‘ഒരേപോലെയുള്ള വസ്ത്രങ്ങൾ ധരിച്ച് മറ്റൊരാളോടൊപ്പം പുറത്തുപോയിരുന്നത് ആർതി ആയിരുന്നെങ്കിലോ’: പ്രതികരിച്ച് ആർതി Ravi Mohan's 'Men are Victims' Claim Met with Ex-Wife Aarti's Strong Rebuttal
‘പുരുഷന്മാരാണ് യഥാർഥ ഇരകൾ’ എന്ന തമിഴ്നടൻ രവി മോഹന്റെ വൈകാരിക പ്രതികരണത്തിനു മറുപടിയുമായി താരത്തിന്റെ മുൻഭാര്യ ആർതി. ‘വിവാഹമോചനം പൂർത്തിയാകുന്നതിന് മുൻപ് ആർതി മറ്റൊരാളോടൊപ്പം ഒരേപോലെയുള്ള വസ്ത്രങ്ങൾ ധരിച്ച് പുറത്തുപോയിരുന്നെങ്കിൽ ഈ ലോകം നിശബ്ദമായിരിക്കുമായിരുന്നോ ? അങ്ങനെ ചെയ്തതിന് ശേഷം, സ്ത്രീകളാണ്

‘പുരുഷന്മാരാണ് യഥാർഥ ഇരകൾ’ എന്ന തമിഴ്നടൻ രവി മോഹന്റെ വൈകാരിക പ്രതികരണത്തിനു മറുപടിയുമായി താരത്തിന്റെ മുൻഭാര്യ ആർതി.
‘വിവാഹമോചനം പൂർത്തിയാകുന്നതിന് മുൻപ് ആർതി മറ്റൊരാളോടൊപ്പം ഒരേപോലെയുള്ള വസ്ത്രങ്ങൾ ധരിച്ച് പുറത്തുപോയിരുന്നെങ്കിൽ ഈ ലോകം നിശബ്ദമായിരിക്കുമായിരുന്നോ ? അങ്ങനെ ചെയ്തതിന് ശേഷം, സ്ത്രീകളാണ് ഏറ്റവും വലിയ ഇരകൾ എന്ന് അവർ പറയുന്നത് അംഗീകരിക്കാനാവുമോ ? ഇല്ലല്ലേ? എങ്കിൽ ഇതേ കാര്യം ചെയ്യുകയും എന്നിട്ട് ‘ഇര’വാദം മുഴക്കുകയും ചെയ്യുന്ന പുരുഷന്മാരെയും ഞങ്ങൾ ചോദ്യം ചെയ്യും. ഇതൊരു മേന്മയല്ല. ഇതൊരു ക്രൂരമായ സ്വഭാവമാണ്’ എന്ന, തന്നെ പിന്തുണച്ചുള്ള കുറിപ്പ് സ്റ്റോറിയായി പങ്കുവച്ചാണ് ആർതിയുടെ മറുപടി. ‘മൗനത്തേക്കാൾ ഉപരി സത്യസന്ധത തിരഞ്ഞെടുക്കുന്ന കരുത്തുറ്റ ശബ്ദങ്ങളോട് കടപ്പാടുണ്ട്’ എന്നാണ് ഈ കുറിപ്പിനൊപ്പം ആർതി കുറിച്ചത്.
തമിഴ് സിനിമാ ലോകത്തെ മാതൃകാ ദമ്പതികളായിരുന്ന ജയം രവി എന്ന രവി മോഹനും ആർതിയും തമ്മിലുള്ള വേർപിരിയൽ വലിയ ചർച്ചയായിരുന്നു. ആർതിയുമായുള്ള വിവാഹമോചന വാർത്തകൾക്കു പിന്നാലെ ഗായിക കെനിഷാ ഫ്രാൻസിസുമായുള്ള രവി മോഹന്റെ സൗഹൃദവും വലിയ ചർച്ചയായി. നിർമാതാവ് ഇഷാരി ഗണേഷിന്റെ മകളുടെ വിവാഹത്തിന് ഇരുവരും ഒരേ സ്റ്റൈലിലുള്ള വസ്ത്രമണിഞ്ഞ് എത്തിയതും ചർച്ചയായിരുന്നു.
‘ഞാൻ ശാന്തനായി എന്റെ ജീവിതം പടുത്തുയർത്തുകയാണ്. ഇതൊരിക്കൽ കൂടി എഴുതണമെന്ന് എനിക്ക് തോന്നി. നിങ്ങൾക്ക് എന്താണോ പറയാനുള്ളത് അത് വീണ്ടും പറഞ്ഞോളൂ, കാരണം സ്ത്രീകൾ പറയുന്നത് മാത്രമാണ് ശരിയെന്ന് നിങ്ങൾ കരുതുന്നു. പുരുഷന്മാരാണ് ഏറ്റവും വലിയ ഇരകൾ, നമ്മുടെ നീതിന്യായ വ്യവസ്ഥ പോലും അത് തിരിച്ചറിയുന്നുണ്ട്.
സ്നേഹിക്കുന്നവർക്കായി ഞാൻ എന്താണ് ചെയ്തതെന്നും എന്റെ ഹൃദയശുദ്ധിയും ഒരു ദിവസം നിങ്ങൾ എല്ലാവരും മനസ്സിലാക്കും. ദയവായി മനുഷ്യനെ ജീവിക്കാൻ അനുവദിക്കൂ, നിങ്ങളുടെ മോശം ചിന്തകൾ നിങ്ങളിൽ തന്നെ വയ്ക്കുക. ഞാൻ എന്റെ വഴിക്ക് പോവുകയാണ്’ എന്നാണ് ഒരു റിസോർട്ടിൽ സമയം ചെലവഴിക്കുന്ന വിഡിയോ പങ്കുവച്ച രവി മോഹൻ കുറിച്ചത്.