പ്രായം നമ്മിൽ മോഹം നൽകി, മോഹം കണ്ണില്‍ പ്രേമം നൽകി, പ്രേമം നെഞ്ചിൽ രാഗം നൽകി, രാഗം ചുണ്ടില്‍ ഗാനം നല്‍കി...’ ഭാവഗായകന്‍ പി. ജയചന്ദ്രന്‍ പാടിയ പ്രണയമനോഹര ഗാനത്തിനൊപ്പം മലയാളികൾ നെഞ്ചേറ്റിയത് ഒരു യുവനടനെക്കൂടിയാണ്. നിറഞ്ഞ ചിരിയോടെ, വേദിയിൽ നിന്നു പാടുന്ന സുന്ദരന്‍‌. അതായിരുന്നു ബിഗ് സ്ക്രീനിൽ ബോബൻ

പ്രായം നമ്മിൽ മോഹം നൽകി, മോഹം കണ്ണില്‍ പ്രേമം നൽകി, പ്രേമം നെഞ്ചിൽ രാഗം നൽകി, രാഗം ചുണ്ടില്‍ ഗാനം നല്‍കി...’ ഭാവഗായകന്‍ പി. ജയചന്ദ്രന്‍ പാടിയ പ്രണയമനോഹര ഗാനത്തിനൊപ്പം മലയാളികൾ നെഞ്ചേറ്റിയത് ഒരു യുവനടനെക്കൂടിയാണ്. നിറഞ്ഞ ചിരിയോടെ, വേദിയിൽ നിന്നു പാടുന്ന സുന്ദരന്‍‌. അതായിരുന്നു ബിഗ് സ്ക്രീനിൽ ബോബൻ

പ്രായം നമ്മിൽ മോഹം നൽകി, മോഹം കണ്ണില്‍ പ്രേമം നൽകി, പ്രേമം നെഞ്ചിൽ രാഗം നൽകി, രാഗം ചുണ്ടില്‍ ഗാനം നല്‍കി...’ ഭാവഗായകന്‍ പി. ജയചന്ദ്രന്‍ പാടിയ പ്രണയമനോഹര ഗാനത്തിനൊപ്പം മലയാളികൾ നെഞ്ചേറ്റിയത് ഒരു യുവനടനെക്കൂടിയാണ്. നിറഞ്ഞ ചിരിയോടെ, വേദിയിൽ നിന്നു പാടുന്ന സുന്ദരന്‍‌. അതായിരുന്നു ബിഗ് സ്ക്രീനിൽ ബോബൻ

പ്രായം നമ്മിൽ മോഹം നൽകി, മോഹം കണ്ണില്‍ പ്രേമം നൽകി, പ്രേമം നെഞ്ചിൽ രാഗം നൽകി, രാഗം ചുണ്ടില്‍ ഗാനം നല്‍കി...’

ഭാവഗായകന്‍ പി. ജയചന്ദ്രന്‍ പാടിയ പ്രണയമനോഹര ഗാനത്തിനൊപ്പം മലയാളികൾ നെഞ്ചേറ്റിയത് ഒരു യുവനടനെക്കൂടിയാണ്. നിറഞ്ഞ ചിരിയോടെ, വേദിയിൽ നിന്നു പാടുന്ന സുന്ദരന്‍‌. അതായിരുന്നു ബിഗ് സ്ക്രീനിൽ ബോബൻ ആലുംമൂടന്റെ തുടക്കം. ‘നിറം’ വൻ വിജയമായപ്പോള്‍, പ്രേക്ഷകർ ബോബന്റെ പ്രകാശ് മാത്യുവിനെയും ഹൃദയത്തിലേക്ക് എടുത്തു വച്ചു.

ADVERTISEMENT

മലയാള സിനിമയുടെ ചിരിയഴകായിരുന്ന ആലുംമൂടന്റെ മകന് സിനിമയും അഭിനയവും പുതുമയായിരുന്നില്ല. അങ്ങനെ അച്ഛന്റെ വഴിയേ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേക്കു ബോബനുമെത്തി. ‘നിറം’ തിയറ്ററുകളിലെത്തി 25 വർഷം പിന്നിടുമ്പോഴും ആ പഴയ പ്രകാശ് മാത്യുവിൽ നിന്നു വലിയ മാറ്റമൊന്നുമില്ല ബോബന്. അതേ രൂ പം, ചിരി, സംസാരം...

