‘ഇതു കാണുമ്പോൾ വരദയുടെ നെഞ്ചു പൊട്ടുകയാകും...പാവം... ഒരിക്കലും മറക്കില്ല, മറന്ന പോലെ നടക്കും’: ചർച്ചയായി ജിഷിന്റെ മറുപടി Jishin Mohan and Ameya Nair's Sweet Valentine's Day Celebration
ഹാർട്ട് ആകൃതിയിലുള്ള ഒരു കേക്ക് മുറിച്ച്, പരസ്പരം മധുരം പകർന്നാണ് സീരിയൽ താരങ്ങളായ ജിഷിൻ മോഹനും അമേയ നായരും ഇക്കഴിഞ്ഞ പ്രണയ ദിനം ആഘോഷമാക്കിയത്. ചെറിയ ചില സമ്മാനങ്ങളും ഇരുവരും പരസ്പരം കൈമാറി. ‘ലോകം മുഴുവനും നേടിയാലും സ്നേഹം ഇല്ലങ്കിൽ ഒന്നുമില്ല’. പിടിച്ചടക്കലുകളും തടവിലാക്കലും അല്ല പ്രണയം എന്ന്

ഹാർട്ട് ആകൃതിയിലുള്ള ഒരു കേക്ക് മുറിച്ച്, പരസ്പരം മധുരം പകർന്നാണ് സീരിയൽ താരങ്ങളായ ജിഷിൻ മോഹനും അമേയ നായരും ഇക്കഴിഞ്ഞ പ്രണയ ദിനം ആഘോഷമാക്കിയത്. ചെറിയ ചില സമ്മാനങ്ങളും ഇരുവരും പരസ്പരം കൈമാറി.
‘ലോകം മുഴുവനും നേടിയാലും സ്നേഹം ഇല്ലങ്കിൽ ഒന്നുമില്ല’. പിടിച്ചടക്കലുകളും തടവിലാക്കലും അല്ല പ്രണയം എന്ന് മനസിലാക്കി സ്വതന്ത്രമായി പ്രണയിക്കാൻ കഴിയുന്നിടത്താണ് പ്രണയം വിജയിക്കുന്നത്. കൂടെ ഉള്ളവരുടെ ഇഷ്ടങ്ങൾ കൂടെ നമുക്ക് പരിഗണിക്കാം. സ്നേഹത്തോടെ ബഹുമാനത്തോടെ അവരെ ഹൃദയത്തിൽ ചേർത്തുവെക്കാം. എല്ലാ പ്രിയപ്പെട്ടവർക്കും ഒരു നല്ല പ്രണയകാലം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. നിങ്ങളുടെ പ്രണയം ഒരിക്കലും മങ്ങാതെ കൂടുതൽ തിളക്കമുള്ളതായി തീരട്ടെ. എന്റെ ജീവിതത്തിലേക്ക് സന്തോഷം കൊണ്ടുവന്നവളേ , നിനക്ക് എന്റെ പ്രണയദിനാശംസകൾ. Happy Valentine's Day’ എന്നാണ് ഈ മനോഹരനിമിഷങ്ങളുടെ വിഡിയോ പോസ്റ്റ് ചെയ്ത് ജിഷിൻ മോഹൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
എന്നാൽ ഇതിനു താഴെ ഒരാൾ ജിഷിന്റെ ആദ്യഭാര്യയും നടിയുമായ വരദയെ പരാമർശിച്ച് കമന്റുമായി എത്തിയതും ഇതിന് ജിഷിനും അമേയയും നൽകിയ മറുപടികളുമാണ് ചർച്ചയാകുന്നത്.
‘എനിക് അത്രേം രസം ആയി തോന്നുന്നില്ല...ഇതു കാണുമ്പോൾ വേറെ ഒരിടത്തു നെഞ്ചു പൊട്ടും ആകും വരദ പാവം.. പുറമെ മുഖം മൂടി അണിഞ്ഞു വെറുത്തു മറന്നു എന്നൊക്ക പറയും but സ്ത്രീകൾ ഒരിക്കലും മറക്കില്ല മറന്ന പോലെ നടക്കും’ എന്ന കമന്റിന്, ‘അയിന് ? നിങ്ങളാണോ തീരുമാനിക്കുന്നത് ? സ്വന്തം കുടുംബത്തിലെ കാര്യം നോക്കിയിട്ട് പോരെ കണ്ടവന്റെ കുടുംബത്തിൽ ഇടപെടാൻ വരുന്നത്’ എന്നാണ് ജിഷിന്റെ മറുപടി. ‘എല്ലാ സ്ത്രീകൾക്കും വേണ്ടി പറയല്ലേ, ചേച്ചി ചേച്ചിടെ കാര്യം മാത്രം പറഞ്ഞിട്ട് പൊയ്ക്കോ. എല്ലാരും ചേച്ചിടെ കഴിച്ചപാടിൽ അല്ല.
ഒരാൾ പോയതുകൊണ്ട് ആരുടെയും ജീവിതം അവസാനിക്കുന്നുമില്ല’ എന്നു അമേയയും മറുപടി കുറിച്ചു.
വരദയുമായി പിരിഞ്ഞശേഷമാണ് ജിഷിന്റെ ജീവിതത്തിലേക്ക് അമേയ വരുന്നത്. വിവാഹമോചനശേഷം ലഹരിക്ക് അടിമപ്പെട്ട താൻ ജീവിതം വളരെ മോശമായ രീതിയിൽ മുന്നോട്ട് കൊണ്ടുപോവുകയായിരുന്നുവെന്നും അമേയ വന്നശേഷമാണ് ദുശീലങ്ങൾ മാറിയതെന്നും ജിഷിൻ തുറന്ന് പറഞ്ഞിട്ടുണ്ട്. വരദയുമായുള്ള ദാമ്പത്യത്തിൽ ജിഷിന് ഒരു മകനുണ്ട്.