സോഷ്യൽ മീഡിയക്ക് ഒരുപോലെ പ്രിയപ്പെട്ടവരാണ് ഗായകൻ വിജയ് മാധവും നടി ദേവിക നമ്പ്യാരും. ജീവിതത്തിലെ കുഞ്ഞു കുഞ്ഞു വിശേഷങ്ങൾ വരെ സോഷ്യൽ മീഡിയയിലെ പ്രിയപ്പെട്ടവരോടായി പങ്കുവയ്ക്കുന്ന താരജോഡി അടുത്തിടെ വലിയ രീതിയിലുള്ള ട്രോളുകൾക്കും പരിഹാസങ്ങൾക്കും ഇരയായിരുന്നു. രണ്ടാമത്തെ കുഞ്ഞിനെ അവർ ആഗ്രഹിച്ച ഓം

സോഷ്യൽ മീഡിയക്ക് ഒരുപോലെ പ്രിയപ്പെട്ടവരാണ് ഗായകൻ വിജയ് മാധവും നടി ദേവിക നമ്പ്യാരും. ജീവിതത്തിലെ കുഞ്ഞു കുഞ്ഞു വിശേഷങ്ങൾ വരെ സോഷ്യൽ മീഡിയയിലെ പ്രിയപ്പെട്ടവരോടായി പങ്കുവയ്ക്കുന്ന താരജോഡി അടുത്തിടെ വലിയ രീതിയിലുള്ള ട്രോളുകൾക്കും പരിഹാസങ്ങൾക്കും ഇരയായിരുന്നു. രണ്ടാമത്തെ കുഞ്ഞിനെ അവർ ആഗ്രഹിച്ച ഓം പരമാത്മ എന്ന പേര് നൽകിയതിനെ ചൊല്ലിയായിരുന്നു പരിഹാസം. ഇപ്പോഴിതാ എല്ലാത്തരത്തിലുള്ള വിമർശനങ്ങളോടും പുഞ്ചിരിയോടെ പ്രതികരിക്കുകയാണ് ഇരുവരും. വനിത ഓൺലൈനു നൽകിയ വിഡിയോ അഭിമുഖത്തിലാണ് ഇരുവരുടെയും തുറന്നു പറച്ചിൽ.

‘വെറൈറ്റിക്കു വേണ്ടി തപ്പിപ്പിടിച്ച പേരല്ല ഓം പരമാത്മായെന്ന് വിജയ് പറയുന്നു. മനസിലേക്ക് വന്ന പേരാണത്. ആരൊക്കെ എന്ത് പറഞ്ഞാലും ഓം എന്നത് പ്രപഞ്ച സത്യമാണ്. പരമാത്മാ എന്ന പ്രപഞ്ചശക്തിയെ ഞാന്‍ പ്രാർഥിക്കുന്നതാണ്. പേരിട്ടു കഴിഞ്ഞാൽ കുടുംബക്കാർ സമ്മതിക്കില്ല എന്നായിരുന്നു ദേവിക ആദ്യം പറഞ്ഞ മറുപടി. ഒടുവിൽ ആ പേരിന്റെ പേരിൽ കോംപ്ലിക്കേഷൻ വേണ്ടെന്ന് കരുതി. മാത്രമല്ല, വിജയ് വെറുതേ ഒന്നും കാണാണ്ട് പേര് പറയില്ലെന്ന് എനിക്കറിയാം. ’– വിജയ്‍യുടെയും ദേവികയുടെയും വാക്കുകൾ.

ADVERTISEMENT

പ്രസവത്തിന്റെ സമയം ലേബർ റൂമിൽ വിജയ് എത്തിയ അനുഭവവും ദേവിക പങ്കുവച്ചു.

‘ലേബർ റൂമിൽ കയറാനുള്ള ആദ്യം ആഗ്രഹം വിജയ് പറയുമ്പോൾ മാഷേ... നാണം കെടുത്തരുതെന്നായിരുന്നു എന്റെ മറുപടി. നോർമൽ ഡെലിവറിയായിരുന്നു പ്രതീക്ഷിച്ചത്. പക്ഷേ ഹാർട്ട് ബീറ്റിലെ വേരിയേഷനുകൾ ഒരു നിമിഷം കാര്യങ്ങൾ സങ്കീർണമാക്കി.ആ സമയങ്ങളിൽ ടെൻഷനും പ്രാർഥനകളും വഴിപാടുകളുമായി കഴിയുകയായിരുന്നു വിജയ്.’– ദേവിക പറയുന്നു.

ADVERTISEMENT

ദേവികയുടെ ആദ്യ പ്രസവത്തിന്റെ അനുഭവത്തെക്കുറിച്ച് പറയുമ്പോൾ കാര്യങ്ങള്‍ ലളിതമായി പറഞ്ഞുവെന്നു പറഞ്ഞ് കുറേപേർ കുറ്റപ്പെടുത്തിയിരുന്നു. പ്രസവത്തിന്റെ വില നിനക്ക് അറിയില്ലെന്ന് വരെ പറഞ്ഞവരുണ്ട്. അതിന്റെയൊക്കെ പ്രാക്കാകാം ഓം പരമാത്മയെ ദേവിക പ്രസവിക്കുമ്പോൾ താൻ അനുഭവിച്ചതെന്ന് വിജയ് പറയുന്നു.

അഭിമുഖത്തിന്റെ പൂർണമായ വിഡിയോ കാണാം ചുവടെ...

ADVERTISEMENT