‘ഫോണിലേക്ക് തുരുതുരാ കോളുകൾ, പലരും പറയുന്നത് എന്റെ ലീക്ഡ് വിഡിയോ വന്നിട്ടുണ്ടെന്നാണ്’: വിവാദങ്ങൾക്ക് മറുപടി പറഞ്ഞ് മാളവിക
പദ്മിനിയുടെ ഭാഗ്യം ‘തിങ്കളാഴ്ച നിശ്ചയം’ കണ്ടപ്പോൾ മുതലുള്ള ആഗ്രഹമായിരുന്നു സെന്ന ഹെഗ്ഡെ സിനിമയുടെ ഭാഗമാകണമെന്ന്. ‘പദ്മിനി’യിലേക്കു വിളിച്ചപ്പോൾ ത്രില്ലടിച്ചു. ചാക്കോച്ചനൊപ്പം കോംബിനേഷൻ സീനുണ്ട് എന്നതായിരുന്നു ത്രിൽ തോന്നിയ മറ്റൊരു കാര്യം. ജയലാൽ സംവിധാനം ചെയ്യുന്ന ‘കുറുക്കനി’ലും പ്രതീക്ഷയുള്ള
പദ്മിനിയുടെ ഭാഗ്യം ‘തിങ്കളാഴ്ച നിശ്ചയം’ കണ്ടപ്പോൾ മുതലുള്ള ആഗ്രഹമായിരുന്നു സെന്ന ഹെഗ്ഡെ സിനിമയുടെ ഭാഗമാകണമെന്ന്. ‘പദ്മിനി’യിലേക്കു വിളിച്ചപ്പോൾ ത്രില്ലടിച്ചു. ചാക്കോച്ചനൊപ്പം കോംബിനേഷൻ സീനുണ്ട് എന്നതായിരുന്നു ത്രിൽ തോന്നിയ മറ്റൊരു കാര്യം. ജയലാൽ സംവിധാനം ചെയ്യുന്ന ‘കുറുക്കനി’ലും പ്രതീക്ഷയുള്ള
പദ്മിനിയുടെ ഭാഗ്യം ‘തിങ്കളാഴ്ച നിശ്ചയം’ കണ്ടപ്പോൾ മുതലുള്ള ആഗ്രഹമായിരുന്നു സെന്ന ഹെഗ്ഡെ സിനിമയുടെ ഭാഗമാകണമെന്ന്. ‘പദ്മിനി’യിലേക്കു വിളിച്ചപ്പോൾ ത്രില്ലടിച്ചു. ചാക്കോച്ചനൊപ്പം കോംബിനേഷൻ സീനുണ്ട് എന്നതായിരുന്നു ത്രിൽ തോന്നിയ മറ്റൊരു കാര്യം. ജയലാൽ സംവിധാനം ചെയ്യുന്ന ‘കുറുക്കനി’ലും പ്രതീക്ഷയുള്ള
സിനിമാ വിശേഷങ്ങളുമായി മാളവിക മേനോൻ
പദ്മിനിയുടെ ഭാഗ്യം
‘തിങ്കളാഴ്ച നിശ്ചയം’ കണ്ടപ്പോൾ മുതലുള്ള ആഗ്രഹമായിരുന്നു സെന്ന ഹെഗ്ഡെ സിനിമയുടെ ഭാഗമാകണമെന്ന്. ‘പദ്മിനി’യിലേക്കു വിളിച്ചപ്പോൾ ത്രില്ലടിച്ചു. ചാക്കോച്ചനൊപ്പം കോംബിനേഷൻ സീനുണ്ട് എന്നതായിരുന്നു ത്രിൽ തോന്നിയ മറ്റൊരു കാര്യം.
