നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയയിലെ സജീവസാന്നിധ്യവുമാണ് ദിയ കൃഷ്ണ. ഇൻസ്റ്റഗ്രാമിലൂടെയും മറ്റും ജീവിതത്തിലെ പുതിയ വിശേഷങ്ങളും വിഡിയോകളുമൊക്കെ ദിയ പങ്കുവയ്ക്കുന്നത് വളരെ വേഗമാണ് ശ്രദ്ധേയമാകുക. ഇപ്പോൾ ദിയയുടെ പ്രണയവുമായി ബന്ധപ്പെട്ട വാർത്തകളാണ് സമൂഹമാധ്യമങ്ങളിലെ പ്രധാനചർച്ച. കഴിഞ്ഞ ദിവസം

നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയയിലെ സജീവസാന്നിധ്യവുമാണ് ദിയ കൃഷ്ണ. ഇൻസ്റ്റഗ്രാമിലൂടെയും മറ്റും ജീവിതത്തിലെ പുതിയ വിശേഷങ്ങളും വിഡിയോകളുമൊക്കെ ദിയ പങ്കുവയ്ക്കുന്നത് വളരെ വേഗമാണ് ശ്രദ്ധേയമാകുക.

ഇപ്പോൾ ദിയയുടെ പ്രണയവുമായി ബന്ധപ്പെട്ട വാർത്തകളാണ് സമൂഹമാധ്യമങ്ങളിലെ പ്രധാനചർച്ച. കഴിഞ്ഞ ദിവസം ആരാധകരുമായി സംവദിക്കുന്നതിനിടെ ദിയ പറഞ്ഞ മറുപടികളാണ് പ്രണയം തകർന്നെന്ന സംശയങ്ങള്‍ക്ക് തുടക്കമിട്ടത്. ദിയ ബ്രേക്ക് അപ്പ് ആയെന്നും പ്രണയത്തകർച്ചയുടെ വേദനയിലാണെന്നും അഭ്യൂഹങ്ങൾ പടർന്നു.

ADVERTISEMENT

ഇപ്പോഴിതാ തന്നെച്ചുറ്റിയുള്ള ആരാധകരുടെ ചോദ്യങ്ങൾക്ക് ഹൃദ്യമായി മറുപടി പറയുകയാണ് താരം. ബ്രേക്കപ്പിലായോ, സിംഗിളാണോ, ബിഗ് ബോസിലേക്കുണ്ടോ തുടങ്ങി സോഷ്യൽ മീഡിയ ചൂടുപിടിച്ച ചർച്ചയാക്കുന്ന പല സംഭവങ്ങളുടെയും നിജസ്ഥിതി ദിയ വ്യക്തമാക്കുന്നുണ്ട്. ഓസി ടാക്കീസ് എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ദിയ മനസു തുറക്കുന്നത്.

‘എന്റെ ജീവിതത്തില്‍ നടക്കാത്ത കാര്യങ്ങളൊക്കെ പലരും പറയുന്നുണ്ട്. എന്റെ കഥകൾ വച്ച് മാർവെൽ സിനിമ തന്നെ എടുക്കാം. ഞാൻ ഓകെയാണോ എന്ന് പലരും ഇൻസ്റ്റഗ്രാമിലൂടെ മെസേജായി ചോദിക്കുന്നുണ്ട്. അവരോടൊക്കെ ഒത്തിരി സ്നേഹം.’– ദിയ പറയുന്നു

ADVERTISEMENT

‘സിംഗിളാണോ സന്തോഷമില്ലേ എന്നൊക്കെ പലരും ചോദിക്കുന്നു. അതെന്താ സംഗിൾ ആയിരുന്നാൽ സന്തോഷം കിട്ടില്ലേ. ഒറ്റയ്ക്കാകുക എന്നാൽ ലോകാവസാനം എന്നല്ല അർഥം. ജീവിതത്തിൽ ഇതെല്ലാം സർവസാധാരണമല്ലേ. ഞാനെന്റെ ബിസിനസും കുടുംബക്കാരെയുമൊക്കെ പരിഗണിച്ച് ഹാപ്പിയായി പോകുന്നു.’

‘ഞാൻ വെറുതെ വീട്ടിലിരുന്നാലും നെഗറ്റീവ് വിഡിയോ എടുത്ത് കണ്ടന്റ് ഉണ്ടാക്കുന്നവരുണ്ട്. എന്തിനാണ് ഇങ്ങനെ കരിവാരിത്തേയ്ക്കുന്നതെന്ന് മുൻപ് ചിന്തിച്ചിരുന്നു. അവർക്കൊക്കെ വീട്ടിൽ വലിയ ദാരിദ്ര്യം ആയിരിക്കാം. അതായിരിക്കാം ഇത്തരം കഥകൾ ഉണ്ടാക്കി എടുക്കുന്നത്. ഞാൻ ആരെയോ കരിവാരിത്തേയ്ക്കാൻ ശ്രമിക്കുന്നു എന്നാണ് പറയുന്നത്. അതിന്റെ ആവശ്യമില്ല. അതുപോലെ ബിഗ് ബോസിലേക്കുണ്ടോ എന്ന് പലരും ചോദിക്കുന്നുണ്ട്. സാധാരണ വിവാദങ്ങൾ വരുമ്പോഴാണ് അത്തരം ചോദ്യങ്ങൾ ചോദിക്കുന്നത്.’– ദിയ പറയുന്നു.

ADVERTISEMENT

വിഡിയോ

ADVERTISEMENT