‘നടിയായ നയൻതാരയെ ഓഡിയോ ലോഞ്ചിന് കൊണ്ടുവരാനുള്ള ശേഷി എനിക്കില്ല, പക്ഷേ...’: വിഘ്‌നേഷ് ശിവനെ ഞെട്ടിച്ച് സർപ്രൈസ് എൻട്രി Nayanthara's Surprise Appearance at 'Love Insurance Company' Event
വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ‘ലൗ ഇൻഷുറൻസ് കമ്പനി’ സിനിമയുടെ പ്രി - റിലീസ് വേദിയില്‍ സർപ്രൈസ് എൻട്രി നടത്തി ലേഡി സൂപ്പർ സ്റ്റാർ നയൻതാര. വേദിയിലേക്ക് സിനിമയുടെ അണിയറപ്രവർത്തകരെയെല്ലാം വിളിച്ചതിനു ശേഷം, ‘എന്റെ ഭാര്യയും നടിയുമായ നയൻതാരയെ വേദിയിലേക്ക് എത്തിക്കാൻ തനിക്ക് സാമ്പത്തികമായി കഴിയില്ല.

വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ‘ലൗ ഇൻഷുറൻസ് കമ്പനി’ സിനിമയുടെ പ്രി - റിലീസ് വേദിയില്‍ സർപ്രൈസ് എൻട്രി നടത്തി ലേഡി സൂപ്പർ സ്റ്റാർ നയൻതാര.
വേദിയിലേക്ക് സിനിമയുടെ അണിയറപ്രവർത്തകരെയെല്ലാം വിളിച്ചതിനു ശേഷം, ‘എന്റെ ഭാര്യയും നടിയുമായ നയൻതാരയെ വേദിയിലേക്ക് എത്തിക്കാൻ തനിക്ക് സാമ്പത്തികമായി കഴിയില്ല. എങ്കിലും ചിത്രത്തിന്റെ നിർമാതാവായും തന്റെ ഭാര്യയായും നയൻതാരയ്ക്ക് വരാം’ എന്ന് വിഘ്‌നേഷ് തമാശരൂപേണ പറഞ്ഞതിനു പിന്നാലെയാണ് താരം വേദിയിലെത്തിയത്.
‘എന്റെ ഭാര്യ നയൻതാര എനിക്ക് വലിയ പിന്തുണയാണ് നൽകുന്നത്. പക്ഷേ നയൻതാരയ്ക്ക് ഓഡിയോ ലോഞ്ചിനൊന്നും വരുന്നതിൽ താല്പര്യമില്ല. രണ്ടു ദിവസം മുൻപ് ഇവിടെ വന്ന് സെറ്റ് എല്ലാം ഓക്കേ ആണോ എന്നൊക്കെ നോക്കിയിട്ട് പോയിരുന്നു. ഓഡിയോ ലോഞ്ചിന് ഇന്ന് വന്നിട്ടുണ്ട്. പക്ഷെ എവിടെ ഇരിക്കുന്നു എന്ന് അറിയില്ല. ഇവിടെ ഇരിപ്പുണ്ട് എന്ന് തോന്നുന്നു. ഇവിടെ ഉണ്ടെങ്കിൽ ആരെങ്കിലും പോയി അവരെ സ്റ്റേജിലേക്ക് കൂട്ടിക്കൊണ്ടു വരാമോ. നടിയായ നയൻതാരയെ ഓഡിയോ ലോഞ്ചിന് കൊണ്ടുവരാനുള്ള ശേഷി എനിക്കില്ല, പക്ഷേ ഒരു ഭാര്യയെയോ നിർമാതാവായോ വരാൻ കഴിയുമെങ്കിൽ വരിക. ചിലപ്പോൾ രക്ഷപ്പെട്ടു പോയി കാണും. ഇങ്ങനെ പരിപാടി തുടങ്ങിക്കഴിഞ്ഞ് ആള് പതുക്കെ പുറകിലോടെ പുറത്തു പോകാറുണ്ട്’ എന്നാണ് വിഘ്‌നേശ് പറഞ്ഞത്.
വിഘ്‌നേഷ് സംസാരിക്കവേ അണിയറപ്രവർത്തകർക്കൊപ്പം നയൻതാര വേദിയിലേക്ക് വരികയായിരുന്നു. വികാരാധീനനായ വിഘ്‌നേഷ് നയൻതാരയെ കെട്ടിപ്പിടിക്കുകയും നെറുകയിൽ ചുംബിക്കുകയും ചെയ്തു. വേദിയിൽ സംസാരിക്കാൻ ആവശ്യപ്പെട്ടപ്പോൾ കാണികളെ കൈകൂപ്പി അഭിവാദ്യം ചെയ്ത താരം വിഘ്‌നേഷിനും മറ്റ് അണിയറപ്രവർത്തകർക്കുമൊപ്പം വേദിയിൽ നിന്നു. നയൻതാരയുടെ അമ്മ ഓമനയും സദസ്സിലുണ്ടായിരുന്നു.
പ്രദീപ് രംഗനാഥൻ, കൃതി ഷെട്ടി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ലൗ ഇൻഷുറൻസ് കമ്പനി. ഏപ്രിൽ 10– ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.