‘നിന്റെ അപ്പൻ ഉണ്ടെടാ കൂടെ...മറ്റുള്ളവന്റെ വീഴ്ചയിൽ സന്തോഷിക്കുന്നവർ ആഘോഷിക്കട്ടേ’: മകനു പിന്തുണയുമായി ടിനി ടോം Tini Tom's Son Adam Sheim Arrested in Drug Case, Actor Responds
ലഹരി വസ്തുക്കൾ കൈവശം വച്ചതുമായി ബന്ധപ്പെട്ട് നടൻ ടിനി ടോമിന്റെ മകൻ ആദം ഷീം പൊലീസ് പിടിയിലായത് കഴിഞ്ഞ ദിവസമാണ്. ഇപ്പോഴിതാ, സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ടിനി ടോം. എം ജി യൂണിവേഴ്‌സിറ്റി കലോത്സവത്തിൽ മകന് ലഭിച്ച ഫലകത്തിന്റെയും സർട്ടിഫിക്കറ്റിന്റെയും ചിത്രം സമൂഹമാധ്യമത്തിൽ

ലഹരി വസ്തുക്കൾ കൈവശം വച്ചതുമായി ബന്ധപ്പെട്ട് നടൻ ടിനി ടോമിന്റെ മകൻ ആദം ഷീം പൊലീസ് പിടിയിലായത് കഴിഞ്ഞ ദിവസമാണ്.
ഇപ്പോഴിതാ, സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ടിനി ടോം. എം ജി യൂണിവേഴ്‌സിറ്റി കലോത്സവത്തിൽ മകന് ലഭിച്ച ഫലകത്തിന്റെയും സർട്ടിഫിക്കറ്റിന്റെയും ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ച് ടിനി സോഷ്യൽ മീഡിയയിൽ കുറിച്ചതാണ് വൈറൽ.
‘മഹാത്മാഗാന്ധി സർവകലാശാല കലോത്സവത്തിൽ നേട്ടം കരസ്ഥമാക്കിയ എന്റെ മകൻ ആദം ഷീമിന് ആശംസകൾ. നീ എപ്പോഴുമെന്റെ ഹീറോയാണ്. സങ്കീർത്തനം 91; അവൻ നിന്നെ വേട്ടക്കാരന്റെ കെണിയിൽ നിന്നും, നാശകരമായ മഹാമാരിയിൽ നിന്നും വിടുവിക്കും. തന്റെ തൂവലുകൾ കൊണ്ട് അവൻ നിന്നെ മറയ്ക്കും.
മറ്റുള്ളവന്റെ വീഴ്ചയിൽ സന്തോഷിക്കുന്നവർ ആഘോഷിക്കട്ടേ. ഏത് കുരിശിനും മൂന്നാം നാൾ ഉയർത്തെഴുന്നേൽപ്പുണ്ടാകും. കാലം എല്ലാം തെളിയിക്കും. ദൈവം അനുഗ്രഹിക്കട്ടെ. നിന്റെ അപ്പൻ ഉണ്ടെടാ കൂടെ’ എന്നാണ് ടിനി കുറിച്ചത്.
വിവരങ്ങൾ അന്വേഷിച്ചുകൊണ്ടുള്ള ഒരു കമന്റിന് ‘അവന്റെ കയ്യിൽ നിന്നല്ല ലഹരിവസ്തുക്കൾ പിടിച്ചത്’ എന്നാണ് ടിനിയുടെ മറുപടി. നിരവധി സിനിമാതാരങ്ങളും പ്രേക്ഷകരും ടിനിയുടെ പോസ്റ്റിൽ ആശ്വാസവുമായി എത്തുന്നുണ്ട്.