 

ADVERTISEMENT

‘‘കഴിഞ്ഞ ഒക്ടോബറിൽ 54 വയസ്സ് തികഞ്ഞു. പ്രായം കേൾക്കുമ്പോൾ പലർക്കും അതിശയമാണ്. എല്ലാവരുടെയും മനസ്സിൽ ഞാനിപ്പോഴും പ്രകാശ് മാത്യുവാണ്. അതൊരു ഭാഗ്യം. കാല്‍നൂറ്റാണ്ട് കഴിഞ്ഞിട്ടും ഒരു കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടുന്നതു നിസ്സാരമല്ലല്ലോ. എന്നെ സംബന്ധിച്ചു സിനിമകളുടെ എണ്ണം കുറവെങ്കിലും ‘നിറം’, ‘കല്യാണരാമൻ’ പോലെ എപ്പോഴും ഓർമിക്കപ്പെടുന്ന ചില വേഷങ്ങളുണ്ട്. വലിയ സന്തോഷം.’’

അന്നത്തെ േപാെല ചുള്ളനായി ഇന്നുമിരിക്കുന്നതിന്‍റെ രഹസ്യം തിരക്കുമ്പോള്‍ മറുപടി പറയുന്നത് ബോബന്‍റെ ഭാര്യ ഷെല്ലിയാണ്. ‘എത്ര ആഹാരം കഴിച്ചാലും തടി കൂടില്ല. അങ്ങനെയൊരു പ്രകൃതമാണ്. ബോബച്ചൻ നല്ല ഭക്ഷണപ്രേമിയാണ്. വയറു നിറച്ച് ആസ്വദിച്ച് കഴിക്കും. സമയമുള്ളപ്പോൾ നടക്കാൻ പോകും എന്നല്ലാതെ, പറയത്തക്ക വർക്ക് ഔട്ട് ഒന്നും ഇല്ല. എങ്കിലും ശരീരം എപ്പോഴും ഇങ്ങനെ തന്നെ. പലരും ചോദിക്കും, ‘ബോബൻ ഏതു ഡയറ്റ് ആണ് ഫോളോ ചെയ്യുന്നതെ’ന്ന്. അങ്ങനെയൊരു സംഗതിയേ ഇല്ലെന്നു പറയുമ്പോൾ അവർ വിശ്വസിക്കില്ല. ‘ഞാൻ ആഹാരം കഴിക്കാൻ വേണ്ടിയാണ് ജീവിക്കുന്നേ’ എന്നാണു ബോബച്ചൻ പറയുന്നത്.

ADVERTISEMENT

കുറുപ്പുംതറയാണ് എന്റെ നാട്. പക്ഷേ, ജനിച്ചതും വളർന്നതുമൊക്കെ ജർമനിയില്‍. അവിടെ ആശുപത്രി മേഖലയിലായിരുന്നു പപ്പയ്ക്കു ജോലി. എന്റെ അമ്മച്ചി നന്നായി പാചകം ചെയ്യും. അതുകൊണ്ടു തന്നെ ബോബച്ചന്‍ വീട്ടിലെത്തിയാൽ തീന്‍മേശയില്‍ ആഘോഷമാണ്.’’

കഥകള്‍ കേട്ടിരുന്ന മൂത്ത മകന്‍ സിലാൻ അപ്പോള്‍ പ്രശംസിച്ചു, ‘‘പപ്പയും ഗംഭീര കുക്കാണ് കേട്ടോ. ബിരിയാണിയാണു പപ്പയുടെ സ്പെഷല്‍. ഭയങ്കര സ്പീഡിലാണു കുക്കിങ്.’’

‘‘പാചകം ചെറുപ്പത്തിലേ ഇഷ്ടമാണ്. കണ്ടു പഠിച്ചതാണ്. അത്യാവശ്യം എല്ലാ നോൺ വെജ് വിഭവങ്ങളും ഉണ്ടാക്കാനറിയാം’’ ബോബൻ പാചക വിശേഷങ്ങൾ പറഞ്ഞപ്പോള്‍ ഷെല്ലി രഹസ്യം വെളിപ്പെടുത്താനെന്ന പോലെ ബോബനെ നോക്കി. മുഖത്ത് ഒരു കുസൃതിച്ചിരി മിന്നി.

