‘പിറന്നാൾ ആശംസ അറിയിക്കാൻ മറന്നു, രണ്ടുപേരും തമ്മിൽ ചില വഴക്കുണ്ടായി’: പിന്നീട് സംഭവിച്ചത്... വെളിപ്പെടുത്തി മനോജ്
സീരിയൽ താരം രഞ്ജുഷയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന വാർത്തകൾ ശരിയല്ലെന്ന് നടൻ മനോജ് കുമാർ. രഞ്ജുഷയുടെ മരണത്തിനു മുൻപ് നടന്ന കാര്യങ്ങൾ എന്താണെന്ന് താരം തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ്. ഈ വിഷയത്തിൽ മൗനം പാലിക്കാമെന്നാണ് ആദ്യം കരുതിയതെന്നും എന്നാൽ രഞ്ജുഷയുടെ മരണം

സീരിയൽ താരം രഞ്ജുഷയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന വാർത്തകൾ ശരിയല്ലെന്ന് നടൻ മനോജ് കുമാർ. രഞ്ജുഷയുടെ മരണത്തിനു മുൻപ് നടന്ന കാര്യങ്ങൾ എന്താണെന്ന് താരം തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ്.
ഈ വിഷയത്തിൽ മൗനം പാലിക്കാമെന്നാണ് ആദ്യം കരുതിയതെന്നും എന്നാൽ രഞ്ജുഷയുടെ മരണം കൊണ്ട് യൂട്യൂബ് ചാനലുകൾ ആറാടുകയാണെന്നും അവർ തന്നെ മെനഞ്ഞെടുത്ത പല കഥകളുമാണ് നിറയുന്നതെന്നും രഞ്ജുഷയുമായി ബന്ധപ്പെട്ടവരും ആദരാഞ്ജലി ഇട്ടവർക്കുമെല്ലാം പ്രശ്നമാണെന്നും മനോജ് കുമാർ പറയുന്നു.
കാര്യം അറിയാതെയാണ് പല യൂട്യൂബ് ചാനലുകളും കാര്യം പറയുന്നത്. പലതും പറഞ്ഞ് രഞ്ജുഷയുടെ സഹപ്രവർത്തകരെയെല്ലാം പ്രതികൂട്ടിൽ നിർത്തുകയാണെന്നും മനോജ്.
‘രഞ്ജുഷയും രഞ്ജുഷയുടെ പങ്കാളിയും സീരിയൽ സംവിധായകനുമായ മനോജ് ശ്രീകലവുമായി എനിക്ക് വലിയ ആത്മബന്ധമൊന്നുമില്ല.
മരണത്തിന് ശേഷം ഞാൻ മനോഷ് ശ്രീകലവുമായി ബന്ധപ്പെട്ടിരുന്നു. രഞ്ജുഷയുടെ പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട് അവർ തമ്മിൽ എന്തോ പ്രശ്നങ്ങളുണ്ടായിരുന്നു. രഞ്ജുഷയുടെ പിറന്നാൾ ദിവസം രാവിലെ അവർ തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. രാവിലെ മനോജ് ആശംസ അറിയിക്കാൻ മറന്നു പോയി. പിന്നെ അതിന് സോറി പറഞ്ഞിരുന്നു. പിന്നെ രണ്ടുപേരും തമ്മിൽ ചില വഴക്ക് ഉണ്ടായി. ഷൂട്ടിങ്ങ് തിരക്കിനെ തുടര്‍ന്ന് മനോജ് ലൊക്കേഷനിലേക്ക് പോവുകയും ചെയ്തു. പോകുന്ന വഴിയിലും ഫോണ്‍ വിളിച്ച് വഴക്ക് നടന്നു. പിന്നീട് ചിത്രീകരണ തിരക്കിലായതിന് ശേഷം അദ്ദേഹം ഫോണ്‍ നോക്കിയില്ലെന്നാണ് പറയുന്നത്. കുറച്ച് സമയത്തിന് ശേഷം തിരിച്ച് വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കാതെയായി. ഇതോടെ ഫ്ലാറ്റിലെ സെക്യൂരിറ്റിയെ കൊണ്ട് വിളിപ്പിച്ചു. രക്ഷയില്ലെന്ന് കണ്ടതോടെയാണ് മനോജ് ഫ്ലാറ്റിലേക്ക് പോകുന്നതും അവിടെ ചെന്ന് ബാല്‍ക്കണിയിലൂടെ കയറി നോക്കുമ്പോള്‍ തൂങ്ങി നില്‍ക്കുന്നതായി കണ്ടതും. ഇതാണ് മനോജ് എന്നോട് പറഞ്ഞത്’.– മനോജ് പറഞ്ഞു.
രഞ്ജുഷയെ അവസാനമായി കാണാന്‍ പോയപ്പോള്‍ സങ്കടമല്ല, അമര്‍ഷമാണ് തോന്നിയതെന്നും മനോജ്. തകർന്നു പോയത് രഞ്ജുഷയുടെ മകളെ കണ്ടപ്പോഴാണ്. ആ കുഞ്ഞിനെ കണ്ടപ്പോൾ എന്റെ കുഞ്ഞിനെയാണ് ഓർമ വന്നത്. അവളുടെ അച്ഛൻ അമ്മയെ ഒക്കെ കണ്ടപ്പോൾ സങ്കടം തോന്നി. അതെന്നെ തകർത്തുവെന്നും മനോജ്.
‘രഞ്ജുഷയ്ക്ക് സാമ്പത്തികമായ മറ്റൊരു പ്രശ്നവുമുണ്ടായിരുന്നില്ല. ആ കുഞ്ഞിനെ ഓർക്കാതെ ആരോടോ ഉള്ള ദേഷ്യം കൊണ്ടാണ് പോയത്. രഞ്ജുഷയുടെ മരണത്തിന് ഉത്തരവാദി രഞ്ജുഷ തന്നെയാണ്. മനോജിനെ എല്ലാരും സംരക്ഷിന്നുവെന്നു പലരും പറയുന്നു. അങ്ങനെ ഒന്നുമില്ല. കേസെല്ലാം അതിന്റേതായ രീതിയിൽ നടക്കുന്നുണ്ട്’. – മനോജ് പറഞ്ഞു.