നടനും മുൻ ബിഗ് ബോസ് താരവുമായ ഷിയാസ് കരീം പ്രേക്ഷകർക്ക് സുപരിചിതനാണ്. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് താരം. ഇപ്പോഴിതാ, തനിക്കെതിരെ മറ്റൊരു ബിഗ് ബോസ് ഫെയിം അഖിൽമാരാർ ഉന്നയിച്ച ആരോപണങ്ങൾക്കു മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഷിയാസ്. സ്വന്തം ഉമ്മയെപ്പോലും വീട്ടിൽ നിന്നു അടിച്ചിറക്കിയ ആളാണ് ഷിയാസ്

നടനും മുൻ ബിഗ് ബോസ് താരവുമായ ഷിയാസ് കരീം പ്രേക്ഷകർക്ക് സുപരിചിതനാണ്. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് താരം. ഇപ്പോഴിതാ, തനിക്കെതിരെ മറ്റൊരു ബിഗ് ബോസ് ഫെയിം അഖിൽമാരാർ ഉന്നയിച്ച ആരോപണങ്ങൾക്കു മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഷിയാസ്.

സ്വന്തം ഉമ്മയെപ്പോലും വീട്ടിൽ നിന്നു അടിച്ചിറക്കിയ ആളാണ് ഷിയാസ് എന്നും അങ്ങനൊരാളുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും മുഖവിലയ്ക്ക് എടുക്കേണ്ടതില്ലെന്നുമാണ് ഒരു അഭിമുഖത്തിൽ അഖിൽ മാരാർ പറഞ്ഞത്.

ADVERTISEMENT

ഇതിനെതിരെയാണ് ഉമ്മയോടൊപ്പമുള്ള വിഡിയോ പങ്കുവച്ച് ഷിയാസ് പ്രതികരിച്ചത്.

ഉമ്മയെ ഞാൻ അടിച്ചു പുറത്താക്കിയെന്നു പറയുന്നു, അതേക്കുറിച്ച് ഉമ്മയ്ക്ക് എന്താണ് പറയാനുള്ളതെന്നാണ് വിഡിയോയിൽ ഷിയാസ് ഉമ്മയോട് ചോദിക്കുന്നത്. ഷിയാസ് എന്നെ പുറത്താക്കി. എന്നാണെന്ന് ചോദിച്ചാൽ ഇന്ന് എന്ന് ഉത്തരം പറയേണ്ടി വരും. എല്ലാ ദിവസവും പുറത്താക്കും ശേഷം വൈകീട്ട് കയറി വരും. എന്നെ മോൻ പുറത്താക്കിയിട്ടൊന്നുമില്ല എന്നാണ് ഷിയാസിന്റെ ഉമ്മ ചിരിയോടെ പറയുന്നത്. ആരും അങ്ങനൊന്നും പറഞ്ഞ് നടക്കേണ്ട എന്നും ഉമ്മ പറഞ്ഞു. എന്റെ ഉമ്മയെ ഞാൻ പുറത്താക്കിയിട്ടില്ല. ഉമ്മയും വല്യുമ്മയും എനിക്കൊപ്പം വീട്ടിലുണ്ടെന്നു ഷിയാസും പറഞ്ഞു.

ADVERTISEMENT

‘ഏതൊരു മകനും ഉമ്മയുമായുള്ള ബന്ധം ആഴിയേക്കാൾ ആഴമേറിയതാണ്. അതാണ്‌ എന്റെ പൊന്നുമ്മയോട് ജനിച്ചിന്നോളം എന്റെ ഹൃദയത്തിൽ അടയാളപ്പെടുത്തിയിട്ടുള്ളതും. എന്റെ ഇടനെഞ്ചിൽ പച്ചക്കുത്തിയ ആ സ്നേഹത്തെ എന്നെ കണ്ടും കേട്ടും അനുഭവിച്ചും വന്ന എന്റെ നാട്ടുകാർ ചാണകം ചവിട്ടി കോട്ടത്തലയോട് പറഞ്ഞെത്രെ ഞാൻ തള്ളി പറഞ്ഞെന്ന്. ഞാൻ വീട്ടിൽ നിന്ന് ചവിട്ടി പുറത്താക്കി എന്ന്. കുടുംബ ബന്ധത്തിന്റെ വിലയറിയുന്ന അമ്മമാരോട് സ്നേഹമുള്ള ഏതേലും ഒരാൾക്ക് പറയാൻ കഴിയുന്ന കാര്യമാണോ കോട്ടതല്ല ഒരു ഓൺലൈൻ ചാനലിന് കൊടുത്ത അഭിമുഖത്തിൽ പറഞ്ഞത് ?
എന്റെ ഉമ്മ അന്നും ഇന്നും എന്നും എന്റെ കൂടെയുണ്ട് . എനിക്കെന്നും എപ്പോഴും താങ്ങായ്, തണലായ്, ഊർജ്ജമായ്
പേപ്പട്ടികൾ കുരയ്ക്കും കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും. ആ പേപ്പട്ടിയുടെ കുരയ്ക്കുള്ള മറുപടിയാണിത് ? നീ കൊണ്ട് പോയി തിന്ന് കോട്ടത്തലേ⁩’ എന്നാണ് വിഡിയോയ്ക്കൊപ്പം ഷിയാസ് കുറിച്ചത്.

ഷിയാസിന്റെ വിഡിയോ വൈറലായതോടെ നാല് മാസം മുമ്പ് വന്ന അഭിമുഖത്തിൽ പറഞ്ഞ കാര്യത്തിന് എന്തുകൊണ്ട് ഷിയാസ് മറുപടി കൊടുക്കാൻ വൈകി ? എന്നുള്ള ചോദ്യങ്ങളും ഉയർന്നു.

ADVERTISEMENT
Shiyas Kareem Responds to Akhil Marar's Motherhood Claims:

Actor and former Bigg Boss contestant Shiyas Kareem has responded to allegations made by fellow Bigg Boss fame Akhil Marar regarding his relationship with his mother. Shiyas shared a video with his mother to refute claims that he had thrown her out of the house, with his mother humorously stating that she gets 'thrown out' every day and returns in the evening.

ADVERTISEMENT