അച്ഛനെപ്പോലെ സൗന്ദര്യമുള്ള ഒരാളെ വിവാഹം ചെയ്യണമെന്ന് പറഞ്ഞതിന്റെ കാരണം: സൗഭാഗ്യ പറയുന്നു Soubhagya's Nostalgic Post
ഹൃദ്യമായൊരു ചിത്രത്തിനൊപ്പം അച്ഛന്റെ ഓർമകൾ പങ്കുവച്ച് നർത്തകിയും സോഷ്യൽ മീഡിയ താരവുമായ സൗഭാഗ്യ വെങ്കിടേഷ്.. അച്ഛൻ രാജാറാമിന്റെ ചെറുപ്പകാലത്തെ ചിത്രമാണ് സൗഭാഗ്യ പങ്കുവച്ചത്. ചിത്രത്തിനൊപ്പം സൗഭാഗ്യ പങ്കുവച്ച കുറിപ്പാണ് ഏറെ ശ്രദ്ധേയം. തന്റെ അച്ഛൻ എത്രത്തോളം സുന്ദരനായിരുന്നുവെന്നും അദ്ദേഹത്തെപ്പോലെ

ഹൃദ്യമായൊരു ചിത്രത്തിനൊപ്പം അച്ഛന്റെ ഓർമകൾ പങ്കുവച്ച് നർത്തകിയും സോഷ്യൽ മീഡിയ താരവുമായ സൗഭാഗ്യ വെങ്കിടേഷ്.. അച്ഛൻ രാജാറാമിന്റെ ചെറുപ്പകാലത്തെ ചിത്രമാണ് സൗഭാഗ്യ പങ്കുവച്ചത്. ചിത്രത്തിനൊപ്പം സൗഭാഗ്യ പങ്കുവച്ച കുറിപ്പാണ് ഏറെ ശ്രദ്ധേയം.
തന്റെ അച്ഛൻ എത്രത്തോളം സുന്ദരനായിരുന്നുവെന്നും അദ്ദേഹത്തെപ്പോലെ രൂപമുള്ള ഒരാളെ ജീവിത പങ്കാളിയായി ലഭിക്കണമെന്ന് താൻ ആഗ്രഹിച്ചിരുന്നുവെന്നും സൗഭാഗ്യ ചിത്രത്തോടൊപ്പം കുറിച്ചു. സീരിയലുകളിലെ നായകവേഷത്തിലൂടെ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരനായിരുന്നു രാജാറാം.
‘‘മകളെ കാണാൻ ഓക്കേ, പക്ഷേ നിങ്ങൾ എന്റെ അച്ഛനെ കണ്ടിട്ടുണ്ടോ? അതുകൊണ്ടാണ് ഞാൻ പറയാറുണ്ടായിരുന്നത്, എന്റെ അച്ഛനെപ്പോലെ സൗന്ദര്യമുള്ള ഒരാളെ വിവാഹം ചെയ്യണമെന്ന്.’’ സൗഭാഗ്യ കുറിച്ചു.
സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ് സൗഭൗഗ്യയുടെ കുടുംബം. അമ്മ താര കല്യാണിനെ പോലെ നൃത്തത്തിലൂടെ സോഷ്യൽ മീഡിയയുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ് സൗഭാഗ്യ. നടനും സോഷ്യൽ മീഡിയ താരവുമായ അർജുൻ സോമശേഖരനാണ് സൗഭാഗ്യയുടെ ഭർത്താവ്. ഇരുവരും ഒന്നിച്ചുള്ള നൃത്ത വിഡിയോകളും മറ്റു പോസ്റ്റുകളും സമൂഹ മാധ്യമങ്ങളിൽ ശദ്ധിക്കപ്പെടാറുണ്ട്. നൃത്തത്തോടൊപ്പം തന്നെ വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നതിലുള്ള ഇവരുടെ ഇഷ്ടവും ശ്രദ്ധേയമാണ്.
താരകല്യാണിന്റെ ഭർത്താവും സൗഭാഗ്യയുടെ അച്ഛനുമായ രാജാറാം 53-ാം വയസ്സിലാണ് അപ്രതീക്ഷിതമായി അന്തരിച്ചത്. 2017 ജൂലൈ 30ന് പനി ബാധിച്ച് ഗുരുതരാവസ്ഥയിലായതിനെ തുടർന്നായിരുന്നു വിയോഗം. രാജാറാമിന്റെ വിയോഗം കലാകുടുംബത്തിന് തീരാനഷ്ടമായിരുന്നു.
സീരിയലുകളിലെ മികച്ച പ്രകടനങ്ങൾക്ക് പുറമെ, അവതാരകൻ, നർത്തകൻ എന്നീ നിലകളിലും രാജാറാം തിളങ്ങിയിരുന്നു.