ഛായാഗ്രാഹകന്‍ അരുണുമായുള്ള പ്രണയത്തിന്റെ ഒന്നാം വാർഷികം ആഘോഷമാക്കി സീരിയൽ നടി സായ് ലക്ഷ്മി. ‘ശരിയായ രീതിയില്‍ എങ്ങനെയാണ് സ്‌നേഹിക്കുന്നതെന്ന് മനസിലാക്കി പഠിക്കുകയായിരുന്നു. കുറേയേറെ കാര്യങ്ങളിലൂടെയാണ് കടന്നുപോയത്. എന്നെക്കുറിച്ച് ജനങ്ങള്‍ പറയുന്ന ചില കാര്യങ്ങള്‍ വേദനിപ്പിച്ചിരുന്നു. എന്റെ

ഛായാഗ്രാഹകന്‍ അരുണുമായുള്ള പ്രണയത്തിന്റെ ഒന്നാം വാർഷികം ആഘോഷമാക്കി സീരിയൽ നടി സായ് ലക്ഷ്മി.

‘ശരിയായ രീതിയില്‍ എങ്ങനെയാണ് സ്‌നേഹിക്കുന്നതെന്ന് മനസിലാക്കി പഠിക്കുകയായിരുന്നു. കുറേയേറെ കാര്യങ്ങളിലൂടെയാണ് കടന്നുപോയത്. എന്നെക്കുറിച്ച് ജനങ്ങള്‍ പറയുന്ന ചില കാര്യങ്ങള്‍ വേദനിപ്പിച്ചിരുന്നു. എന്റെ ക്യാരക്ടറിനെയും, ഉദ്ദേശത്തെയുമൊക്കെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള പരാമര്‍ശങ്ങളുണ്ടായിരുന്നു. ഇതിലൊന്നും നീ ശ്രദ്ധിച്ചിരുന്നില്ല. എന്നിലേക്കായിരുന്നു നിന്റെ ശ്രദ്ധ മുഴുവനും. മറ്റുള്ളവര്‍ എന്നെ തെറ്റിദ്ധരിച്ചപ്പോഴും നീ എന്നെ മനസിലാക്കി ചേര്‍ത്തുപിടിച്ചു. എന്നെക്കുറിച്ച് മറ്റുള്ളവര്‍ അഭിപ്രായം പറയുമ്പോള്‍ നീ എന്നെ വിശ്വസിച്ച് കൂടെ നിന്നു. എന്നെ ശരിക്കും മനസിലാക്കി.

ADVERTISEMENT

എന്നെ എത്ര പെട്ടെന്ന് മുറിവേല്‍പ്പിക്കാമെന്ന് മനസിലായിട്ടും ശക്തനായി നീ എനിക്കൊപ്പം നിലകൊണ്ടു. ഇമോഷണലി ഞാന്‍ തളര്‍ന്നപ്പോള്‍ സംശയഭേദമന്യേ നീ എനിക്കൊപ്പം നിന്നു. മികച്ചൊരു വര്‍ഷമൊന്നുമായിരുന്നില്ല കടന്നുപോയത്. രണ്ടുപേരും ഒന്നിച്ചുള്ള ജീവിതം അത്ര എളുപ്പമായിരുന്നില്ല. മറ്റുള്ളവരെല്ലാം ചോദ്യം ചെയ്തപ്പോളും എന്റെ ഹൃദയത്തിനൊപ്പം നിന്നതിന് നന്ദി. മറ്റുള്ളവര്‍ അവരുടേതായ രീതിയില്‍ കഥകള്‍ ഇറക്കിയപ്പോള്‍ സത്യം മനസിലാക്കിയതിന് നന്ദി. മറ്റൊന്നും ആലോചിക്കാതെ ഇനിയും നിന്നെത്തന്നെ പങ്കാളിയായി ഞാന്‍ സ്വീകരിക്കും’ എന്നാണ് അരുണിനൊപ്പമുള്ള ചിത്രം പങ്കുവച്ച് സായ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

‘സാന്ത്വനം 2’ എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ സായ് ലക്ഷ്മി സീരിയൽ ഛായാഗ്രാഹകൻ അരുണുമായി പ്രണയത്തിലാണെന്ന് മുൻപേ വെളിപ്പെടുത്തിയിട്ടുണ്ട്. മാസങ്ങളോളം നീണ്ട സൗഹൃദത്തിന് ശേഷമാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നും താൻ ഡിപ്രഷനിലൂടെ കടന്നുപോയ സമയത്താണ് അരുണിനെ പരിചയപ്പെട്ടതെന്നും അത് പിന്നീട് പ്രണയമായി മാറുകയായിരുന്നുവെന്നും സായ് പറഞ്ഞു.

ADVERTISEMENT

നടി പാർവതി വിജയ്‍യും അരുണും വിവാഹമോചിതരാകാൻ കാരണം താനല്ലെന്നും ആരുടെയും കുടുംബം തകർത്ത് സന്തോഷം കണ്ടെത്തേണ്ട ആവശ്യം തനിക്കില്ലെന്നും സായി ലക്ഷ്മി മുൻപ് പറഞ്ഞിട്ടുണ്ട്. പാർവതിയുമായി വേർപിരിഞ്ഞു നിൽക്കുന്ന സമയത്താണ് അരുണിനെ പരിചയപ്പെടുന്നതെന്നും തങ്ങളിപ്പോൾ റിലേഷൻഷിപ്പിലാണെന്നും സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിലാണ് താരം വ്യക്തമാക്കിയത്.

Sai Lakshmi and Arun Celebrate First Anniversary:

Celebrating her first anniversary with cinematographer Arun, serial actress Sai Lakshmi penned an emotional note about their journey. She expressed gratitude for Arun's unwavering support, understanding, and belief in her, especially during challenging times when she faced public criticism and personal struggles.

ADVERTISEMENT