‘‘ഞങ്ങളുടെ കല്യാണം ഉറപ്പിക്കാനും ബോബച്ചന്റെ പാചകം ഒരു കാരണമാണ് കേട്ടോ.’’ ഷെല്ലി പറഞ്ഞു. ‘‘എ ന്റെ ചേച്ചിയുടെ ഭർത്താവ് ചങ്ങനാശേരിക്കാരനാണ്. അ ദ്ദേഹം വഴിയാണ് ആലോചന വന്നത്. പപ്പയ്ക്ക് ആദ്യം താ ൽപര്യം തോന്നിയെങ്കിലും പയ്യൻ സിനിമ നടനാണെന്നത് ചെറിയ ആശങ്കയായി. പക്ഷേ, എന്റെ അനിയൻ ഷാൻ നിർബന്ധിച്ചു, ഒന്നു പോയി അന്വേഷിക്കാം എന്ന്. അവൻ അപ്പോൾ കോളജിൽ പഠിക്കുകയാണ്. സിനിമയോടു വലിയ താൽപര്യവുമാണ്. പറ്റിയാൽ ഈ പേരിൽ ബോബച്ചനെ ഒന്നു കണ്ട് ഓട്ടോഗ്രാഫ് മേടിക്കുകയായിരുന്നു അവന്‍റെ ലക്ഷ്യം. ഷാനിപ്പോള്‍ ഷാന്‍മു എന്ന പേരില്‍ ബോളിവുഡിലെ മേക്കപ് ആര്‍ട്ടിസ്റ്റും സ്റ്റൈലിസ്റ്റുമാണ്.

 

അങ്ങനെ പപ്പയും അവനും കൂടി ബോബച്ചന്റെ ചങ്ങനാശേരിയിലെ വീട്ടിൽ ചെന്നു. സംസാരിക്കുന്നതിനിടെ, ബോബച്ചൻ പോയി കാപ്പിയുണ്ടാക്കി എല്ലാവർക്കും കൊടുത്തു. അതിൽ പപ്പ ഇംപ്രസ്ഡ് ആയി. വീട്ടിലെത്തിയ ഉടനെ എന്നെ വിളിച്ചു പറഞ്ഞു, ‘നല്ല പയ്യനാണ്.’

 

പിന്നീടൊരു ദിവസം ബോബച്ചൻ എന്നെ വിളിച്ചു. ‘സ്ത്രീധനം വേണോ ?’ എന്നായിരുന്നു എന്റെ ആദ്യ ചോദ്യം. കാരണം, മുൻപ് വന്ന പലരും പെണ്ണ് ജർമനിയിൽ ജോലിക്കാരിയാണെന്നറിയുമ്പോൾ ലക്ഷങ്ങൾ സ്ത്രീധനം ചോദിക്കും. അതു കേൾക്കുമ്പോഴേ ഞാൻ നോ പറയും. പക്ഷേ, ബോബച്ചന്റെ മറുപടി ‘ഒന്നും വേണ്ട’ എന്നായിരുന്നു. ആദ്യമായിട്ടാണ് ഒരാൾ അങ്ങനെ പറയുന്നത്. അതോടെ എനിക്കും സമ്മതം.

ഉടൻ വന്നു ബോബന്റെ തഗ്, ‘‘ജർമനിയിൽ ജോലിയുള്ള പെണ്ണിനോട് മണ്ടന്മാരല്ലേ സ്ത്രീധനം ചോദിക്കൂ.’’

നമ്മുെട നാടല്ലേ, നാട്...

ചിരിക്കിടയിലൂടെ ഷെല്ലി പിന്നീടോര്‍ത്തത് പ്രീ വെഡ്ഡിങ് പ്രണയകാലമാണ്. ‘‘എനിക്കു മലയാളം സിനിമയെക്കുറിച്ചോ ഇവിടുത്തെ അഭിനേതാക്കളെക്കുറിച്ചോ വലിയ ധാരണയില്ലായിരുന്നു. വിവാഹം ഉറപ്പിച്ച ശേഷമാണ് ‘നിറം’ റിലീസ്. നാട്ടിൽ വന്നപ്പോൾ ഞങ്ങളൊരുമിച്ച് സിനിമ കാണാൻ പോയി. സിനിമ കഴിഞ്ഞതും എല്ലാവരും വന്നു ബോബച്ചനെ പൊതിഞ്ഞു. മൂന്നു മാസം പ്രേമിച്ചു നടന്ന ശേഷം 2000 ഫെബ്രുവരി 12 ന് വിവാഹം.

