ഹൃദയം നുറുങ്ങും വേദനയോടെ പൊട്ടിക്കരഞ്ഞ് ജീവ...ആശ്വസിപ്പിച്ച് സുഹൃത്തുക്കൾ Veteran Tamil Producer R.B. Choudary Passes Away in Accident
തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത നിർമാതാവ് ആർ.ബി. ചൗധരിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് തമിഴ് സിനിമാ ലോകം. സൂപ്പർ ഗുഡ് ഫിലിംസിന്റെ ഉടമയായ ചൗധരി നടൻ ജീവയുടെ പിതാവാണ്. പിതാവിന്റെ പെട്ടെന്നുള്ള മരണവാർത്ത അറിഞ്ഞ ശേഷം ആരോടോ ഫോണിൽ സംസാരിക്കവേ നിയന്ത്രണം വിട്ടു കരയുന്ന ജീവയുടെ വിഡിയോ ഇപ്പോൾ സോഷ്യൽ

തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത നിർമാതാവ് ആർ.ബി. ചൗധരിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് തമിഴ് സിനിമാ ലോകം. സൂപ്പർ ഗുഡ് ഫിലിംസിന്റെ ഉടമയായ ചൗധരി നടൻ ജീവയുടെ പിതാവാണ്.
പിതാവിന്റെ പെട്ടെന്നുള്ള മരണവാർത്ത അറിഞ്ഞ ശേഷം ആരോടോ ഫോണിൽ സംസാരിക്കവേ നിയന്ത്രണം വിട്ടു കരയുന്ന ജീവയുടെ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. നടൻ ശിവ ഉൾപ്പടെയുള്ളവർ താരത്തെ ആശ്വസിപ്പിക്കുന്നതും കാണാം.
കഴിഞ്ഞ ദിവസം ഉദയ്പൂരിന് സമീപം ബിയാവർ പാലി പിണ്ട്വാര റോഡിൽ വച്ചായിരുന്നു ആർ.ബി. ചൗധരി മരണപ്പെട്ട അപകടം. അദ്ദേഹം സഞ്ചരിച്ചിരുന്ന എസ്‌യുവി നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു കയറുകയായിരുന്നു. കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്.
രജനികാന്ത്, ചിരഞ്ജീവി, പവൻ കല്യാൺ തുടങ്ങിയ സൂപ്പർ താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ പ്രിയപ്പെട്ട സഹപ്രവർത്തകന് ആദരാഞ്ജലികൾ അർപ്പിച്ചു. 1988 മുതൽ സിനിമാ നിർമ്മാണ രംഗത്ത് സജീവമായ ആർ.ബി. ചൗധരിയുടെതായി ഏകദേശം നൂറോളം ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്.
അദ്ദേഹത്തിന്റെ മറ്റൊരു മകനായ ജിതൻ രമേശും സിനിമാ രംഗത്ത് സജീവമാണ്.