‘ആശിഷ് ഒരിക്കലും എന്നോട് വിശ്വാസവഞ്ചന കാണിച്ചിട്ടില്ല’: അഭ്യൂഹങ്ങൾ തള്ളി ആദ്യ ഭാര്യ
നടൻ ആശിഷ് വിദ്യാർത്ഥിയുടെ രണ്ടാം വിവാഹത്തിന്റെ വിശേഷങ്ങൾ പുറത്തു വന്നതിനു പിന്നാലെ, ഇതുമായി ബന്ധപ്പെട്ടുയര്‍ന്ന ആക്ഷേപങ്ങള്‍ തള്ളി ആശിഷിന്റെ ആദ്യ ഭാര്യ രജോഷി ബറുവ. ആശിഷ് വിദ്യാര്‍ത്ഥിയുടെ പുനര്‍വിവാഹവുമായി ബന്ധപ്പെട്ടുണ്ടായ വ്യാഖ്യാനങ്ങളെല്ലാം വിവേകശൂന്യമാണെന്നും ആശിഷ് ഒരിക്കലും തന്നോട്

നടൻ ആശിഷ് വിദ്യാർത്ഥിയുടെ രണ്ടാം വിവാഹത്തിന്റെ വിശേഷങ്ങൾ പുറത്തു വന്നതിനു പിന്നാലെ, ഇതുമായി ബന്ധപ്പെട്ടുയര്‍ന്ന ആക്ഷേപങ്ങള്‍ തള്ളി ആശിഷിന്റെ ആദ്യ ഭാര്യ രജോഷി ബറുവ.
ആശിഷ് വിദ്യാര്‍ത്ഥിയുടെ പുനര്‍വിവാഹവുമായി ബന്ധപ്പെട്ടുണ്ടായ വ്യാഖ്യാനങ്ങളെല്ലാം വിവേകശൂന്യമാണെന്നും ആശിഷ് ഒരിക്കലും തന്നോട് വിശ്വാസവഞ്ചന കാണിച്ചിട്ടില്ലെന്നും ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രജോഷി പറഞ്ഞു. വീണ്ടും വിവാഹിതനാവണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നെന്നും ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം തെറ്റാണെന്നും അവര്‍ വ്യക്തമാക്കി.
പരസ്പര സമ്മതപ്രകാരമാണ് വിവാഹബന്ധം വേര്‍പെടുത്തിയത്. ഒരുമിച്ചാണ് അതിനുള്ള ഹര്‍ജി സമര്‍പ്പിച്ചത്. വിവാഹബന്ധം വേര്‍പെടുത്തിയെങ്കിലും നല്ല സുഹൃത്തുക്കളായി തുടരനായിരുന്നു തീരുമാനം. അദ്ദേഹത്തിന്റെ മനസ്സില്‍ തനിക്ക് വേണ്ടിയുള്ള നല്ല കാര്യങ്ങളല്ലാതെ മറ്റൊന്നും ഇല്ലെന്ന് എനിക്ക് ഉറപ്പുണ്ടെന്നും രജോഷി കൂട്ടിച്ചേര്‍ത്തു.
അറുപതുകാരനാണ് ആശിഷ്. രൂപാലി ബറുവയുമായിട്ടായിരുന്നു താരത്തിന്റെ പുനര്‍വിവാഹം. 2022 ഒക്ടോബറിലായിരുന്നു ആശിഷും രജോഷിയും ബന്ധം വേര്‍പെടുത്തിയത്. രജോഷിക്കും ആശിഷ് വിദ്യാര്‍ത്ഥിക്കും അര്‍ത്ഥ് എന്ന മകനുമുണ്ട്.