ആ വലിയ പിന്തുണ ഇനിയില്ല...വേദനയോടെ സംഗീത മോഹൻ...
മലയാളം മിനിസ്ക്രീനിലെ പ്രിയനടിയും തിരക്കഥാകൃത്തുമായ സംഗീത മോഹന്റെ അമ്മ ജയകുമാരി കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. 72 വയസ്സായിരുന്നു. നടി ജീജ സുരേന്ദ്രൻ ആണ് സംഗീതയുടെ അമ്മയുടെ വിയോഗം അറിയിച്ചത്. പിഎസ് സി ഓഫീസിൽ ഉദ്യോഗസ്ഥ ആയിരുന്നു ജയകുമാരി. കലാരംഗത്ത് സംഗീതയുടെ വലിയ പിന്തുണയായിരുന്നു

മലയാളം മിനിസ്ക്രീനിലെ പ്രിയനടിയും തിരക്കഥാകൃത്തുമായ സംഗീത മോഹന്റെ അമ്മ ജയകുമാരി കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. 72 വയസ്സായിരുന്നു. നടി ജീജ സുരേന്ദ്രൻ ആണ് സംഗീതയുടെ അമ്മയുടെ വിയോഗം
അറിയിച്ചത്.
പിഎസ് സി ഓഫീസിൽ ഉദ്യോഗസ്ഥ ആയിരുന്നു ജയകുമാരി. കലാരംഗത്ത് സംഗീതയുടെ വലിയ പിന്തുണയായിരുന്നു അമ്മ.
‘‘തിരുവനന്തപുരത്ത് പട്ടത്താണ് എന്റെ വീട്. അച്ഛനും അമ്മയും സർക്കാർ ഉദ്യേഗസ്ഥരായിരുന്നു. എൽ.ഡി ക്ലർക്കോ പ്യൂണോ ആയാലും സർക്കാർ ജോലി മാത്രമാണ് ജോലി എന്നായിരുന്നു അവരുടെ ധാരണ. ഒരു ഘട്ടം വരെ എന്റെ അഭിനയ ജീവിതത്തെ ഒരു നേരം പോക്കായി മാത്രമാണ് അവർ പരിഗണിച്ചിരുന്നത്.
വളരെ യാദൃശ്ചികമായാണ് അഭിനയരംഗത്തെത്തിയത്. സ്കൂളിൽ പഠിക്കുമ്പോൾ അമ്മയുടെ സഹപ്രവർത്തകൻ വഴി ഒരു കുടയുടെ പരസ്യത്തിൽ അവസരം കിട്ടി. അമ്മയുടെ സഹപ്രവർത്തകരുടെ മക്കളൊക്കെ അതിൽ അഭിനയിച്ചിരുന്നു. അങ്ങനെയാണ് ഞാനും പോയത്. അതിനു ശേഷം പരസ്യ ചിത്രങ്ങളിലേക്കും സീരിയലുകളിലേക്കുമൊക്കെ ക്ഷണം കിട്ടിത്തുടങ്ങി. കൂടുതലും നായികയുടെ കൂട്ടുകാരിയായും മറ്റുമായിരുന്നു.
ചെറിയ പ്രായം മുതൽ അച്ഛനും അമ്മയും എന്റെയും ചേച്ചിയുടെയും കാര്യത്തിൽ ഞങ്ങളുടെ അഭിപ്രായം കൂടി ചോദിച്ചിട്ടാണ് തീരുമാനമെടുത്തിട്ടുള്ളത്. ആ വലിയ മനസ്സുകളുടെ പിന്തുണ കാരണമാണ് ഞാൻ ഈ മേഖലയിൽ ഇപ്പോഴും നിൽക്കുന്നതും.
ഒരു ഘട്ടം വരെ എന്റെ അഭിനയം ഒരു ജോലിയായി വീട്ടുകാർ കണ്ടിരുന്നില്ല. സീരിയസ്സാണെന്ന് മനസ്സിലായപ്പോൾ അവർ ഉപദേശം നൽകി, ഈ മേഖലയിൽ തുടരാനാണ് താത്പര്യമെങ്കിൽ കുറച്ചു കൂടി ചൂസിയായി നല്ല കഥാപാത്രങ്ങൾ മാത്രം ചെയ്താൽ മതി. അല്ലെങ്കിൽ ഇതൊക്കെ വിട്ട് പഠനത്തിൽ ശ്രദ്ധിക്കണം. ഉപദേശം അതേപടി സ്വീകരിച്ച ഞാൻ പിന്നീട് സീരിയലുകൾ ചെയ്യുന്നത് ഒരുപാടി ചിന്തിച്ചു മാത്രമായി’.– മുൻപ് ‘വനിത ഓൺലൈന്’ നൽകിയ അഭിമുഖത്തിൽ വീട്ടുകാരുടെ പിന്തുണയെക്കുറിച്ച് സംഗീത പറഞ്ഞതിങ്ങനെ.