‘നീ സത്യസന്ധനും സര്‍വഗുണ സമ്പന്നനും ആണെങ്കില്‍ നിയമപരമായി മുന്നോട്ട് പോകുക’: ആരോപണങ്ങൾക്ക് മറുപടിയുമായി റോബിൻ
ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണനെതിരെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ശാലു പേയാട് ഉന്നയിച്ച ആരോപണങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിൽ വലിയ ചർച്ചയായിരുന്നു. റോബിനെതിരെ ഗുരുതര ആരോപണങ്ങളാണ് ശാലു ഉയർത്തിയത്. ഇപ്പോഴിതാ ആരോപണങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് റോബിൻ. തെളിവുണ്ടെങ്കില്‍ തനിക്കെതിരെ കേസ് കൊടുക്കാമെന്ന്

ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണനെതിരെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ശാലു പേയാട് ഉന്നയിച്ച ആരോപണങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിൽ വലിയ ചർച്ചയായിരുന്നു. റോബിനെതിരെ ഗുരുതര ആരോപണങ്ങളാണ് ശാലു ഉയർത്തിയത്.
ഇപ്പോഴിതാ ആരോപണങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് റോബിൻ. തെളിവുണ്ടെങ്കില്‍ തനിക്കെതിരെ കേസ് കൊടുക്കാമെന്ന് റോബിന്‍ ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയില്‍ പറയുന്നു.
താങ്കള്‍ പറയുന്നത് പോലെ നാല് പേരുടെ ജീവിതം ഞാന്‍ നശിപ്പിച്ചെന്നും എന്റെ പ്രവര്‍ത്തികള്‍ താങ്കളേയും ബാധിച്ചു എന്നാണ്. നിങ്ങളുടെ കയ്യില്‍ സോളിഡായിട്ടുള്ള തെളിവുണ്ടെങ്കില്‍ ഈ ഇന്ത്യാ മാഹാരാജ്യത്തില്‍ നമ്മളെ സഹായിക്കാന്‍ പൊലീസ് സ്‌റ്റേഷനും കോടതിയുമുണ്ട്. ആ തെളിവുകളുമായി പൊലീസ് സ്‌റ്റേഷനില്‍ പോവുക. എനിക്കെതിരെ കേസ് കൊടുക്കുക. നിയമപരമായിട്ട് പോകാന്‍ ഇവിടെ കോടതിയുണ്ട്. എന്തുകൊണ്ട് ആ രീതിയില്‍ പോകുന്നില്ല ? എന്തിനാണ് ഇങ്ങനെ ചാനലില്‍ വന്നിരുന്ന് പറയുന്നതെന്നാണ് റോബിൻ ചോദിക്കുന്നത്.
ഞാന്‍ ചേട്ടനെന്ന് വിളിച്ചയാളാണ്. നീ സത്യസന്ധനും സര്‍വഗുണ സമ്പന്നനും ആണെങ്കില്‍, നീ പറയുന്നത് സത്യമെങ്കില്‍ നിയമപരമായി മുന്നോട്ട് പോകുക എന്നും റോബിൻ.
പറ്റുമോ സക്കീര്‍ ഭായ്ക്ക്. അറസ്റ്റ് ചെയ്യിക്കാൻ പറ്റുമോ? പറ്റുമോ ശാലു പേയാടേ ? അതുകൊണ്ട് ശാലു നല്ല കുട്ടിയായിട്ട്, അടുത്ത വിഡിയോ ഇടുന്നതിന് പകരം നീ സത്യസന്ധനാണെന്ന് തെളിയിക്കുക. അതിനായി നിയമപരമായി നീങ്ങുക എന്നും റോബിൻ.