‘ഓരോരുത്തരുടെയും ദുഃഖങ്ങൾക്ക് സമാധാനം കൊടുക്കാൻ ഞാൻ ഓടിയ ഓട്ടത്തിന് കയ്യും കണക്കുമില്ല, ഇപ്പോളും ഓടുന്നു...പക്ഷേ...’: വേദനയോടെ സീമ ജി നായർ Actress Reflects on True Support in Times of Grief
പ്രതിസന്ധികളിൽ തണലായി, ജീവിതവഴികളിൽ അച്ഛനെപ്പോലെ ചേർത്തുപിടിച്ച സഹോദരി ഭർത്താവിന്റെ വേർപാടില്‍ മനസ്സുലഞ്ഞു നിൽക്കുകയാണ് നടി സീമ ജി. നായർ. ആഴ്ചകൾക്ക് മുൻപ് ഹൃദയസ്തംഭനത്തെ തുടർന്നായിരുന്നു സീമയുടെ സഹോദരിയായ രേണുകയുടെ ഭര്‍ത്താവ് ഗിരിജന്റെ അന്ത്യം. ‘എന്റെ അച്ഛന് തുല്യമായിരുന്നു എന്റെ ചേട്ടൻ. എനിക്ക്

പ്രതിസന്ധികളിൽ തണലായി, ജീവിതവഴികളിൽ അച്ഛനെപ്പോലെ ചേർത്തുപിടിച്ച സഹോദരി ഭർത്താവിന്റെ വേർപാടില്‍ മനസ്സുലഞ്ഞു നിൽക്കുകയാണ് നടി സീമ ജി. നായർ. ആഴ്ചകൾക്ക് മുൻപ് ഹൃദയസ്തംഭനത്തെ തുടർന്നായിരുന്നു സീമയുടെ സഹോദരിയായ രേണുകയുടെ ഭര്‍ത്താവ് ഗിരിജന്റെ അന്ത്യം.
‘എന്റെ അച്ഛന് തുല്യമായിരുന്നു എന്റെ ചേട്ടൻ. എനിക്ക് ആറ് വയസ്സുള്ളപ്പോൾ എന്റെ ചേട്ടൻ എന്റെ ചേച്ചിയെ വിവാഹം കഴിക്കുന്നത്. ഇന്ന് രാവിലെ ഒരു കാർഡിയാക്ക് അറസ്റ്റിന്റെ രൂപത്തിൽ ചേട്ടനെ ഈശ്വരൻ കൊണ്ടുപോയി’ എന്നാണ് ഗിരിജന്റെ വിയോഗം അറിയിച്ച് സീമ ജി. നായർ വേദനയോടെ കുറിച്ചത്.
പിന്നണി ഗായികയാണ് രേണുക ഗിരിജൻ. ദീപക് ദേവിന്റെ ഭാര്യ സ്മിത ഗിരിജൻ ഇവരുടെ മകളാണ്. സീമയുടെയും രേണുകയുടെയും സഹോദരൻ എ.ജി. അനിൽ സംഗീത സംവിധായകനാണ്.
ഇപ്പോഴിതാ, ദുഃഖസമയത്ത് ചേർത്തുപിടിച്ചവരെയും വിളിക്കാൻ പോലും തയ്യാറാകാത്തവരെയും കുറിച്ച് താരം പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
‘എന്റെ ചേട്ടന്റെ ചടങ്ങുകൾ ഇന്നലെയാണ് കഴിഞ്ഞത്, ഓരോ വിടവാങ്ങലും നികത്താൻ പറ്റാത്തതാണ്. മനസ്സിൽ ആഴത്തിൽ ഏൽക്കുന്ന മുറിവുകൾ ഉണങ്ങാൻ എത്രകാലം എടുക്കുമെന്ന് അറിയില്ല. നമ്മുടെ സന്തോഷത്തിൽ ഒരാൾ ചേർത്ത് പിടിക്കുമെന്നു പറയാറുണ്ടോ എന്നറിയില്ല, പക്ഷെ നമ്മുടെ ദുഃഖത്തിൽ ഒരാൾ ചേർത്ത് പിടിക്കുമ്പോൾ ഒരു പരിധിവരെ ആ സമയം കടന്നുപോകാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു. 42 വർഷം ആയി ഈ രംഗത്ത് വന്നിട്ട്. നമ്മുടെ ദുഃഖത്തിൽ ആരൊക്കെ കൂടെയുണ്ടായിരുന്നുവെന്ന് മനസിലാക്കാൻ ഇത്രയും വർഷം വേണ്ടി വന്നു.
