തലൈവർ റീ ലോഡഡ്! മാസ് ഉറപ്പാക്കി ‘ദർബാർ’ പോസ്റ്റർ: റിലീസ് ചെയ്ത് ഉലകനായകൻ
തന്റെ പിറന്നാൾ ആഘോഷങ്ങൾക്കിടയിലും പ്രിയ സുഹൃത്ത് രജനികാന്തിന്റെ പുതിയ ചിത്രം ‘ദർബാറി’ന്റെ മോഷൻ പോസ്റ്റർ പങ്കുവച്ച് ഉലകനായകൻ കമൽഹാസൻ. എ.ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ചിത്രം ഒരു മാസ് എന്റർടെയ്നറാകും എന്ന് ഉറപ്പു തരുന്നു. ചിത്രത്തിൽ പൊലീസ് വേഷത്തിൽ ആണ് രജനി. പൊലീസ്

തന്റെ പിറന്നാൾ ആഘോഷങ്ങൾക്കിടയിലും പ്രിയ സുഹൃത്ത് രജനികാന്തിന്റെ പുതിയ ചിത്രം ‘ദർബാറി’ന്റെ മോഷൻ പോസ്റ്റർ പങ്കുവച്ച് ഉലകനായകൻ കമൽഹാസൻ. എ.ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ചിത്രം ഒരു മാസ് എന്റർടെയ്നറാകും എന്ന് ഉറപ്പു തരുന്നു.
ചിത്രത്തിൽ പൊലീസ് വേഷത്തിൽ ആണ് രജനി. പൊലീസ് വേഷത്തിൽ തലൈവര്‍ എത്തുന്നത് വർഷങ്ങൾക്ക് ശേഷമാണ്. സ്റ്റൈലും മാസും ക്ലാസും ചേർന്നാകും ചിത്രമെന്ന സൂചനയാണ് ദർബാർ തരുന്നത്. നിമിഷങ്ങൾക്കുള്ളിൽ ലക്ഷത്തോളം കാഴ്ചക്കാരെയാണ് മോഷൻ പോസ്റ്റർ സ്വന്തമാക്കിയത്.
ചിത്രത്തിൽ അരുണാചലം എന്ന പൊലീസുകാരനായാണ് രജനി എത്തുന്നത്. കമൽഹാസന്‍ ഫെയ്സ്ബുക്കിലൂടെ ദർബാറിന്റെ തമിഴ് മോഷൻ പോസ്റ്റർ പുറത്തിറക്കിയപ്പോൾ, മലയാളത്തിൽ മോഹൻലാലും ഹിന്ദിയിൽ സൽമാൻ ഖാനും തെലുങ്കിൽ മഹേഷ് ബാബുവുമാണ് പോസ്റ്റർ റിലീസ് ചെയ്തത്. നയൻതാരയാണ് ചിത്രത്തിൽ നായിക.