുറ്റിപ്പറ്റി നിന്ന ആ മിമിക്രിക്കാരൻ ഇന്ന് സംവിധായകന്റെ കസേരയിലേക്ക് ചേക്കേറിയിരിക്കുകയാണ്. കോമഡി താരമായി ചിരിപ്പിച്ചും, വില്ലൻ വേഷത്തിൽ വിറപ്പിച്ചും പ്രേക്ഷക മനസുകളിൽ ചിരപ്രതിഷ്ഠ നേടിയ ഷാജോണിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ഷാജോൺ സംവിധായകന്റെ കുപ്പായമണിയുന്ന ബ്രദേഴ്സ് ഡേ തീയറ്ററുകളിൽ ആവേശം തീർത്ത് മുന്നേറുമ്പോൾ അദ്ദേഹത്തിന് പറയാൻ ഏറെയുണ്ട്. സിനിമയിലേക്കുള്ള വരവ്, കുടുംബം, ഓർമകൾ...വനിത ഓണപ്പതിപ്പിനു നൽകിയ അഭിമുഖത്തിൽ ഷാജോൺ മനസു തുറക്കുകയാണ്.

ഉണ്ണിബാലചന്ദ്രന്‍ തയ്യാറാക്കിയ അഭിമുഖത്തിൽ നിന്നുള്ള പ്രസക്ത ഭാഗം ചുവടെ...

ADVERTISEMENT

പ്രണയ വിവാഹമായിരുന്നോ?

പ്രണയത്തിലൂടെ വിവാഹിതരായവരാണ് ഞങ്ങൾ. ഞാനും ഡിനിയും ഒരുമിച്ച് ഒരു ഗൾഫ് ഷോയ്ക്ക് പോയതാണ്. കോട്ടയം നസീറിന്റെ കൂടെ ഞാനും ഡാൻസർ ടീമിനൊപ്പം ഡിനിയും. കക്ഷി അന്ന് മിസ് തൃശൂരായി തിളങ്ങി നിൽക്കുകയാണ്. ഒരു മിസ് തൃശൂരിനോട് എനിക്ക് ചോദിക്കാൻ പറ്റുന്ന ചോദ്യമായിരുന്നോ അതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. എങ്കിലും എനിക്ക് ഇഷ്ടമാണെന്ന് നേരെ ചെന്നു പറഞ്ഞു. പക്ഷേ, എന്നെ ഞെട്ടിച്ചത് അവളുടെ മറുപടിയാണ്. ‘വീട്ടുകാർക്ക് ഇഷ്ടമാണേൽ അവൾക്ക് കുഴപ്പമില്ലെന്ന്.’

ADVERTISEMENT

അപ്പോൾ തന്നെ ഇച്ചായനെ വിളിച്ചു. ഇച്ചായൻ തന്ന ആ ത്മവിശ്വാസത്തിൽ അമ്മച്ചിയോട് കാര്യം പറഞ്ഞു. നാട്ടിൽ വന്നിട്ട് കൂട്ടുകാരൻ രമേശുമായി ഡിനിയുടെ വീട്ടിൽ പോയി. പിന്നെ, മൂന്നുമാസം പ്രണയകാലം. 2004 ൽ കല്യാണം. രണ്ട് മക്കളാണ് ഞങ്ങൾക്ക്. മകൾ ഹന്ന, മകൻ യൊഹാൻ.

വിശദമായ വായനയ്ക്ക് വനിത സെപ്റ്റംബർ ആദ്യ ലക്കം കാണുക

ADVERTISEMENT

ADVERTISEMENT