ഞാനും മക്കളും ജർമൻ സിറ്റിസൺസാണ്. ഒസി.ഐ വീസയിലാണ് ഇന്ത്യയിൽ താമസിക്കുന്നത്. പക്ഷേ, മ ക്കൾ രണ്ടാളും പഠിച്ചതും വളർന്നതുമൊക്കെ ഇവിടെയാണ്. ഞാൻ സ്വിറ്റ്സർലൻഡിലെ ബാൽഗ്രിസ്റ്റ് ആശുപത്രിയിൽ നഴ്സിങ് ട്യൂട്ടറാണ്. ഇപ്പോൾ ഇടയ്ക്കിടെ പോയി വരും. യാത്രകൾ വലിയ ഹരമാണെങ്കിലും കേരളം വിട്ടു ജീവിക്കുന്നതിൽ ബോബച്ചനു വലിയ താൽപര്യമില്ല.

കല്യാണം കഴിഞ്ഞുള്ള ആദ്യത്തെ പോക്കിൽ ഞങ്ങൾ കുറച്ചു കാലം അവിടെ ജീവിച്ചു. അതു കഴിഞ്ഞ് ബോബച്ചൻ നാട്ടിലേക്കു പോന്നു. സ്വിറ്റ്സർലൻഡിൽ ഇത്രയും മലയാളികളുണ്ടെന്നു ഞാനറിഞ്ഞതു ബോബച്ചനൊപ്പം പുറത്തിറങ്ങുമ്പോഴാണ്. എല്ലാവരും വന്നു പരിചയപ്പെടും. ഒപ്പം നിന്നു ഫോട്ടോയെടുക്കും. സിനിമയിലൊക്കെ കാണും പോലെ, ജീവിതത്തിലും പാവമാണ്. എപ്പോഴും ഹാപ്പി. വേദനിപ്പിക്കുന്ന ഒരു വാക്ക് പോലും പറയില്ല. കുടുംബമാണു ബോബച്ചന്റെ ലോകം. ’’

‘‘പലരും ചോദിച്ചിട്ടുണ്ട്, കുടുംബത്തോടെ യൂറോപ്പിൽ പോയി ജീവിച്ചൂടേ എന്ന്. പക്ഷേ, എനിക്കെന്തോ നമ്മുടെ നാടാണ് ഇഷ്ടം.’’ ബോബന്‍ ചിരിയോടെ പറഞ്ഞു.

 

ബോളിവുഡ് സിനിമയിൽ സഹസംവിധായകനാണ് മൂത്തമകന്‍ സിലാൻ ആലുംമൂട്. ഒപ്പം നടി രാകുൽ പ്രീത് സിങ്ങിന്റെ സോഷ്യൽ മീഡിയ മാനേജരും. ഇന്ത്യൻ ഫാഷൻ ലോകത്തെ ശ്രദ്ധേയയായ യുവമോഡൽ ആണ് ഇളയവള്‍ സേന ആലുംമൂട്. മനീഷ് മൽഹോത്ര ഉൾപ്പെടെയുള്ള പ്രശസ്ത ഡിസൈനർമാർക്കൊപ്പമാണു പ്രവർത്തനം. ഒപ്പം ലൂയി വിറ്റോൺ, ഫാൽഗുനി ഷേൻ, എജെ എസ്‌കെ തുടങ്ങി പ്രശസ്ത ബ്രാൻഡുകളുടെ മോഡലും.

