അജുവിന് ലാലേട്ടന്റെ വക ചക്കരയുമ്മ, സഫല നിമിഷമെന്ന് ദുർഗ; സെൽഫികളിൽ നിറഞ്ഞ് ലാലേട്ടനും പിള്ളേരും
പലയിടങ്ങളിലുള്ള കുടുംബാംഗങ്ങൾ ഒരു വീട്ടിൽ ഒരുമിച്ചു കൂടുന്ന പ്രതീതിയാണ് മഴവില്ലഴകിൽ അമ്മ താരനിശയുടെ റിഹേഴ്സൽ ക്യാമ്പിനുള്ളത്. പാട്ടും നൃത്തവും കോമഡിയുമൊക്കെയായി പരിശീലനം പൊടിപൊടിക്കുമ്പോഴും സ്നേഹ–സൗഹൃദങ്ങളുടെ സംഗമ വേദി കൂടിയാകുന്നു ഈ പരിശീലനക്കളരി. ഇടവേളകളിലും ഒഴിവു സമയം കിട്ടുമ്പോഴുമെല്ലാം ആ

പലയിടങ്ങളിലുള്ള കുടുംബാംഗങ്ങൾ ഒരു വീട്ടിൽ ഒരുമിച്ചു കൂടുന്ന പ്രതീതിയാണ് മഴവില്ലഴകിൽ അമ്മ താരനിശയുടെ റിഹേഴ്സൽ ക്യാമ്പിനുള്ളത്. പാട്ടും നൃത്തവും കോമഡിയുമൊക്കെയായി പരിശീലനം പൊടിപൊടിക്കുമ്പോഴും സ്നേഹ–സൗഹൃദങ്ങളുടെ സംഗമ വേദി കൂടിയാകുന്നു ഈ പരിശീലനക്കളരി. ഇടവേളകളിലും ഒഴിവു സമയം കിട്ടുമ്പോഴുമെല്ലാം ആ സൗഹൃദം ഒരിക്കൽ കൂടി ഉറപ്പിക്കാനും നമ്മുടെ താരങ്ങൾ മറക്കാറില്ല.
കൂട്ടത്തിൽ ഏറ്റവും പ്രിയങ്കരൻ ആര് എന്ന ചോദ്യത്തിന് താരങ്ങളുടെ സെൽഫികളും സോഷ്യൽ മീഡിയ പോസ്റ്റുകളും തന്നെ മറുപടി പറയും. ‘ഒടിയൻ’ ലുക്കിൽ റിഹേഴ്സൽ ക്യാമ്പിൽ നിറഞ്ഞു നിൽക്കുന്ന മോഹൻലാൽ എന്ന വിസ്മയത്തിനോട്, യുവതാരങ്ങൾക്ക് വല്ലാത്ത ഇഷ്ടം.
സൗഹൃദങ്ങളുടെ കൂട്ടുകാരൻ അജു വർഗീസിന്റെ ലാലേട്ടനൊപ്പമുള്ള സെൽഫി കണ്ടാൽ ആരും ഒന്നസൂയപ്പെടും തീർച്ച. ലാലേട്ടനിൽ നിന്നും ചക്കരമുത്തം മേടിച്ചുകൊണ്ട് അജുവിട്ട പോസ്റ്റ് ഫെയ്സ്ബുക്കിൽ വൈറലോടു വൈറൽ. കൂട്ടത്തിൽ അജുവിന്റെ അടിക്കുറിപ്പാണ് ഏറ്റവും രസകരം.
‘ലാലേട്ടനെന്ന വലിയ മനസിനു മുന്നിൽ കൈ കൂപ്പുന്നു ഇനിയെങ്കിലും ഞാൻ നന്നായാൽ മതിയായിരുന്നു’. ഞങ്ങൾക്ക് ഈ ഭാഗ്യം കിട്ടുന്നില്ലല്ലോ അജുവേട്ടാ എന്ന മറുപടി കമന്റ് കൊണ്ട് അജുവിന്റെ ഫെയ്സ്ബുക്ക് വാൾ നിറഞ്ഞു കഴിഞ്ഞു.
ലാലേട്ടനൊപ്പമുള്ള സൗബിൻ ഷാഹിറിന്റെ സെൽഫിക്കും പത്തരമാറ്റിന്റെ ഷെയർ തിളക്കം.‘ബ്ലാക്ക് ടീഷർട്ടണിഞ്ഞ രണ്ടു ചുള്ളൻമാർ’ എന്നാണ് മോഹൻലാലിന്റെും കാളിദാസന്റെയും ഫെയ്സ്ബുക്ക് പോസ്റ്റിന് ലഭിച്ച കമന്റ്.
ലാലേട്ടനെ അടുത്തു കാണാൻ അവസരം കിട്ടിയ മലയാളത്തിന്റെ യുവസുന്ദരിമാരും ഡബിൾഹാപ്പി. വിമാനം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാളിക്ക് പ്രിയങ്കരിയായ ദുര്‍ഗ ഏറെ നാളത്തെ സ്വപ്നത്തിന് മഴവില്ലഴക് ലഭിച്ച സന്തോഷത്തിലാണ്. ‘സ്വപ്നം സഫലമായ പോലെ, അദ്ദേഹത്തോട് സംസാരിക്കുമ്പോൾ ഞാൻ കരയുകയായിരുന്നു, ഒന്നും പറയാനാകുന്നില്ല. അദ്ദേഹം വളരെ സിംപിൾ ആണ്’ സ്വപ്നം സഫലമായ നിമിഷത്തെക്കുറിച്ച് ദുര്‍ഗ കുറിച്ചു.
ലാലേട്ടനൊപ്പമൊപ്പം സെൽഫിയുമായെത്തിയപ്പോൾ യുവനടി കൃഷ്ണപ്രഭ ‘ഫാൻഗേളായി’. സ്നേഹത്തിൽ ചാലിച്ച കൃഷ്ണപ്രഭയുടെ സെൽഫിക്കുമുണ്ട് ആയിരക്കണക്കിന് ലൈക്കുകൾ.
അവിടെയും തീരുന്നില്ല, സ്നേഹ സൗഹൃദങ്ങളുടെ, ഓർമ്മപുതുക്കലുകളുടെ, കൂടിച്ചേരലുകളുടെ ചിത്രങ്ങൾ ഇനിയും എത്രയോ വരാനിരിക്കുന്നു. അപ്പോഴും അവിടെയെല്ലായിടത്തും നിറഞ്ഞു നിൽക്കുന്നത് ലാലേട്ടൻ എന്ന വിസ്മയം തന്നെയായിരിക്കുമെന്നുറപ്പ്.