അസിന്റെ മാലാഖയ്ക്ക് ഒന്നാം പിറന്നാൾ മധുരം; ആഘോഷമാക്കി ദമ്പതികൾ-ചിത്രങ്ങൾ കാണാം
ബോളിവുഡ് വരെയെത്തിയ മലയാളിത്തിളക്കമായിരുന്നു അസിൻ. മലയാളത്തിൽ തുടങ്ങി, തമിഴിൽ തിളങ്ങി ഒടുവിൽ ബി ടൗണിന്റെ വരെ താരരാജകുമാരിയായ അസിൻ പ്രേക്ഷകർക്ക് ഇന്നും പ്രിയപ്പെട്ടവൾ തന്നെ. ഗജിനി, പോക്കിരി, ബോളിവുഡിൽ റെഡി, ഖിലാഡി 786 തുടങ്ങി ഒരുപിടി വിജയ ചിത്രങ്ങളിൽ ആ സുന്ദരിയുടെ താരത്തിളക്കം നമ്മൾ

ബോളിവുഡ് വരെയെത്തിയ മലയാളിത്തിളക്കമായിരുന്നു അസിൻ. മലയാളത്തിൽ തുടങ്ങി, തമിഴിൽ തിളങ്ങി ഒടുവിൽ ബി ടൗണിന്റെ വരെ താരരാജകുമാരിയായ അസിൻ പ്രേക്ഷകർക്ക് ഇന്നും പ്രിയപ്പെട്ടവൾ തന്നെ. ഗജിനി, പോക്കിരി, ബോളിവുഡിൽ റെഡി, ഖിലാഡി 786 തുടങ്ങി ഒരുപിടി വിജയ ചിത്രങ്ങളിൽ ആ സുന്ദരിയുടെ താരത്തിളക്കം നമ്മൾ കണ്ടു.
വിവാഹത്തോടെ അഭിനയ ജീവിതത്തിന് താത്കാലിക വിരാമമിട്ടെങ്കിലും ആരാധകരോട് സംവദിക്കാൻ ഈ സൂപ്പർനായിക സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിതാ തന്റെ കുഞ്ഞുമാലാഖയുടെ ഒന്നാം ജന്മദിനത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയ വഴി ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. പിറന്നാൾ സുദിനത്തിൽ പിങ്ക് ഫ്രോക്കണിഞ്ഞ് ക്യൂട്ടായെത്തിയ മകൾ എറിന്റെ ചിത്രമാണ് ആശംസകളോടൊപ്പം അസിൻ പങ്കുവച്ചിരിക്കുന്നത്.
പിറന്നാൾ സുദിനത്തിലെ ആഘോഷക്കാഴ്ച്ചകൾ അസിന്റെ നല്ലപാതി രാഹുൽ ശർമ്മയും പങ്കുവച്ചിട്ടുണ്ട്. “ഒരു വര്‍ഷം മുമ്പാണ് തിളക്കമുളള കണ്ണുകളുളള, സുന്ദരിയായ ഞങ്ങളുടെ മാലാഖയെ ഈ ലോകത്തേക്ക് സ്വാഗതം ചെയ്തത്. അവള്‍ക്ക് ഒരു വയസ് ആയി. കാലം എങ്ങോട്ടാണ് പായുന്നത്? നീ എന്തിനാ ഇത്ര വേഗം വളരുന്നത്. ജന്മദിനാശംസകള്‍ എറിന്‍”, ട്വിറ്ററിൽ പങ്കുവച്ച ചിത്രങ്ങളേടൊപ്പം ശര്‍മ്മ ട്വിറ്ററില്‍ കുറിക്കുന്നു.
ഒക്ടോബര്‍ 25നാണ് അസിനു കുഞ്ഞു പിറന്നത്. ഇതു വരെയും മകളെ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുത്തിയിരുന്നില്ല അസിന്‍. വിവാഹ വാര്‍ഷിക ദിനത്തില്‍ ആദ്യമായി കുഞ്ഞിന്റെ കാല്‍ വിരലില്‍ മോതിരമിട്ട ഒരു ചിത്രം മാത്രമായിരുന്നു അസിന്‍ തന്റെ ആരാധകര്‍ക്കായി പങ്കിട്ടിരുന്നത്. അതിന് മുമ്പ് കുഞ്ഞ് ജനിച്ചപ്പോള്‍ അക്ഷയ് കുമാര്‍ കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് നില്‍ക്കുന്ന ചിത്രവും പുറത്തുവന്നിരുന്നു. മൈക്രോമാക്സ് ഉടമ രാഹുല്‍ ശര്‍മ്മയുമായി 2016 ജനുവരി 19നാണ് അസിന്‍ വിവാഹിതയായത്.