ജയലാൽ സംവിധാനം ചെയ്യുന്ന ‘കുറുക്കനി’ലും പ്രതീക്ഷയുള്ള വേഷമാണ്. ശ്രീനിവാസൻ സർ, ഷൈൻ ടോം ചാക്കോ, വിനീത് ശ്രീനിവാസൻ ഒക്കെ ചേർന്നു ഗംഭീരമാക്കിയ, കുറേ ‘കുറുക്കുവഴി’കളുള്ള സിനിമയാണത്. ഞാനഭിനയിച്ച 916 ന്റെ സംവിധായകൻ വിനീതേട്ടന്റെ അമ്മാവൻ കൂടിയായ മോഹൻ സാറാണ്. അന്നു ലൊക്കേഷനിൽ വിനീതേട്ടനെ കണ്ടിട്ടുണ്ടെങ്കിലും ഒന്നിച്ച് അഭിനയിക്കാൻ ഭാഗ്യമുണ്ടായത് ഇപ്പോഴാണ്.
ഫസ്റ്റ് ഷോട്ട്, ആക്‌ഷൻ
കുറുക്കന്റെ കഥ കേട്ടപ്പോൾ മനസ്സിൽ തങ്ങി നിന്ന സീൻ ഇതാണ്. ഷൈൻ ചേട്ടന്റെ ചങ്കായ എന്റെ കഥാപാത്രം ഒരു നിർണായക രംഗത്തിൽ ജീപ്പ് ഓടിക്കണം. ഓട്ടോമാറ്റിക് കാർ ഡ്രൈവിങ് വലിയ ഇഷ്ടമുള്ള ഞാൻ ഓടിക്കേണ്ടതു ഒാഫ് ഡ്രൈവിനു ഉപയോഗിക്കുന്ന തരത്തിലുള്ള ഗിയറുള്ള ജീപ്പ്. ഡ്രൈവിങ് പരിചയക്കുറവുള്ളതു കൊണ്ടു ട്രയൽ നോക്കാനുള്ള സമയം ചോദിച്ചിരുന്നു.
ഷൂട്ടിങ്ങിനു ജോയിൻ ചെയ്ത ദിവസം. മേക്കപ്പൊക്കെ ഇട്ടു റെഡിയായി ലൊക്കേഷനിലേക്കു ചെല്ലുന്നു. ആദ്യ ഷോട്ട് തന്നെ ജീപ്പിലാണത്രേ. കുറച്ചു ടെൻഷനോടെയാണു സ്റ്റിയറിങ്ങിൽ കൈ വച്ചതെങ്കിലും ‘നല്ല ഡ്രൈവർ’ എന്ന കോംപ്ലിമെന്റ് കിട്ടിയാണു ജീപ്പിൽ നിന്നിറങ്ങിയത്.
അവാർഡ് ഗോസ് ടു...
കഴിഞ്ഞ ബർത്ഡേ കേക്ക് മുറിക്കാനൊരുങ്ങിയ ഞാൻ ഫിലിം ഫെയർ അവാർഡ് ശിൽപമൊക്കെ വച്ച് അലങ്കരിച്ച കേക്ക് കണ്ടു തുള്ളിച്ചാടി. വീട്ടുകാരുടെ സർപ്രൈസ് ആയിരുന്നു അത്. കൊടുങ്ങല്ലൂരിലാണു ജനിച്ചതും വളർന്നതും പഠിച്ചതും. പിന്നെ, കൊച്ചിയിലേക്കു മാറി. അച്ഛൻ ബാലചന്ദ്രനു കൺസ്ട്രക്‌ഷൻ ബിസിനസാണ്. അമ്മ ശ്രീകലയും എൻജിനിയറിങ് പഠിക്കുന്ന അനിയൻ അരവിന്ദുമാണ് എന്റെ ലോകം.
സ്റ്റേജിൽ കയറാൻ പേടിയാ...