ചേട്ടന്റെ വിയോഗം അറിഞ്ഞു വിളിച്ചവർ വളരെ കുറച്ചുപേർ ചിപ്പി, വത്സല മേനോൻ, കിഷോർ സത്യ, തെസ്നിഖാൻ, നന്ദു, ജീജ സുരേന്ദ്രൻ, കൃഷ്ണ തുളസിഭായ്, ശോഭ പ്രിയ അങ്ങനെ കുറച്ചുപേർ, സന്ദേശം അയച്ചവർ സന്തോഷ് കുറുപ്പ്, കാലടി ഓമന, പ്രേംജിത്, വളരെ കുറച്ചു പേർ (കലാരംഗത്തുള്ളവരുടെ കാര്യം മാത്രം ആണ് എഴുതുന്നത്). ചില സത്യങ്ങളും യാഥാർഥ്യങ്ങളും അറിയുന്നത് വൈകിയാണെന്നു മാത്രം.
പക്ഷെ ബീനയും മനോജും കൂടെത്തന്നെ ഉണ്ടായിരുന്നു, സഞ്ചയന ചടങ്ങുവരെ. ഞാനും ബീനയും തമ്മിൽ കുറഞ്ഞത് 25 വർഷത്തെ പരിചയം ഉണ്ട്. അടുത്ത ഫ്രണ്ട് ആണോ എന്ന് ചോദിച്ചാൽ അല്ല എന്നും വിളിക്കുമോ സംസാരിക്കുമോ എന്ന് ചോദിച്ചാൽ ഇല്ല എന്നായിരിക്കും ഉത്തരം. പക്ഷെ പരസ്പര സ്നേഹവും ബഹുമാനവും ഉണ്ട്. ഇന്നുവരെ മുഖം കറുത്ത് ഒരു വാക്ക് പോലും അങ്ങോട്ടുമിങ്ങോട്ടും പറയേണ്ടിവന്നിട്ടില്ല. എന്നെ ചേർത്തു പിടിച്ചതിനു ബീനയോടും മനോജിനോടും നന്ദി എന്ന രണ്ടക്ഷരം എഴുതി തീർക്കുന്നില്ല. പറഞ്ഞും തീർക്കുന്നില്ല. എന്റെ മനസ്സിൽ ആ രണ്ടക്ഷരം അങ്ങനെ തന്നെ കിടക്കട്ടെ. ഓരോരുത്തരുടെയും ദുഃഖങ്ങൾക്ക് സമാധാനം കൊടുക്കാൻ ഞാൻ ഓടിയഓട്ടത്തിന് കയ്യും കണക്കുമില്ല. ഇപ്പോളും ഓടുന്നു. അതെന്റെ കടമയായി കണക്കാക്കുന്നു. പക്ഷെ, ഈ രംഗത്ത് നിന്നല്ലാതെ ഒരുപാട് പേർ ചേർത്ത് പിടിച്ചു.
നന്ദു മഹാദേവയുടെ അച്ഛനും അമ്മയുമടക്കം ഒരുപാട് പേർ. എല്ലാവരോടും ഒന്ന് മാത്രം നന്ദി. ഓൺലൈൻ മീഡിയസിനോടോരപേക്ഷ, ഈ പോസ്റ്റിനെ കീറിമുറിക്കല്ലേ. ഈ പോസ്റ്റ് പലർക്കും മനസിലാകുന്നില്ലയെങ്കിൽ താഴെ ഒരു പോസ്റ്റുണ്ട്. അത് വായിച്ചാലും, ഈ പോസ്റ്റ് കൃത്യമായി വായിച്ചാലും കാര്യങ്ങൾ മനസിലാകും. എന്തേലും വായിച്ചിട്ടു മനസിലാകുന്നില്ല എന്ന് പറഞ്ഞാൽ എന്ത് ചെയ്യാനാണ്’.– സീമ കുറിച്ചതിങ്ങനെ.