‘അയാളും ഭാര്യയും ലിപ് ലോക്ക് ചെയ്യാന് നിർബന്ധിച്ചു, അവർ എന്നെ കൊന്ന് കുഴിച്ചുമൂടുമായിരുന്നു’: ഞെട്ടിക്കുന്ന ആരോപണങ്ങളുമായി രേണു സുധി Renu Sudhi Alleges Director Vipin Lal Trapped Her for Music Album
മ്യൂസിക്ക് ആൽബത്തിൽ അഭിനയിക്കാനെന്ന പേരിൽ വിളിച്ചു വരുത്തി സംവിധായകൻ വിപിൻ ലാൽ തന്നെ ട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചെന്ന ആരോപണവുമായി സോഷ്യൽ മീഡിയ താരം രേണു സുധി. ‘‘കഥ പറയാതെയാണ് പുതിയൊരു ആൽബമുണ്ടെന്നു പറഞ്ഞ് അഡ്വാൻസ് അയച്ചു തന്ന് അയാൾ എന്നെ അതിലേക്കു ക്ഷണിച്ചത്. മോഡേൺ ഡ്രസ്സാണ് ധരിക്കേണ്ടതെന്നും

മ്യൂസിക്ക് ആൽബത്തിൽ അഭിനയിക്കാനെന്ന പേരിൽ വിളിച്ചു വരുത്തി സംവിധായകൻ വിപിൻ ലാൽ തന്നെ ട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചെന്ന ആരോപണവുമായി സോഷ്യൽ മീഡിയ താരം രേണു സുധി.
‘‘കഥ പറയാതെയാണ് പുതിയൊരു ആൽബമുണ്ടെന്നു പറഞ്ഞ് അഡ്വാൻസ് അയച്ചു തന്ന് അയാൾ എന്നെ അതിലേക്കു ക്ഷണിച്ചത്. മോഡേൺ ഡ്രസ്സാണ് ധരിക്കേണ്ടതെന്നും പറഞ്ഞു. വസ്ത്രങ്ങൾ അയച്ചു തന്നോളൂ, ഇട്ട് നോക്കി കംഫർട്ടാണെങ്കിൽ അഭിനയിക്കാമെന്നു പറഞ്ഞു. സീനൊന്നും വിവരിച്ച് തന്നിരുന്നില്ല. എന്നെ കരുതിക്കൂട്ടി ചതിക്കാൻ ശ്രമിച്ചതാണെന്നു പിന്നീട് മനസിലായി. വസ്ത്രങ്ങൾ ട്രയൽ ചെയ്ത് നോക്കാനായി ഞാൻ വിപിൻ ലാലിന്റെ വീട്ടിൽ പോയി. അയാളുടെ ഭാര്യയും അവിടെ ഉണ്ടായിരുന്നു.
വസ്ത്രം ധരിച്ച് നോക്കിയപ്പോൾ ഒട്ടും കംഫർട്ടായിരുന്നില്ല. അപ്പോഴും അവർ എന്താണ് സീനെന്ന് പറഞ്ഞ് തന്നില്ല. പാർട്ടി നടക്കുമ്പോൾ ഡാൻസ് കളിക്കണം എന്ന് മാത്രമാണ് പറഞ്ഞത്. അന്ന് മീഡിയ അവിടെ ഉണ്ടായിരുന്നതുകൊണ്ട് ഞാൻ രക്ഷപ്പെട്ടു. അല്ലെങ്കിൽ അവർ എന്നെ കൊന്ന് കുഴിച്ചുമൂടുമായിരുന്നു. അങ്ങനൊരു സാഹചര്യമായിരുന്നു.
ആദ്യം ഒരു പൂവ് തരുന്ന സീനായിരുന്നു. അതെടുത്തു. പിന്നീട് അയാൾ മാറ്റിയും മറിച്ചും പലതും പറയാൻ തുടങ്ങി. ഇറക്കം കുറഞ്ഞ ഒരു വസ്ത്രം തന്ന്, വിപിനും ഭാര്യയും അതു ധരിക്കാൻ ആവശ്യപ്പെട്ടു. ശേഷം അയാൾ എന്നെ എടുക്കുന്ന സീൻ ഷൂട്ട് ചെയ്യാമെന്ന് പറഞ്ഞു. എനിക്ക് കംഫർട്ട് അല്ലാത്തതിനാൽ പറ്റില്ലെന്നു പറഞ്ഞു.
എന്നിട്ടും അവർ നിർബന്ധിച്ചു. പക്ഷെ, ഞാൻ വഴങ്ങിയില്ല. പൊക്കിളിൽ മുന്തിരി വച്ച് വിപിൻ അതു കടിച്ചെടുക്കുന്നത് പോലൊരു സീൻ ഷൂട്ട് ചെയ്യാമെന്ന് പിന്നീട് പറഞ്ഞു. അതിനും ഞാൻ വഴങ്ങിയില്ല. അവർ ആരോപിക്കുന്നത് പോലെ ഞാൻ അന്നേ ദിവസം മദ്യപിക്കുകയോ സിഗരറ്റ് വലിക്കുകയോ ചെയ്തിട്ടില്ല. ഭക്ഷണം പോലും അവർ എനിക്ക് വാങ്ങി തന്നില്ല. മദ്യവും മയക്കു മരുന്നും കഴിച്ചിട്ടില്ല.
ലിപ് ലോക്ക് ചെയ്യാനും അയാളും ഭാര്യയും നിർബന്ധിച്ചു. എന്റെ വീഡിയോ എടുത്ത് പോൺ സൈറ്റിൽ ഇടാനായിരുന്നു അവരുടെ പ്ലാനെന്ന് എനിക്ക് തോന്നുന്നു. കതകടച്ച് കുറ്റിയിട്ടാണ് അവർ എന്നോട് സംസാരിച്ചത്. ആദ്യം ഞാനൊന്ന് ഭയന്നു. എന്തോ ഒരു ധൈര്യം സംഭരിച്ചാണ് പുറത്ത് വന്നത്. രക്ഷകരായത് പ്രമോഷന് വന്ന മീഡിയക്കാരാണ്. അല്ലെങ്കിൽ അവർ എന്നെ കൊന്നേനെ’’.– രേണു പറഞ്ഞു.
രേണുവിന്റെ വാക്കുകൾ ഇതിനോടകം വൈറലാണ്.