ടിവി അവതാരകനായും വ്ലോഗറായും ശ്രദ്ധേയമായ താരമാണ് കാർത്തിക് സൂര്യ. കഴിഞ്ഞ ദിവസം തനിക്കുണ്ടായ പേടിപ്പെടുത്തുന്ന അനുഭവം പങ്കുവച്ചിരിക്കുകയാണ് താരം. ഭക്ഷണം കഴിക്കുന്നതിനിടെ ആകസ്മികമായി മരണം മുന്നിൽ കണ്ട നിമിഷത്തെക്കുറിച്ചാണ് കാർത്തിക് വിവരിച്ചത്. ‘ഇന്ന് ഞാൻ ഷൂട്ടിന് പോകേണ്ടതാണ്. പക്ഷെ, ഇന്നലെ രാത്രി

ടിവി അവതാരകനായും വ്ലോഗറായും ശ്രദ്ധേയമായ താരമാണ് കാർത്തിക് സൂര്യ. കഴിഞ്ഞ ദിവസം തനിക്കുണ്ടായ പേടിപ്പെടുത്തുന്ന അനുഭവം പങ്കുവച്ചിരിക്കുകയാണ് താരം. ഭക്ഷണം കഴിക്കുന്നതിനിടെ ആകസ്മികമായി മരണം മുന്നിൽ കണ്ട നിമിഷത്തെക്കുറിച്ചാണ് കാർത്തിക് വിവരിച്ചത്.

‘ഇന്ന് ഞാൻ ഷൂട്ടിന് പോകേണ്ടതാണ്. പക്ഷെ, ഇന്നലെ രാത്രി ഭക്ഷണം കഴിച്ചപ്പോൾ ഞാനൊന്ന് തുമ്മി. കുറച്ചു ഭക്ഷണം എന്റെ വായിലുണ്ടായിരുന്നു. ബോധം പോയി കണ്ണ് തുറന്നപ്പോൾ ഞാൻ കണ്ടത് വർഷ എന്റെ മുതുകിൽ തടവി ഛർദ്ദിപ്പിക്കാൻ ശ്രമിക്കുന്നതാണ്.’- കാർത്തിക് പറയുന്നു. ഭാര്യ വർഷ മാത്രമാണ് അപ്പോൾ കാർത്തിക്കിനൊപ്പം ഉണ്ടായിരുന്നത്. 

ADVERTISEMENT

സംഭവത്തെക്കുറിച്ച് കാർത്തിക്കിന്റെ ഭാര്യ വർഷ പറയുന്നു:

‘‘ഇന്നലെ ഭക്ഷണം കഴിക്കുന്നതിനിടയിൽ കാർത്തിക് ചേട്ടൻ മൂന്നുവട്ടം തുമ്മി. ഉടനെ എന്നോട് വെള്ളമെടുത്ത് തരാൻ ആവശ്യപ്പെട്ടു. ഞാൻ വെള്ളമെടുത്ത് തിരിച്ച് വന്നപ്പോൾ കണ്ടത് ചേട്ടൻ കുഴഞ്ഞുവീണു കിടക്കുന്നതാണ്. ഞാൻ ആകെ പേടിച്ചുപോയി. ഞാൻ വന്ന് പിടിച്ചപ്പോൾ എന്റെ ദേഹത്തേക്ക് തളർന്നുവീണു. പിന്നെ അനക്കമൊന്നും ഉണ്ടായിരുന്നില്ല. ഉടനെ ഞാൻ അവിടെയുണ്ടായിരുന്ന രണ്ട് ചേട്ടന്മാരെ വിളിച്ചുവരുത്തി. അവർ വന്നപ്പോഴും തളർന്ന അവസ്ഥയിലായിരുന്നു ചേട്ടൻ. കയ്യൊക്കെ വിറയ്ക്കുന്നുണ്ടായിരുന്നു. ഞാൻ ആകെ പേടിച്ചു. നെഞ്ചിൽ ഞെക്കിയപ്പോഴാണ് ഛർദ്ദിച്ചു തുടങ്ങിയത്.

ADVERTISEMENT

കണ്ണ് തുറന്നുകൊണ്ടല്ല ഛർദ്ദിച്ചത്. ഒരുപാട് തവണ ഛർദ്ദിച്ചു. ബോധമുണ്ടായിരുന്നില്ല. ഉടനെ എല്ലാവരും ചേർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കാറിലിരുന്നും ഒരുപാട് തവണ ഛർദ്ദിച്ചു. അവിടെയെത്തിയ ശേഷം ഡ്രിപ്പിട്ടു. എക്സറേയും എക്കോയുമെല്ലാം എടുത്തു. ബ്ലഡ് ടെസ്റ്റും ചെയ്തു. 

തുമ്മുന്നതിനിടയിൽ ഭക്ഷണത്തിന്റെ അംശം ശ്വാസകോശത്തിൽ കയറി. അതുകൊണ്ട് കുറച്ചുസമയത്തേക്ക് ബ്രെയിനിലേക്കുള്ള ഓക്സിജൻ ഫ്ലോ കട്ടായി. അതുകൊണ്ടാണ് ഛർദ്ദിച്ചതും അബോധാവസ്ഥയിലായതും. അവസാനം ഛർദ്ദിച്ചപ്പോഴേക്കും തൊണ്ടപൊട്ടി ബ്ലഡു വരെ വന്ന് തുടങ്ങിയിരുന്നു. ശരിക്കും പേടിച്ചു പോയി. പെട്ടെന്നു ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചു.’’

ADVERTISEMENT
How Choking on Food Led to a Health Scare for TV Presenter Karthik Surya:

Karthik Surya, a renowned Malayalam TV presenter and vlogger, recently shared a terrifying near-death experience. While eating, he choked on food, leading to a temporary loss of consciousness and vomiting.

ADVERTISEMENT