താരദമ്പതികളായ ശാലു മേനോനും സജി നായരും വേർപിരിയുന്നുവെന്ന വാർത്ത അടുത്തിടെയാണ് മാധ്യമങ്ങളിൽ സജീവമായത്. ശാലു മേനോന്‍ തന്നെയാണ് ഇത് ആദ്യം സ്ഥിരീകരിച്ചതും. ഇപ്പോഴിതാ, വിവാഹമോചനത്തെക്കുറിച്ച് ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സജി നായര്‍ പറഞ്ഞതാണ് ചർച്ചയാകുന്നത്. ശാലുമേനോന്റെ പ്രസ്താവനകളോട് താന്‍

താരദമ്പതികളായ ശാലു മേനോനും സജി നായരും വേർപിരിയുന്നുവെന്ന വാർത്ത അടുത്തിടെയാണ് മാധ്യമങ്ങളിൽ സജീവമായത്. ശാലു മേനോന്‍ തന്നെയാണ് ഇത് ആദ്യം സ്ഥിരീകരിച്ചതും.

ഇപ്പോഴിതാ, വിവാഹമോചനത്തെക്കുറിച്ച് ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സജി നായര്‍ പറഞ്ഞതാണ് ചർച്ചയാകുന്നത്.

ADVERTISEMENT

ശാലുമേനോന്റെ പ്രസ്താവനകളോട് താന്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നു വ്യക്തമാക്കിയ സജി, പറയുന്നവർ പറഞ്ഞോട്ടെ, തനിക്ക് അതൊന്നും നോക്കാൻ തല്‍ക്കാലം നേരം ഇല്ലെന്നും കൂട്ടിച്ചേർക്കുന്നു.

എന്നെ മുഴുവനായും നശിപ്പിച്ചു എന്ന് മാത്രമേ ഇപ്പോൾ പറയാൻ ഉള്ളൂ. തിരിച്ചു പറയാൻ തുടങ്ങി കഴിഞ്ഞാൽ നമ്മളും അവരും തമ്മില്‍ വ്യത്യാസവും ഇല്ലാതെ ആകും. ഇപ്പോൾ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല. കുറച്ചധികം പറയാനുണ്ട്, അതിനുള്ള സമയം എത്തിയാല്‍ ഞാൻ പറയും. ആവശ്യം കഴിയുമ്പോൾ വലിച്ചെറിയുന്നത് അല്ലല്ലോ നമ്മുടെ ഒക്കെ ജീവിതം എന്നും സജി.

ADVERTISEMENT

2016ലായിരുന്നു ശാലു സജി നായരെ വിവാഹം കഴിച്ചത്. എന്നാല്‍ കഴിഞ്ഞ ഡിസംബറില്‍ ഇരുവരും പിരിയാന്‍ പോകുന്നു എന്ന വാര്‍ത്ത പുറത്തുവന്നു. ഇത് സംബന്ധിച്ച് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ശാലു സംസാരിച്ചിരുന്നു.

താനും സജിയും നേരത്തെ അറിയുന്നവരാണ്. തന്റെ ജീവിതത്തില്‍ സംഭവിച്ചത് എല്ലാം അറിയാം. അങ്ങനെയാണ് പതിനഞ്ച് കൊല്ലത്തോളം പരിചയമുള്ള ഒരാളെ വിവാഹം കഴിക്കാം എന്നു തീരുമാനിച്ചത്. വിവാഹത്തിന് മുന്‍പ് തന്നെ ചില ധാരണകള്‍ ഉണ്ടായിരുന്നു. നല്ലൊരു കുടുംബം കൊണ്ട് പോകണം എന്ന് ആഗ്രഹിച്ചിരുന്നു. എല്ലാം അറിയുന്ന ആളെയാണ് വിവാഹം കഴിച്ചത് എന്നായിരുന്നു ചിന്ത. എന്നാൽ പിന്നീട് വിവാഹം വേണ്ട എന്നു വരെ തോന്നി പോയെന്ന് ശാലു മേനോന്‍ പറഞ്ഞു. ഡാന്‍സ് പ്രൊഫഷനെയും കുടുംബത്തെയും ഒന്നിച്ചു കൊണ്ടുപോകാന്‍ ആഗ്രഹിച്ചയാള്‍ എന്ന നിലയില്‍ ഇതുമായി അഡ്ജസ്റ്റ് ചെയ്തു പോകാൻ പറ്റില്ല എന്ന് തോന്നിയതിനാലാണ് വിവാഹ മോചനം എന്നാണ് ശാലു അന്ന് പറഞ്ഞത്. വിവാഹമോചനം അതിന്റെ രീതിയിൽ തന്നെ മുൻപോട്ട് പോകുമെന്നും. ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ പരാജയപ്പെട്ടെന്നും ശാലു പറഞ്ഞിരുന്നു.

ADVERTISEMENT

ADVERTISEMENT