 

‘‘ഇവർക്കു പേരിട്ടതും കൗതുകമുള്ള കഥയാണ്.’’ ഷെല്ലി സംസാരത്തെ വീണ്ടും ഓർമകളിലേക്കു തിരിച്ചു, ‘‘എന്റെയും ബോബച്ചന്റെയും സ്പെല്ലിങ്ങുകൾ മിക്സ് ചെയ്താണ് ‘സിലാൻ’ കണ്ടെത്തിയത്. സ്വിറ്റ്സർലന്‍ഡിലെ പ്രശസ്തമായ ഒരു ബുട്ടീക്കിന്റെ പേരിൽ നിന്നാണു ‘സേന’ കിട്ടിയത്. കുറേക്കാലം കഴിഞ്ഞ് ഒരു ഓസ്ട്രേലിയക്കാരി കൂട്ടുകാരി പറഞ്ഞു, സിലാൻ അവരുടെ നാട്ടിലെ വലിയ വാഷിങ് പൗഡർ കമ്പനിയുടെ പേരാണെന്ന്.’’

ഉടൻ സിലാൻ തിരുത്തുമായെത്തി. ‘‘അതൊക്കെ ശരിയാണ്. പക്ഷേ, എന്റെ പേരിന്റെ അർഥം ഞാൻ കണ്ടെത്തിയിട്ടുണ്ട്, ‘ഡയമണ്ട്’ എന്നാണ്.’’

നിറമുള്ള ഓർമകൾ

 

നിർമാതാവ് രാധാകൃഷ്ണൻ ചേട്ടൻ വഴിയാണ് ‘നിറ’ ത്തി ൽ അവസരം ലഭിച്ചത്. അദ്ദേഹം പറഞ്ഞതനുസരിച്ച് ചിത്രത്തിന്റെ പൂജയുടെ അന്നു സംവിധായകൻ കമൽസാറിനെ ചെന്നു കണ്ടു. അദ്ദേഹത്തിന് എന്നെ ഇഷ്ടമായി. കഥ പറഞ്ഞു തന്നു.

 

ശാലിനിയുമായുള്ള കോംബിനേഷൻ ആണ് ആദ്യം എ ടുത്തത്. അത് ഓക്കെ ആ‌യതോടെ എന്റെ വേഷം ഉറച്ചു. ‘നിറം’ നല്ല തുടക്കമായിരുന്നു. അതിന്റെ നേട്ടം സിനിമയിൽ പിന്നീടു ലഭിച്ചില്ല. അപ്പോഴേക്കും സീരിയലിൽ തിരക്കായി. മനോരമ വിഷന്റെ ‘റോസസ് ഇൻ ഡിസംബർ’ ആണ് ആദ്യ സീരിയൽ. പിന്നീട് കല്യാണരാമനും തൊമ്മനും മക്കളും പോലുള്ള സിനിമകളിൽ അഭിനയിച്ചെങ്കിലും സമാന സ്വഭാവമുള്ള വേഷങ്ങളായിരുന്നു.

ഞാനങ്ങനെ സിനിമയ്ക്കു വേണ്ടി കാര്യമായി അവസരങ്ങൾ ചോദിക്കാറില്ലെന്നതാണു മറ്റൊരു കാരണം. മാത്രമല്ല, ഷൂട്ട് തീർന്നാൽ എത്രയും പെട്ടെന്ന് വീട്ടിലെത്തുന്നതാ ണ് എന്റെ രീതി. അമ്മച്ചി, ഭാര്യ, മക്കൾ, സഹോദരങ്ങളൊക്കെ ചേരുന്ന കൊച്ചു ലോകമാണ് എന്റേത്. അതിലാണു സന്തോഷം കണ്ടെത്തുന്നതും.

ഞാൻ വിദേശത്താണെന്നും മറ്റു ജോലികൾ ചെയ്യുന്നുവെന്നും ഇടയ്ക്കെപ്പോഴോ കഥ പരന്നു. പക്ഷേ, അഭിനയമല്ലാതെ മറ്റൊരു ജോലിയും ഞാൻ ചെയ്തിട്ടില്ല. ഇനി ചെയ്യാനും താൽപര്യമില്ല.

അച്ചായൻ എന്ന വലിയ വിലാസം

ആലുംമൂടന്റെ മകൻ എന്ന പരിഗണന എല്ലാ കാലത്തും കിട്ടിയിട്ടുണ്ട്. ഇപ്പോഴും എന്റെ ഏറ്റവും വലിയ വിലാസം അതുതന്നെയാണ്. അച്ചായനെ കണ്ടു വളർന്നതിനാലാകാം, ചെറുപ്പം മുതലേ അഭിനയത്തോടുള്ള മോഹം കലശലായിരുന്നു. ആറു മക്കളിൽ നാലാമനായ ഞാൻ മാത്രമാണ് ഈ മേഖലയിലേക്ക് എത്തിയതും. എന്റെ ഇഷ്ടം അറിയാവുന്നതിനാൽ, 1991ൽ, ‘ശാന്തിനിലയം’ സിനിമയില്‍ അച്ചായൻ പറഞ്ഞതനുസരിച്ച് ഒരു വേഷം കിട്ടിയതാണ്. പക്ഷേ, സിനിമ റിലീസായില്ല.

