ഞെട്ടിക്കുന്ന ജീവിതാനുഭവങ്ങൾ തുറന്നു പറഞ്ഞ് നടിയും മോഡലുമായ ലച്ചു. ബിഗ്ബോസ് മലയാളം അഞ്ചാം സീസണിലെ മത്സരാര്‍ത്ഥിയായ ലച്ചു ഷോയിലാണ് ഈ വെളിപ്പെടുത്തലുകൾ നടത്തിയത്. ‘ദക്ഷിണാഫ്രിക്കയിലാണ് ജനിച്ചു വളര്‍ന്നത്. എനിക്ക് 13 വയസ്സുള്ളപ്പോൾ എന്നെ ജീവനു തുല്യം സ്നേഹിച്ച ചേട്ടൻ ഒരു അപകടത്തിൽ മരണപ്പെട്ടു. 13വയസ്

ഞെട്ടിക്കുന്ന ജീവിതാനുഭവങ്ങൾ തുറന്നു പറഞ്ഞ് നടിയും മോഡലുമായ ലച്ചു. ബിഗ്ബോസ് മലയാളം അഞ്ചാം സീസണിലെ മത്സരാര്‍ത്ഥിയായ ലച്ചു ഷോയിലാണ് ഈ വെളിപ്പെടുത്തലുകൾ നടത്തിയത്.

‘ദക്ഷിണാഫ്രിക്കയിലാണ് ജനിച്ചു വളര്‍ന്നത്. എനിക്ക് 13 വയസ്സുള്ളപ്പോൾ എന്നെ ജീവനു തുല്യം സ്നേഹിച്ച ചേട്ടൻ ഒരു അപകടത്തിൽ മരണപ്പെട്ടു. 13വയസ് മുതല്‍ ആറു വര്‍ഷത്തോളം ഞാന്‍ തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു – ഒരാളില്‍ നിന്നല്ല പലരില്‍ നിന്ന്. പലപ്പോഴും രക്തം പോലും വരുന്ന രീതിയില്‍ ക്രൂരമായിരുന്നു അത്. പതിനെട്ട് വയസായപ്പോള്‍ വീട് വിട്ട് ഇന്ത്യയിലേക്ക് വന്നു. ആ സമയത്തെ എന്റെ പുരുഷസുഹ‍ൃത്ത് മദ്യത്തിന് അടിമയായിരുന്നു. അയാളും ഏറെ ഉപദ്രവിച്ചു. ഒരിക്കല്‍ കാറില്‍ വച്ച് ക്രൂരമായി ആക്രമിച്ചിട്ടുണ്ട്. ഒരു ദിവസം എന്റെ വീടിനടുത്തുള്ള രണ്ടുപേര്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറി എന്നെ ക്രൂരമായി മര്‍ദ്ദിച്ചു. എന്റെ കൈ ലാപ്ടോപ്പിന്റെ കേബിള്‍ വച്ച് കെട്ടിയ ശേഷം എന്നെ ചവുട്ടി. അതിന്റെ പരുക്കില്‍ നിന്നു മോചിതയാകാന്‍ രണ്ട് മാസത്തോളം വേണ്ടി വന്നു. വീട്ടില്‍ ഞാന്‍ ഫാന്‍സി ലൈറ്റുകളും മറ്റും തൂക്കിയിരുന്നു. അതു കണ്ട് ഞാന്‍ വീട്ടില്‍ വേശ്യാലയം നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ഒരു സ്ത്രീയ്ക്കെതിരെ അതിക്രമം നടന്നാല്‍ 24 മണിക്കൂറിനുള്ളില്‍ നടപടിയുണ്ടാകണം എന്നാണല്ലോ നിയമം. എന്നാല്‍ എന്നെ ആക്രമിച്ചവരെ ഇതുവരെ തൊട്ടിട്ടില്ല. ഞാന്‍ ഇപ്പോഴും നീതി നേടി അലയുന്നു. ശരിക്കും അവരുടെ പ്രശ്നം 21 വയസുള്ള ഞാന്‍ സ്വതന്ത്ര്യയായി ജീവിക്കുന്നു എന്നതാണെന്നാണ് എനിക്ക് മനസിലായത്. ഇതില്‍ നിന്നെല്ലാം മുക്തയാക്കി ഇത്തരം ഒരു വേദിയിലേക്ക് ഊര്‍ജം നല്‍കിയത് എന്റെ ഇപ്പോഴത്തെ പങ്കാളിയാണ്’. – ലച്ചു പറഞ്ഞതിങ്ങനെ.

ADVERTISEMENT

ഇതിനോടകം താരത്തിന്റെ വെളിപ്പെടുത്തലുകൾ വലിയ ചർച്ചയായിക്കഴിഞ്ഞു.

ADVERTISEMENT
ADVERTISEMENT