മൂന്നു വയസ്സു മുതൽ ഭരതനാട്യം പഠിക്കുന്നുണ്ടെങ്കിലും യൂത്ത് ഫെസ്റ്റിവലിൽ ഒന്നും മത്സരിച്ചിട്ടേയില്ല. കാര്യമെന്തെന്നോ, സ്റ്റേജിലെ പേടി. അങ്ങനെ പേടിച്ച ഞാൻ സിനിമയിലെത്തി. ആദ്യമായി സിനിമാ ഷൂട്ടിങ് കാണുന്നതു നാലോ അഞ്ചോ വയസ്സുള്ളപ്പോഴാണ്, മിന്നാമിന്നികൂട്ടം. കുറേ വർഷങ്ങൾക്കു ശേഷം സിദ്ധാർഥ് ഭരതൻ ‘നിദ്ര’യിലേക്കു വിളിച്ചു.
കരിയറിൽ പത്തുവർഷം പൂർത്തിയാക്കിയ എനിക്ക് ഓരോ സിനിമയും ടെക്സ്റ്റ് ബുക്കാണ്. കടുവ, ആറാട്ട്, പാപ്പൻ, സിബിഐ 5... ഇക്കഴിഞ്ഞ വർഷങ്ങളിൽ വലിയ സിനിമകളുടെ ഭാഗമാകാനായി. പതിമൂന്നാം രാത്രി, ദിലീപേട്ടൻ നായകനായെത്തുന്ന ‘D148’, ഇന്ദിര ഒക്കെ റിലീസാകാനുണ്ട്. നല്ല വേഷങ്ങളും കമ്മിറ്റ് ചെയ്തിട്ടുണ്ട്.
‘സൈബർ സ്നേഹിതരെ’ പേടിക്കില്ല
ഷൂട്ടിങ്ങിനു വേണ്ടിയുള്ള ഒരു യാത്രയ്ക്കിടെ എന്റെ ഫോണിലേക്കു തുരുതുരാ കോളുകൾ വരാൻ തുടങ്ങി. പലരും പറയുന്നത് എന്റെ ലീക്ഡ് വിഡിയോ വന്നിട്ടുണ്ട് എന്നാണ്. ഷൂട്ടിനിടെയുള്ള എന്റെ വിഡിയോ ഫോട്ടോഗ്രഫർ തന്നെ ലീക് ചെയ്തു എന്ന മട്ടിലാണു ചിലർ സംസാരിക്കുന്നത്. പിന്നെയാണു സംഗതി മനസ്സിലായത്.
പരിചയമുള്ള ഒരു ഫോട്ടോഗ്രഫറും അദ്ദേഹത്തിന്റെ മേക്കപ് ആർട്ടിസ്റ്റായ ഭാര്യയുമൊത്ത് ഞാനൊരു ഫോട്ടോഷൂട്ട് നടത്തിയിരുന്നു. അതിന്റെ ബിഹൈൻഡ് ദ് സീൻസ് വിഡിയോ എന്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡും ചെയ്തു. ഞാനും അമ്മയും അനിയനുമൊക്കെ ഉ ള്ള ആ വിഡിയോയിൽ നിന്നു മുറിച്ചെടുത്ത ഒരു ഭാഗമാണ് ‘സൂം’ ചെയ്തു പുതിയ വിഡിയോയാക്കി ഇറങ്ങിയിരിക്കുന്നത്. ചോദിച്ചവരോടെല്ലാം ഇക്കാര്യം അന്നു തന്നെ വ്യക്തമാക്കുകയും ചെയ്തു. കമന്റ് ഇടുന്ന എല്ലാവരോടും മറുപടി പറയേണ്ട ബാധ്യത എനിക്കില്ലല്ലോ. മോശമാ യി ഒന്നും ചെയ്തില്ല എന്ന ഉറപ്പ് ഉള്ളിടത്തോളം ആരെയും പേടിക്കേണ്ടതുമില്ല.
ആരെയും എന്തും പറയാമെന്ന മട്ടാണു ചില ‘സൈബർ സ്നേഹിതൻ’മാർക്ക്. ഫേക് അക്കൗണ്ടിലൂടെ എ ന്നെക്കുറിച്ച് മോശം പരാമർശം നടത്തിയവർക്കെതിരേ സൈബർ നടപടികൾ എടുത്തിരുന്നു കേട്ടോ.
രൂപാ ദയാബ്ജി