കോഴിക്കോട് ‘അദ്വൈതം’ എന്ന സിനിമയുടെ ഷൂട്ടിനിടെ, 1992 മേയ് 3 നാണ് അച്ചായൻ മരിച്ചത്. ഒരു സീനിൽ മോഹൻലാലിന്റെ കാലിൽ വീഴുന്ന രംഗം ചിത്രീകരിക്കുകയാണ്. ഷോട്ട് തീർന്നിട്ടും അച്ചായൻ എഴുന്നേറ്റില്ല. അപ്പോഴേ മരിച്ചിരുന്നു. എം.ജി. സോമേട്ടനാണ് വീട്ടിൽ വിളിച്ച് വിവരം പറഞ്ഞത്. മരിക്കുമ്പോൾ അച്ചായന് 58 വയസ്സേയുള്ളൂ.

പെട്ടെന്നുള്ള ആ വിയോഗം ഞങ്ങളെ വല്ലാതെ ഉലച്ചു. കുടുംബത്തിന്റെ സുരക്ഷിതത്വത്തിൽ വലിയ ശ്രദ്ധയുള്ള ആളായിരുന്നതിനാൽ, സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായില്ലെങ്കിലും അച്ചായന്റെ അസാന്നിധ്യം സൃഷ്ടിച്ച ശൂന്യത ഇപ്പോഴും അവശേഷിക്കുന്നു. അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ വീണു മരിക്കുന്നത് നടന്റെ ഭാഗ്യം എന്നൊക്കെ മറ്റുള്ളവർക്ക് ആലങ്കാരികമായി പറയാം. പക്ഷേ, നടന്റെ വീട്ടുകാരെ സംബന്ധിച്ച് അതൊട്ടും സന്തോഷകരമല്ല. അവർക്കത് ഭർത്താവിന്റെയോ, പിതാവിന്റെയോ എന്നേക്കുമായുള്ള ഇല്ലാതാകലാണല്ലോ.

ചങ്ങനാശേരിയില്‍ അച്ചായൻ പണിത വീട് ഞാൻ പുതുക്കിപ്പണിതു. അമ്മച്ചി റോസമ്മ, അവിടെയുണ്ട്. ഞങ്ങൾ ഇടയ്ക്കിടെ പോയി കുറച്ചു ദിവസം താമസിക്കും.

ഞാനും അങ്ങനെയൊരു അച്ഛൻ

സിനിമയിൽ കാണുന്ന ആളേ ആയിരുന്നില്ല അച്ചായൻ. അത്തരം ആക്‌ഷൻസോ, സംസാരശൈലിയോ ആയിരുന്നില്ല. ചില തമാശകളൊക്കെ പറയുമെന്നേയുള്ളൂ. മക്കളുടെ കാര്യത്തിലൊക്കെ വലിയ ശ്രദ്ധയുള്ള, എന്നാല്‍ അവരുടെ ഇഷ്ടത്തിനു തീരേ എതിരു നിൽക്കാത്ത ആള്‍. അതു കണ്ടു വളര്‍ന്നതു െകാണ്ടു ഞാനും അങ്ങനെയാണ്.

പ്ലസ് ടൂ കഴിഞ്ഞ ശേഷം മൂത്തവന്‍ സിലാൻ മുംബൈയിൽ ബാരി ജോണിന്റെ ആക്ടിങ് കോഴ്സിനു ചേർന്നു. പിന്നീട് ജോൺ ഏബ്രഹാമിന്റെ ‘അറ്റാക്ക്’ സിനിമയിൽ സഹസംവിധായകനായി. അവന്റെ പാഷനും അഭിനയമാണ്. ‘ഹൃദയം’ സിനിമയിൽ ഒരു കുഞ്ഞു വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. മോളും അങ്ങനെ തന്നെയാണ്. 17 വയസ്സിൽ, പ്രഫഷനൽ മോഡൽ എന്ന നിലയിൽ തന്റെ കരിയർ ബിൽഡ് ചെയ്യാൻ അവൾക്കു സാധിച്ചു.’’

