ആമിർ ഖാന്റെ ‘സിത്താരേ സമീൻ പർ’ ട്രെയിലറിനു വ്യാപക വിമർശനം. ആമിർ ഖാന്റെ സൂപ്പർഹിറ്റ് സിനിമകളിലൊന്നായ ‘താരേ സമീൻപർ’ രണ്ടാം ഭാഗം എന്ന നിലയിലാണ് ‘സിത്താരേ സമീൻ പർ’ ഒരുക്കുന്നത്. പക്ഷേ, സ്പാനിഷ് ചിത്രമായ ചാംപ്യൻസിന്റെ ഔദ്യോഗിക റീമേക്ക് കൂടിയാണിത്. ഇതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. സ്പാനിഷ്

ആമിർ ഖാന്റെ ‘സിത്താരേ സമീൻ പർ’ ട്രെയിലറിനു വ്യാപക വിമർശനം. ആമിർ ഖാന്റെ സൂപ്പർഹിറ്റ് സിനിമകളിലൊന്നായ ‘താരേ സമീൻപർ’ രണ്ടാം ഭാഗം എന്ന നിലയിലാണ് ‘സിത്താരേ സമീൻ പർ’ ഒരുക്കുന്നത്. പക്ഷേ, സ്പാനിഷ് ചിത്രമായ ചാംപ്യൻസിന്റെ ഔദ്യോഗിക റീമേക്ക് കൂടിയാണിത്. ഇതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.

സ്പാനിഷ് ചിത്രത്തിന്റെ സീൻ ബൈ സീൻ കോപ്പി ആണെന്നും ഒരു മാറ്റവുമില്ലാതെയാണ് ആമിർ ഖാൻ ഹിന്ദിയിലേക്ക് ചിത്രം എടുത്തിരിക്കുന്നതെന്നും വിമർശനമുണ്ട്. ടോം ഹാങ്ക്സിന്റെ ഫോറസ്റ്റ ഗംപ് റീമേക്ക് ആയിരുന്ന ലാൽ സിങ് ഛദ്ദ പരാജയപ്പെട്ടിട്ടും ആമിർ ഖാനെ പോലെ ഒരു നടൻ എന്തിനാണ് വീണ്ടും റീമേക്കുകൾക്ക് പിന്നാലെ പോകുന്നതെന്നും ആരാധകർ ചോദിക്കുന്നു.

ADVERTISEMENT

ആദ്യ ഭാഗത്തിലെ കഥയോ കഥാപാത്രങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ഈ സിനിമ ഒരു സ്പിരിച്വൽ സ്പിൻഓഫ് എന്ന രീതിയിലാണ് അണിയറക്കാർ അവതരിപ്പിക്കുന്നത്. ഡൗൻ സിൻഡ്രോമുളള കൗമാരക്കാരെ ബാസ്‌ക്കറ്റ്ബോൾ പഠിപ്പിച്ച് മത്സരത്തിനിരക്കുകയെന്ന ദൗത്യം ഏറ്റെടുക്കുന്ന കായികാധ്യാപകന്റെ വേഷമാണ് ആമിർഖാൻ ചെയ്യുന്നത്.

പ്രസന്ന ആർ.എസ്. ആണ് സംവിധാനം. ചിത്രത്തിൽ ആമിർ ഖാനൊപ്പം ജെനീലിയയും ഒരു പ്രധാന വേഷത്തിലുണ്ട്. ദിവ്യ നിധി ശർമ്മ ആണ് തിരക്കഥ ഒരുക്കുന്നത്. ആമിർഖാൻ ടാക്കീസ് നിർമിച്ചിരിക്കുന്ന ചിത്രം ജൂൺ 20 ന് വേൾഡ് വൈഡ് ആയി റിലീസ് ചെയ്യും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT