ചലനങ്ങളിൽ പോലും നൃത്തം നിറയുന്ന അഴക്. ഇന്നലെയേക്കാൾ മിഴിവോടെ ഇന്നും മലയാള സിനിമയിൽ തിളങ്ങുന്ന നായിക. മഹാനടിക്കു ചേരുന്ന തലയെടുപ്പോടെ നടന്നുവരുന്ന ശോ‌ഭനയെ തന്നെ നോക്കി നിന്നു. പിന്നെ, ശോഭനയുടെ പുതിയ ജീവിതവിശേഷങ്ങൾ കേട്ടിരുന്നു. നാരായണി, അമ്മയുടെ സിനിമകൾ കണ്ടിട്ടുണ്ടോ? അടുത്തിടെയാണ് കണ്ടത്.

ചലനങ്ങളിൽ പോലും നൃത്തം നിറയുന്ന അഴക്. ഇന്നലെയേക്കാൾ മിഴിവോടെ ഇന്നും മലയാള സിനിമയിൽ തിളങ്ങുന്ന നായിക. മഹാനടിക്കു  ചേരുന്ന തലയെടുപ്പോടെ നടന്നുവരുന്ന ശോ‌ഭനയെ തന്നെ നോക്കി നിന്നു. പിന്നെ, ശോഭനയുടെ പുതിയ ജീവിതവിശേഷങ്ങൾ കേട്ടിരുന്നു. 

നാരായണി, അമ്മയുടെ സിനിമകൾ കണ്ടിട്ടുണ്ടോ?

ADVERTISEMENT

അടുത്തിടെയാണ് കണ്ടത്. ‘അമ്മാ, വാട്ട് ആർ യു ഡൂയിങ്.’ അവൾക്കത് കണ്ട് അമ്പരപ്പാണ്. ‘ഞാൻ ഇങ്ങനെയായി     രുന്നു’ എന്നു ചെറുചിരിയോടെ പറഞ്ഞു. ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമ അവൾക്ക് ഇഷ്ടപ്പെട്ടില്ല. അതിൽ എനിക്കു ഒരു മകളുണ്ടല്ലോ, കല്യാണി പ്രിയദർശൻ.  എന്റെ കാര്യത്തിൽ മകൾ കുറച്ചു പൊസസ്സീവാണ്. 

അവൾക്കു മൂന്നു വയസ്സുള്ളപ്പോഴാണ് ഞാൻ ‘തിര’ എന്ന സിനിമ ചെയ്യുന്നത്. തിയറ്ററിൽ അവളുടെയൊപ്പമാണ് സിനിമ കണ്ടത്. സ്ക്രീനിൽ എന്നെ കണ്ടതും അവൾ എന്റെ മുഖത്തേക്കു നോക്കി. പിന്നീട് എന്തോ ചിന്തയാൽ, എന്റെ കയ്യും വലിച്ചു പുറത്തേക്കു കൊണ്ടു പോയി. ‘മണിച്ചിത്രത്താഴ്’ അവൾക്കിഷ്ടപ്പെട്ടു. 

ADVERTISEMENT

മകൾ അനന്തനാരായണിയോട് കർശനക്കാരിയാണോ?

അത്യാവശ്യം. മകളുടെ സ്കൂളിൽ നിന്നു ഫോൺകോൾ വന്നാൽ പേടിക്കുന്ന സാധാരണ അമ്മയാണ് ‍ഞാൻ. അ വരെന്തെങ്കിലും നല്ല കാര്യം പറയാനായിരിക്കും വിളിക്കുന്നതെങ്കിലും ഞാൻ പേടിക്കും. അവൾ ഇപ്പോൾ എട്ടാം ക്ലാസ്സിലായി. ചെന്നൈയിൽ ഞാൻ പഠിച്ച അതേ സ്കൂളിലാണ് അവളും പഠിക്കുന്നത്. 

ADVERTISEMENT

കോളജ് പഠനം സ്െറ്റല്ലാ മാരിസിൽ ചെയ്യണമെന്നാണ് അവളുടെ ആഗ്രഹം. ഞാൻ പറയുന്നതിന്റെ എതിരേ ചെയ്യൂ. അതാണല്ലോ പ്രായം. അതുകൊണ്ടു ചെയ്യണമെന്ന് ആഗ്രഹമുള്ള കാര്യങ്ങൾ ചെയ്യേണ്ട എന്നേ ഞാൻ പറയൂ. അപ്പോഴതു ചെയ്യും. അങ്ങനെയുള്ള തമാശകളിലൂടെയാണ് ഞങ്ങളുടെ ജീവിതം മുന്നോട്ടു പോകുന്നത്. ഇപ്പോഴും അവളെനിക്കു ചെറിയ കുട്ടിയാണ്. ഞാൻ കൂട്ടുകാരൊത്തു ഒരുമിച്ചു കൂടുമ്പോൾ കൂടെ കൊണ്ടുപോകാറുണ്ട്.

മകൾക്ക് നൃത്തത്തിൽ താൽപര്യമുണ്ടോ?

കഴിഞ്ഞ മാസം അവൾ എന്റെയടുത്തു വന്നു പറഞ്ഞു. ‘എനിക്ക് നൃത്തം പഠിക്കണം.’ അതുവരെ വിളിച്ചാൽ വരും എന്നല്ലാതെ അത്ര താൽപര്യമുണ്ടായിരുന്നില്ല. നിർബന്ധിക്കാനും എനിക്ക് ഇഷ്ടമില്ല. ‘നിനക്ക് പഠിക്കണം എന്നു തോന്നുമ്പോൾ വരൂ’ എന്നു തന്നെയാണ് പറഞ്ഞിരുന്നത്. ഇപ്പോൾ ഗൗരവമായി നൃത്തപഠനം തുടങ്ങിയിട്ടുണ്ട്.

എന്താണ് മകളെ മാധ്യമങ്ങളിൽ നിന്നു മാറ്റിനിർത്തുന്നത്?

എന്തിനു ഞാനെന്റെ മകളെ മാധ്യമങ്ങളുടെ മുന്നിൽ കൊണ്ടുവരണം? അവൾ സാധാരണ കുട്ടിയാണ്. അത്രമാത്രം.

ADVERTISEMENT