‘ഗോവിന്ദയ്ക്ക് 50 സ്ത്രീകളുമായി ബന്ധമുണ്ടെങ്കിലും ഞാൻ വിട്ട് പോകില്ല’: സുനിത അഹൂജ Sunita Ahuja Defends Govinda Amidst Affair Rumors
'ലോക്ക് അപ്പ്: സച്ച് യാ സസാ' എന്ന റിയാലിറ്റി ഷോയിൽ മത്സരിക്കുന്ന സുനിത അഹൂജ, നടൻ ഗോവിന്ദയുമായുള്ള തൻ്റെ ദാമ്പത്യബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞത് വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ്. തൻ്റെ ഭർത്താവിന് മറ്റ് പലരുമായും ബന്ധങ്ങളുണ്ടെങ്കിലും അദ്ദേഹത്തെ ഉപേക്ഷിച്ചുപോകില്ലെന്നും, ഇത് തൻ്റെ ജീവിതമാണെന്നും, താൻ ഇഷ്ടപ്പെടുന്നതുപോലെ ജീവിക്കുമെന്നും സുനിത ഷോയിൽ വെളിപ്പെടുത്തി. സഹമത്സരാർത്ഥിയായ ശിൽപ ഷിൻഡെ ഗോവിന്ദയുടെ പേരെടുത്ത് പറഞ്ഞ് പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നതായി സുനിത ആരോപിച്ചു. ഗോവിന്ദയും സുനിതയും തമ്മിൽ പിരിഞ്ഞാണ് താമസമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, ഇരുവരും ഇതിനെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഗോവിന്ദയ്ക്ക് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്ന് സുനിത മുമ്പ് പല അഭിമുഖങ്ങളിലും ആരോപിച്ചിട്ടുണ്ട്. ഇവർക്ക് രണ്ട് മക്കളാണുള്ളത്.

ഗോവിന്ദയ്ക്ക് 50 സ്ത്രീകളുമായി ബന്ധമുണ്ടെങ്കിലും താൻ അദ്ദേഹത്തെ വിട്ട് പോകില്ലെന്ന് ഭാര്യ സുനിത അഹൂജ.
‘ലോക്ക് അപ്പ്: സച്ച് യാ സസാ’ എന്ന റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായ സുനിത, ഷോയുടെ പുതിയ എപ്പിസോഡിൽ, ഭർത്താവ് ഗോവിന്ദയുമായുള്ള ദാമ്പത്യ പ്രശ്നങ്ങളെക്കുറിച്ച് സഹമത്സരാര്‍ത്ഥിയായ ശിൽപ ഷിൻഡെ ചോദ്യങ്ങൾ ഉന്നയിച്ചതിനു മറുപടിയായി പറഞ്ഞതാണിത്.
‘‘ഞങ്ങളുടെ കാര്യത്തിൽ ആർക്കും ഒന്നും പറയാൻ അവകാശമില്ല. ഇത് എന്റെ ജീവിതമാണ്, എന്റെ നിയമങ്ങളാണ്, എന്റെ ഭർത്താവാണ്. എനിക്ക് തോന്നിയത് ഞാൻ ചെയ്യും. എനിക്ക് അദ്ദേഹത്തെ ശാസിക്കാൻ അവകാശമുണ്ട്. അദ്ദേഹം പത്തിടങ്ങളിൽ പോയി ചതിച്ചാലും ഞാൻ അദ്ദേഹത്തെ ഉപേക്ഷിക്കില്ല. മരണം വരെ എനിക്ക് അദ്ദേഹത്തെ അത്രമേൽ ഇഷ്ടമാണ്...’ എന്നാണ് സുനിത പറഞ്ഞത്.
ഗോവിന്ദയുടെ വിഷയം എടുത്തിട്ട് ശിൽപ തങ്ങളെ പ്രകോപിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് സഹമത്സരാർത്ഥിയായ റാം കപൂറിനോടും സുനിത പറഞ്ഞു
‘എന്റെ സ്ഥാനത്ത് നിന്ന് നോക്കൂ, അപ്പോഴറിയാം അതിന്റെ വേദന. അദ്ദേഹം എന്റെ ഭർത്താവാണ്, അദ്ദേഹം എന്ത് വേണമെങ്കിലും ചെയ്യട്ടെ. മറ്റാർക്കും അതിൽ സംസാരിക്കാൻ അവകാശമില്ല, ഞാൻ അദ്ദേഹത്തിന്റെ ഭാര്യയാണ്. നമ്മളെ പ്രകോപിപ്പിക്കാൻ വേണ്ടിയാണ് അവൾ ഉള്ളിലേക്ക് വന്നിരിക്കുന്നത്, പരിധി വിട്ടാൽ ഞാൻ വെറുതെ വിടില്ല. എന്റെ കുടുംബത്തെക്കുറിച്ച് അവൾ സംസാരിക്കേണ്ടതില്ല. അദ്ദേഹം എന്റെ ഭർത്താവാണ്, ഇനി 50 അഫയറുകൾ ഉണ്ടായാലും അവൾക്ക് അതിൽ എന്താണ് കാര്യം?’ സുനിത ചോദിക്കുന്നു.
ഗോവിന്ദയും സുനിതയും തമ്മിൽ ഏറെ നാളായി പിരിഞ്ഞാണ് താമസമെന്ന് ഗോസിപ്പുകൾ ഉണ്ടെങ്കിലും ഇരുവരും ഇതിനെക്കുറിച്ച് ഔദ്യോഗികമായി സംസാരിച്ചിട്ടില്ല. മുൻപ് പല അഭിമുഖങ്ങളിലും ഗോവിന്ദയ്ക്ക് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്ന് സുനിത ആരോപിച്ചിട്ടുണ്ട്. ഇവര്‍ക്ക് രണ്ട് മക്കളാണുള്ളത്, മകൻ യശ്വർദൻ അഹൂജയും മകൾ ടിന അഹൂജയും.