സേനയെ മോഡലിങ്ങിലേക്കെത്തിച്ചത് ‘ക്വീൻ’ എന്ന സിനിമയാണ്. അതിൽ ഓസ്ട്രേലിയൻ മോഡൽ ലിസ ഹെയ്ഡനെ കണ്ടതോടെ ഈ പ്രഫഷനോട് താൽപര്യം തോന്നിത്തുടങ്ങി. ‘‘മോഡലിങ് മികച്ച പ്രഫഷനാണെന്നു കൂടി അങ്ങനെയാണു മനസ്സിലായത്.’’ സേന ഒാര്‍ക്കുന്നു. ‘‘പിന്നീട് ധാരാളം വിഡിയോസ് കണ്ടും ഗൂഗിൾ ചെയ്തും ഇതേക്കുറിച്ച് പഠിച്ചു. മുംെെബയിലുള്ള അമ്മയുെട സഹോദരന്‍ ഷാൻ അങ്കിളുമായി സംസാരിച്ച ശേഷം അ വിടേക്കു ചെന്നു. മനീഷ് മൽഹോത്രയുടെ ഓഡിഷൻ സെഷനിൽ പങ്കെടുക്കാൻ പോയതു രസമുള്ള ഓർമയാണ്. നൂറുകണക്കിനു മോഡൽസ് വന്നിട്ടുണ്ട്. അതു കണ്ടപ്പോഴേ, വണ്ടിക്കൂലി പോയല്ലോ എന്നാണു മനസ്സില്‍ തോന്നിയത്. മനീഷിന്റെ മുന്നിലെത്തി റാംപിൽ നടന്നു കാണിച്ചു. പ്രായം ചോദിച്ചപ്പോൾ ഞാൻ ഒരു വയസ്സ് കൂട്ടി 17 എന്നു പറഞ്ഞു. അദ്ദേഹത്തിനാകെ അതിശയമായി.

പിന്നീടുള്ള മനീഷിന്റെ എല്ലാ ഷോസും ഞാൻ ചെയ്തിട്ടുണ്ട്. ആ നല്ല തുടക്കം എന്റെ കരിയറിൽ വലിയ നേട്ടമായി. ഒപ്പം രചിത് സിങ്ങിന്റെ ആക്ടിങ് കോഴ്സും ചെയ്തു. ഇപ്പോൾ സിനിമയിലേക്കുള്ള അവസരങ്ങൾ വരുന്നുണ്ട്. അതിന്റെ ഭാഗമായി ഹിന്ദി പഠിക്കുകയാണ്.’’

‘‘ഇവർക്കു രണ്ടും പ്രായം അധികമില്ലല്ലോ. സിനിമയി ൽ ശ്രമിച്ചിട്ടു പാളിപ്പോയാലും ജർമനിക്ക് പോയി രക്ഷപ്പെടാം’’ പപ്പയുടെ തഗ് വന്നതും സേനയുടെ സംസാരം ചിരിയിലേക്കു തെന്നി.

 

പെട്ടെന്നൊരാൾ സ്വീകരണമുറിയിലേക്കു വന്നു, സീസർ. ഈ വീടിന്റെ അധികാരിയാണ് ഷിവാവ ഇനത്തിൽ പെട്ട ഈ കുഞ്ഞൻ നായ്ക്കുട്ടി. അതിഥികളുടെ തിരക്കിൽതന്നെ മറന്നോ എന്ന ഭാവത്തിൽ സീസർ എല്ലാവരെയും ഒന്നു നോക്കി. ‘നിന്നെ മറന്നതല്ല, കേട്ടോ, ഇത്തിരി തിരക്കിലായി പോയി.’ സേന സീസറിനെ കൊഞ്ചിച്ചു കൊണ്ട് പറഞ്ഞു. അതോടെ എല്ലാ മുഖങ്ങളിലും തിളങ്ങി, സന്തോഷത്തിന്റെ നിറം.

വി.ജി. നകുൽ

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ADVERTISEMENT