‘എഴുത്ത് കഴിഞ്ഞു...ആക്ഷൻ പറയാൻ കൊതിയാകുന്നു’: ആര്യൻ ഖാൻ സംവിധാന രംഗത്തേക്ക്
ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ സംവിധാന രംഗത്തേക്ക്. ഇക്കാര്യം ഉറപ്പിച്ചത് ആര്യനാണ്.
നെറ്റ്ഫ്ലിക്സിനായി ഒരുങ്ങുന്ന വെബ് സീരീസിന്റെ തിരക്കഥ പൂർത്തിയായെന്ന് ആര്യൻ ഇൻസ്റ്റാഗ്രാമില്‍ വ്യക്തമാക്കുന്നു. ‘എഴുത്ത് കഴിഞ്ഞു...ആക്ഷൻ പറയാൻ കൊതിയാകുന്നു’ എന്നാണ് സ്ക്രിപ്റ്റ് ഫയലിന്റെ ചിത്രം പങ്കുവച്ച് ആര്യൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
ADVERTISEMENT
റെഡ് ചില്ലീസ് എന്റര്‍ടെയ്‍ൻമെന്റിന്റെ ബാനറിലാണ് ആര്യൻ ഖാൻ വെബ് സീരീസ് തയാറാക്കുന്നത്.
കരൺ ജോഹറിന്റെ കഭി ഖുഷി കഭി ഗമിലൂടെ ബാലതാരമായി വെള്ളിത്തിരയിൽ എത്തിയ ആളാണ് ആര്യൻ ഖാൻ. ചിത്രത്തിന്റെ തുടക്കത്തിൽ ഷാരൂഖിന്റെ കഥാപാത്രത്തിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് ആര്യനാണ്.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT