‘എല്ലാം ഉപേക്ഷിച്ച് ചെന്നൈ വിടുകയാണ്, പൂർണനിസ്സംഗതയോടെ രവി മോഹനെ വിട്ടുനൽകുന്നു’: പിൻമാറി കെനിഷ ഫ്രാൻസിസ് Kanisha Francis Ends Friendship with Ravi Mohan Amidst Controversy
ഭാര്യ ആർതിയുമായി പിരിഞ്ഞ ശേഷം നടൻ രവി മോഹൻ ഗായിക കെനിഷ ഫ്രാൻസിസുമായി അടുപ്പത്തിലായത് സിനിമ ലോകത്ത് വലിയ ചർച്ചയായിരുന്നു. രവിയും ആർതിയും പിരിയാന്‍ കാരണം കെനിഷയാണെന്നു വരെ ആരോപണമുണ്ടായി. ഇപ്പോഴിതാ, തനിക്കെതിരെ ഉയർന്ന സൈബർ ആക്രമണങ്ങൾക്കൊടുവിൽ ജയം രവിയുമായുള്ള സൗഹൃദം ഉപേക്ഷിക്കുകയാണെന്ന്

ഭാര്യ ആർതിയുമായി പിരിഞ്ഞ ശേഷം നടൻ രവി മോഹൻ ഗായിക കെനിഷ ഫ്രാൻസിസുമായി അടുപ്പത്തിലായത് സിനിമ ലോകത്ത് വലിയ ചർച്ചയായിരുന്നു. രവിയും ആർതിയും പിരിയാന്‍ കാരണം കെനിഷയാണെന്നു വരെ ആരോപണമുണ്ടായി. ഇപ്പോഴിതാ, തനിക്കെതിരെ ഉയർന്ന സൈബർ ആക്രമണങ്ങൾക്കൊടുവിൽ ജയം രവിയുമായുള്ള സൗഹൃദം ഉപേക്ഷിക്കുകയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കെനിഷ ഫ്രാൻസിസ്.
വ്യാജ കഥകളും ഓൺലൈൻ പീഡനങ്ങളും തന്നെ മാനസികമായി തളർത്തിയെന്നും തന്റെ സംഗീതവും തെറാപ്പിയും ഉൾപ്പെടെയുള്ള കരിയർ ഉപേക്ഷിച്ച് പൂർണമായ നിസ്സംഗതയോടെ രവി മോഹനെ വിട്ടുനൽകുകയാണെന്നും ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വൈകാരികമായ കുറിപ്പിൽ കെനിഷ വ്യക്തമാക്കി. ഇതിന് തൊട്ടുപിന്നാലെ കെനിഷ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പിൻവലിച്ചു.
നടൻ രവി മോഹന്റെയും ആരതി രവിയുടെയും ബന്ധം തകർക്കാൻ താൻ ഒന്നും ചെയ്തിട്ടില്ലെന്നും, ഒരു സുഹൃത്ത് എന്ന നിലയിൽ അദ്ദേഹത്തിന് മാനസിക പിന്തുണ നൽകുക മാത്രമാണ് ചെയ്തതെന്നും കെനിഷ കഴിഞ്ഞ ദിവസം വിഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു. ഈ വിവാദങ്ങൾ തന്റെ കരിയറിനെയും ജീവിതത്തെയും ബാധിച്ചെന്നും അതുകൊണ്ട് താൻ എല്ലാം ഉപേക്ഷിച്ച് ചെന്നൈ വിടുകയാണെന്നും കെനിഷ പറഞ്ഞു.
ഇതിനു പിന്നാലെ ഈ വിഷയത്തിൽ പ്രതികരണവുമായി ആര്‍തിയും രംഗത്തെത്തി.
‘ഉറങ്ങിക്കിടക്കുന്ന സിംഹത്തെ ഉണർത്താൻ ശ്രമിക്കരുത്. ഇനി അവളൊരു പെൺസിംഹമാണെങ്കിൽ നിങ്ങളെ രക്ഷിക്കാൻ ഒരു ദൈവം തന്നെ വരേണ്ടിവരും. എന്റെ മാന്യമായ നിശബ്ദതയെ ഒരിക്കലും ബലഹീനതയായി കാണുകയോ അത് ചൂഷണം ചെയ്യാൻ നോക്കുകയോ ചെയ്യരുത്. എന്റെ മക്കളെയും എന്റെ അന്തസ്സിനെയും സംരക്ഷിക്കാൻ ആവശ്യമായി വന്നാൽ, ഞാൻ എന്റെ സുരക്ഷിതവലയത്തിൽ നിന്നും പുറത്തുകടന്ന് സത്യവുമായി ഈ ലോകത്തെ നേരിടും. കാരണം, സത്യം എപ്പോഴും വിജയിക്കുക തന്നെ ചെയ്യും.’
നടി ഖുശ്ബു അടക്കമുള്ളവർ ഈ വിഷയത്തിൽ ആർതിയെ പിന്തുണച്ചെത്തി. ‘ഒരു അമ്മയോടും ഏറ്റുമുട്ടാൻ നിൽക്കരുത്. അവൾ അവളുടെ കുഞ്ഞുങ്ങളോടൊപ്പമുള്ള ഒരു പെൺസിംഹമാണ്. എന്റെ കുഞ്ഞേ, നിനക്ക് കൂടുതൽ ശക്തിയുണ്ടാവട്ടെ’ എന്നാണ് ഖുശ്ബു കുറിച്ചത്.