അടുത്തിടെ ഒരു സീരിയലിലെ കഥാപാത്രത്തിന്റെ ‘ചരമകാർഡ്’ പ്രമോഷനാക്കി അണിയറപ്രവർത്തകർ പുറത്തിറക്കിയത് വലിയ ചർച്ചയായിരുന്നു. സാന്ത്വനം എന്ന ജനപ്രിയസീരിയലിലെ ലക്ഷ്മിയമ്മ എന്ന കഥാപാത്രത്തിനു വേണ്ടിയാണ് അണിയറപ്രവർത്തകരുടെ ‘ചരമകാർഡ്’ പരസ്യം. സീരിയലിന്റെ വേറിട്ട പ്രമോഷൻ രീതിയെ ഏറ്റെടുത്ത് പ്രേക്ഷകർ

അടുത്തിടെ ഒരു സീരിയലിലെ കഥാപാത്രത്തിന്റെ ‘ചരമകാർഡ്’ പ്രമോഷനാക്കി അണിയറപ്രവർത്തകർ പുറത്തിറക്കിയത് വലിയ ചർച്ചയായിരുന്നു. സാന്ത്വനം എന്ന ജനപ്രിയസീരിയലിലെ ലക്ഷ്മിയമ്മ എന്ന കഥാപാത്രത്തിനു വേണ്ടിയാണ് അണിയറപ്രവർത്തകരുടെ ‘ചരമകാർഡ്’ പരസ്യം. സീരിയലിന്റെ വേറിട്ട പ്രമോഷൻ രീതിയെ ഏറ്റെടുത്ത് പ്രേക്ഷകർ രംഗത്തെത്തുകയും ചെയ്തു. എന്നാൽ പ്രമോഷന് ചരമ കാർഡ് ഉപയോഗിച്ച രീതിയെ ട്രോളൻമാർ കണക്കിന് വിമർശിക്കുകയും ചെയ്തു. ഗിരിജാ പ്രേമനാണ് പരമ്പരയിൽ ലക്ഷ്മിയമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ കഥാപാത്രം കഴിഞ്ഞ എപ്പിസോഡുകളിലൊന്നിൽ മരണപ്പെട്ടിരുന്നു.

ഇപ്പോഴിതാ സാന്ത്വനം സീരിയൽ നൽകുന്ന സന്ദേശത്തെക്കുറിച്ച് വാചാലനാകുകയാണ് സീരിയല്‍ താരം മനോജ് നായർ. അമ്മയെ സ്നേഹിക്കുന്ന ഒരു മക്കൾക്കും കണ്ണുനിറയാതെ ലക്ഷ്മിയമ്മയുടെ വിയോഗം കടന്നു വരുന്ന എപ്പിസോഡ് കണ്ടു തീർക്കാനാകില്ലെന്ന് മനോജ് പറയുന്നു. സ്വത്തിനും പണത്തിനും വേണ്ടി തർക്കിക്കുകയും തല്ലു പിടിക്കുകയും ചെയ്യുന്ന ഈ ലോകത്ത് സഹോദര സ്നേഹത്തിന്റെ വലിയ സന്ദേശം കൂടി സീരിയലുകൾ പങ്കുവയ്ക്കുന്നുവെന്നും മനോജ് കൂട്ടിച്ചേർക്കുന്നു.

ADVERTISEMENT

അവിഹിതത്തിന്റേയും അനാശ്യാസത്തിന്റെയും പേരിൽ സീരിയലുകളെ ട്രോളുകയും പരിഹസിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇത്തരം നല്ല സന്ദേശങ്ങൾ കൂടി ഉയർത്തിപ്പിടിക്കുന്ന സീരിയലുകൾ ഉണ്ടെന്നും മനോജ് ഓർമിപ്പിക്കുന്നു. മനൂസ് വിഷൻ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയാണ് വിഡിയോ പങ്കുവച്ചത്.

ചിപ്പി രഞ്ജിത്ത്, രാജീവ്, സജിൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സാന്ത്വനത്തിലെ ഓരോ താരങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. രക്ഷ, ഗോപിക, ഗിരീഷ്, അച്ചു എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT