‘അവൻ തിരിച്ചു വന്നിരിക്കുന്നു...കുട്ടിസേതുവെന്ന് വിളിക്കും’!അന്തരിച്ച നടൻ സേതുരാമന് ആൺകുഞ്ഞ് ജനിച്ചു
തമിഴ് യുവനടൻ സേതുരാമന്റെ മരണം സിനിമാരംഗത്തെയും പ്രേക്ഷകരെയും ഞെട്ടിച്ചിരുന്നു. സേതു മരിക്കുമ്പോള്‍ ഭാര്യ ഉമ ഗർഭിണിയായിരുന്നു. ഇപ്പോഴിതാ, സേതുരാമന് ആൺകുഞ്ഞ് പിറന്നു എന്ന സന്തോഷവാർത്തയാണ് ആരാധകരെ തേടിയെത്തിയിരിക്കുന്നത്.
ഡോകാടര്‍ കൂടിയായിരുന്ന സേതുരാമന്റെ സഹപ്രവർത്തനായിരുന്ന ഡോക്ടറാണ് ഉമ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയ സന്തോഷം പങ്കുവച്ചിരിക്കുന്നത്. ‘അവൻ തിരിച്ചു വന്നിരിക്കുന്നു...പ്രായം മാറിയെന്നേയുള്ളൂ... കുട്ടിസേതുവെന്ന് വിളിക്കും ഇനി..ആശംസകൾ’.– അദ്ദേഹം കുറിച്ചു.
ADVERTISEMENT
കഴിഞ്ഞ മാർച്ച് 26 നാണ് ഹൃദയാഘാതത്തെ തുടർന്ന് സേതുരാമൻ മരിച്ചത്.
സന്താനം നായകനായെത്തിയ ‘കണ്ണ ലഡ്ഡു തിന്ന ആസയ’ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT