‘സെൽഫി’ തിരക്കിൽ ബുദ്ധിമുട്ടി ആരാധ്യ, മകളെ ചേർത്തുപിടിച്ച് ഐശ്വര്യ: വിഡിയോ
മുംബൈ എയർപോർട്ടിൽ, ആരാധകരുടെ തിരക്കിനിടെ മകൾ ആരാധ്യയുടെ സുരക്ഷ ഉറപ്പുവരുത്തുന്ന ബോളിവുഡ് താരം ഐശ്വര്യ റായിയുടെ വിഡിയോ വൈറല്‍. കാൻ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനുള്ള യാത്രയ്ക്കായാണ് മേയ് 16 ചൊവ്വാഴ്ച ഐശ്വര്യ എയർപോർട്ടിൽ എത്തിയത്. കാറിൽ നിന്ന് ഇറങ്ങിയ ഐശ്വര്യയ്ക്ക് ഒപ്പം സെൽഫിയെടുക്കാൻ ആരാധകർ

മുംബൈ എയർപോർട്ടിൽ, ആരാധകരുടെ തിരക്കിനിടെ മകൾ ആരാധ്യയുടെ സുരക്ഷ ഉറപ്പുവരുത്തുന്ന ബോളിവുഡ് താരം ഐശ്വര്യ റായിയുടെ വിഡിയോ വൈറല്‍. കാൻ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനുള്ള യാത്രയ്ക്കായാണ് മേയ് 16 ചൊവ്വാഴ്ച ഐശ്വര്യ എയർപോർട്ടിൽ എത്തിയത്.
കാറിൽ നിന്ന് ഇറങ്ങിയ ഐശ്വര്യയ്ക്ക് ഒപ്പം സെൽഫിയെടുക്കാൻ ആരാധകർ തിക്കി തിരക്കിയതോടെ, ആരാധ്യ തിരക്കിനിടയിൽ പെട്ടു. ഉടൻ മകളെ ചേർത്തുപിടിച്ച ഐശ്വര്യ ആരാധകരോട് പിന്മാറാനും മുന്നോട്ടു പോവാൻ വഴി നൽകാനും അഭ്യർഥിച്ചു.
വർഷങ്ങളായി കാൻ ഫിലിം ഫെസ്റ്റിവലിലെ പതിവു സാന്നിധ്യമാണ് ഐശ്വര്യ റായ്. 76ആം കാൻ ഫെസ്റ്റിവലിന് ചൊവ്വാഴ്ചയാണ് തിരശ്ശീല ഉയർന്നത്. മെയ് 27 വരെയാണ് മേള.