കണ്ണാ... രാജാക്കുട്ടീ... കൺമണിയെ കൊഞ്ചിച്ച് ചന്ദ്ര ലക്ഷ്മൺ: പിറന്നാൾ ദിനത്തിൽ ഹൃദയം തൊടുന്ന കുറിപ്പ്
മലയാളത്തിന്റെ പ്രിയതാരദമ്പതികളാണ് ടോഷ് ക്രിസ്റ്റിക്കും ചന്ദ്ര ലക്ഷ്മണും. ഇരുവരുടെയും ജീവിതത്തിലേക്ക് ഒരു കുഞ്ഞു കൺമണിയെത്തിയ വാർത്ത സോഷ്യൽ മീഡിയയും പ്രിയപ്പെട്ടവരും വളരെ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ഇപ്പോഴിതാ തങ്ങളുടെ പൊന്നോമന അയാന്റെ ഒന്നാം പിറന്നാളിൽ ഹൃദയംതൊടുന്നൊരു കുറിപ്പും ക്യൂട്ട് ചിത്രവുമായി

‘ഈ കുഞ്ഞ് അത്ഭുതം ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട് ഒരു വർഷം തികയുന്നു..രാജ കുട്ടി, ജന്മദിനാശംസകൾ കണ്ണാ. ഒരു വർഷം എന്റെ കൈകളിൽ പിടിച്ച് വളർച്ചയുടെ പടവുകൾ കടക്കുമ്പോഴും അവന്റെ ഒരോ വളർച്ചയും കണ്ടുനിന്നതും അവന്റെ അമ്മയായതും അനുഗ്രഹവും ബഹുമതിയുമാണ്. അവന്റെ ഒന്നാം ജന്മദിനത്തിൽ നിങ്ങളുടെ പ്രാർഥനയും അനുഗ്രഹവും വേണം’ ചന്ദ്ര ലക്ഷ്മൺ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു.
‘അയാന്‍’ എന്നാണ് മോന്റെ പേര്.‘അയാന്‍’ എന്നാല്‍ ദൈവത്തിന്റെ സമ്മാനം എന്നാണ് അര്‍ത്ഥം. കുഞ്ഞാവയ്ക്ക് പിറന്നാൾ ആശംസകളറിയിച്ച് സഹപ്രവർത്തകരുടെയും ആരാധകരുടെയും കമന്റുകളുണ്ട്. കുഞ്ഞിന്റെ കൈകളുടെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചാണ് ചന്ദ്ര ലക്ഷ്മൺ കുഞ്ഞ് ജനിച്ച സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. ''ആൺകുട്ടിയാണ്. ഞങ്ങൾക്കും ഞങ്ങളുടെ കുഞ്ഞിനും സ്നേഹവും അനുഗ്രഹവും പ്രാർഥനയുമേകിയ ദൈവത്തിനും മാതാപിതാക്കൾക്കും അഭ്യൂദയകാംക്ഷികൾക്കും നന്ദി''- എന്നായിരുന്നു ചിത്രത്തോടൊപ്പം ചന്ദ്ര കുറിച്ചത്.