നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബത്തിനു സന്നദ്ധസംഘടന വീട് വച്ചു നൽകിയിരുന്നു. എന്നാൽ ഈ വീട് ചോരുന്നു എന്ന ആരോപണവുമായി സുധിയുടെ ഭാര്യയും സോഷ്യൽ മീഡിയ താരവുമായ രേണു സുധി രംഗത്തെത്തിയത് ചർച്ചയായി. രേണുവിന്റെ ആരോപണത്തിനു മറുപടിയുമായി കേരള ഹോം ഡിസൈൻ ഗ്രൂപ്പ്

നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബത്തിനു സന്നദ്ധസംഘടന വീട് വച്ചു നൽകിയിരുന്നു. എന്നാൽ ഈ വീട് ചോരുന്നു എന്ന ആരോപണവുമായി സുധിയുടെ ഭാര്യയും സോഷ്യൽ മീഡിയ താരവുമായ രേണു സുധി രംഗത്തെത്തിയത് ചർച്ചയായി. രേണുവിന്റെ ആരോപണത്തിനു മറുപടിയുമായി കേരള ഹോം ഡിസൈൻ ഗ്രൂപ്പ് സ്ഥാപകനും വീട് വച്ചുനല്‍കാന്‍ നേതൃത്വം വഹിച്ചയാളുമായ ഫിറോസ് എത്തിയതോടെ ചർച്ച വിവാദമായി.

ഇപ്പോഴിതാ, ഇതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി രംഗത്തിയിരിക്കുകയാണ് വീട് വയ്ക്കാൻ സ്ഥലം കൊടുത്ത ബിഷപ്പ് നോബിൾ ഫിലിപ്പ് അമ്പലവേലിൽ. ഈ വിവാദവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടി പറയുകയാണ് അദ്ദേഹം.

ADVERTISEMENT

‘‘ഇവരാര്...ഇവർ മമ്മൂട്ടിയോ മോഹൻലാലോ ആണോ, ഈ രേണു സുധി. രേണു സുധി എന്നു പറയുന്ന വ്യക്തി മമ്മൂട്ടിയോ മോഹൻലാലോ, അല്ലെങ്കിൽ കേരളം അറിയപ്പെടുന്ന ഒരു ആക്ട്രസ്സായിട്ട് ജീവിക്കുന്ന ആളോ ആയി എനിക്കു ഫീൽ ചെയ്യുന്നില്ല. അവർ അങ്ങനെയുള്ള ഒരാളാണെങ്കിൽ അവരെ ആരാധിക്കുന്ന ആരാധകരായിട്ടുള്ളവർ എന്നോടു വന്നു പറയും, ആ വീടിന്റെ അടുത്ത് ഒരു പ്ലോട്ട് ഇന്ന വിലയ്ക്ക് തരണം എന്ന്. ഞാൻ കൊടുക്കാം. ഒരിക്കൽ പോലും രേണു സുധിയുടെ നെയ്ബർഹുഡ് ആകാൻ വരാൻ ഒരാൾ ഇഷ്ടപ്പെടുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അതിൽ കൂടുതൽ എനിക്ക് ഒന്നും പറയാനില്ല’’. – ബിഷപ്പ് നോബിൾ ഫിലിപ്പ് അമ്പലവേലിൽ പറയുന്നു.

അർഹതപ്പെട്ടവർക്കല്ലേ സഹായം എത്തേണ്ടത്. അർഹതപ്പെട്ടവർക്ക് തന്നെയാണ് ഞാന്‍ കൊടുത്തത്. ആ രണ്ട് കുഞ്ഞുങ്ങള്‍ക്കാണ് വീട്. വളരെ നന്നായി ആലോചിച്ചിട്ടാണ് ആധാരം രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇളയകുഞ്ഞിന് പ്രായപൂർത്തിയാകുന്നത് വരെ വീട് വില്‍ക്കാന്‍ സാധിക്കില്ലെന്ന ഉപാധിയുമുണ്ട്.

ADVERTISEMENT

രണ്ട് കുഞ്ഞുങ്ങള്‍ സന്തോഷത്തോടെ ആ വീട്ടില്‍ താമസിക്കുന്നത് കാണാനാണ് വീടിന് വേണ്ടി ഒരു രൂപയാണെങ്കില്‍ ഒരു രൂപ കൊടുത്തവർ ആഗ്രഹിച്ചത്. പിന്നീട് ഞങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും കേള്‍ക്കുന്നത് കുഞ്ഞുങ്ങള്‍ക്ക് അടക്കം അവിടെ ചില ബുദ്ധിമുട്ടുകള്‍ നേരിടുന്നുവെന്നാണ്. അതോടൊപ്പം തന്നെയാണ് വീടുമായി ബന്ധപ്പെട്ട വാർത്തകളും അറിയുന്നത്. അത് എനിക്ക് വേദനയുണ്ടാക്കിയെന്നും ബിഷപ്പ് പറയുന്നു.

ADVERTISEMENT
ADVERTISEMENT