വിജയ്ക്കൊപ്പം 100 നര്‍ത്തകര്‍ പങ്കെടുക്കുന്ന ഗാനരംഗം: ആരാധകർ ആവേശത്തിൽ
വിജയ് – ലോകേഷ് കനകരാജ് ചിത്രം ലിയോയിൽ, വിജയ്ക്കൊപ്പം 100 നര്‍ത്തകര്‍ പങ്കെടുക്കുന്ന ഒരു ഗാനരംഗം ചെന്നൈയില്‍ ചിത്രീകരിക്കുകന്നതായി റിപ്പോര്‍ട്ട്. അങ്ങനെയെങ്കിൽ, എല്ലാ വിജയ് ചിത്രങ്ങളിലെയും പോലെ ഒരു തകർപ്പൻ ഗാനരംഗം ‘ലിയോ’യിലും ഉണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിയോ. അതു കൊണ്ടു തന്നെ ലിയോയുടെ എല്ലാ അപ്‍ഡേറ്റുകള്‍ക്കും വലിയ സ്വീകാര്യത ലഭിക്കാറുണ്ട്.
ADVERTISEMENT
ചിത്രത്തില്‍ നായികയാകുന്നത് തൃഷയാണ്. ഗൗതം വാസുദേവ് മേനോൻ, അര്‍ജുൻ, മാത്യു തോമസ്, മിഷ്‍കിൻ, സഞ്‍ജയ് ദത്ത്, പ്രിയ ആനന്ദ് തുടങ്ങിവരും ലിയോയില്‍ അഭിനയിക്കുന്നു.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT