‘മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ സാര്‍, ഇന്ന് മുതല്‍ നിങ്ങള്‍ പറയുന്ന ഒരു കാര്യവും ഞാന്‍ അനുസരിക്കില്ല’: പരാതിയുമായി ശ്രീവിദ്യ മുല്ലച്ചേരി. Actress Mocked for Following CM's Summer Heat Advisory
സംസ്ഥാനത്ത് വേനല്‍ച്ചൂട് കടുക്കുന്ന സാഹചര്യത്തില്‍ അതിനെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിർദേശിച്ച മാര്‍ഗങ്ങള്‍ അതേപടി അനുസരിച്ച തന്നെ നാട്ടുകാര്‍ പരിഹസിക്കുന്നുവെന്ന രസികൻ പരാതിയുമായി നടി ശ്രീവിദ്യ മുല്ലച്ചേരി. രാവിലെ 10 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയത്ത് അള്‍ട്രാവയലറ്റ് രശ്മികള്‍

സംസ്ഥാനത്ത് വേനല്‍ച്ചൂട് കടുക്കുന്ന സാഹചര്യത്തില്‍ അതിനെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിർദേശിച്ച മാര്‍ഗങ്ങള്‍ അതേപടി അനുസരിച്ച തന്നെ നാട്ടുകാര്‍ പരിഹസിക്കുന്നുവെന്ന രസികൻ പരാതിയുമായി നടി ശ്രീവിദ്യ മുല്ലച്ചേരി.
രാവിലെ 10 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയത്ത് അള്‍ട്രാവയലറ്റ് രശ്മികള്‍ ശക്തമായതിനാല്‍ കണ്ണിന് അസ്വസ്ഥതകള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ പുറത്തിറങ്ങുന്നവര്‍ കുട, തൊപ്പി, സണ്‍ഗ്ലാസ് എന്നിവ നിര്‍ബന്ധമായും കരുതണമെന്നുമായിരുന്നു
സംസ്ഥാനത്ത് വേനല്‍ച്ചൂട് കടുക്കുന്ന സാഹചര്യത്തില്‍ അതിനെ പ്രതിരോധിക്കാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ വിശദീകരിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലെ ഒരു നിർദേശം. അത് അതേപടി അനുസരിച്ചതിനാണ് തന്നെ നാട്ടുകാർ പരിഹസിക്കുന്നതെന്നാണ് ശ്രീവിദ്യ മുല്ലച്ചേരിയുടെ പരാതി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ശ്രീവിദ്യ രസകരമായ വിഡിയോ പങ്കുവച്ചിരിക്കുന്നത്.
‘‘എത്രയും പ്രിയപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ സാര്‍, എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമാണ്, ബഹുമാനമാണ്. പക്ഷേ ഇന്ന് മുതല്‍ നിങ്ങള്‍ പറയുന്ന ഒരു കാര്യവും ഞാന്‍ അനുസരിക്കില്ല. കാരണം കഴിഞ്ഞ കുറച്ച് ദിവസം മുന്നേ നിങ്ങള്‍ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു. ചൂട് കൂടിവരികയാണ്. എല്ലാവരും വെള്ളം കുടിക്കുക, രാവിലെ 10 മുതല്‍ 3 വരെ വെയിലത്ത് ഇറങ്ങാതിരിക്കുക, അങ്ങനെ സൂക്ഷിക്കുക എന്നൊക്കെ പറഞ്ഞ് നിങ്ങള്‍ ഒരു പോസ്റ്റ് ഇട്ടു. ഒരു കേരള സിവിലിയന്‍ എന്ന നിലയ്ക്ക് ഞാന്‍ അത് അനുസരിക്കണം. നിങ്ങളോടുള്ള ബഹുമാനം കൊണ്ട് ഞാനത് അനുസരിച്ചു. ആ പോസ്റ്റില്‍ നിങ്ങള്‍ പറഞ്ഞു സണ്‍ ഗ്ലാസ് ഉപയോഗിക്കുക എന്ന്.
ഇന്ന് എന്റെ നാട്ടില്‍ ഒരു തെയ്യം ഉണ്ടായിരുന്നു. എന്റെ തറവാട്ടിലെ തെയ്യത്തിന് ഞാന്‍ സണ്‍ ഗ്ലാസ് വച്ച് പോയി. കാരണം എന്നോട് മുഖ്യമന്ത്രി പറഞ്ഞതാണ്. ഇപ്പോള്‍ എന്നെ നാട്ടില്‍ എന്തൊക്കെയാണ് പറയുന്നതെന്ന് നിങ്ങള്‍ക്ക് അറിയുമോ ? ഓ, ഓള് വല്യ മമ്മൂട്ടി ആയീന്നാ വിചാരം. കുഞ്ഞമ്പൂന്റെ പെണ്ണ് എങ്ങനെ നടന്നീന് ? ഇപ്പോ നോക്കറോ, ഓള്‍ക്ക് ഇത് വച്ചാലേ കാണൂ തെയ്യത്തിനെ. ഉച്ചയ്ക്ക് രണ്ട് മണിക്ക് ആയിരുന്നു തെയ്യം. അപ്പോള്‍ ഞാന്‍ ഇത് വച്ചിട്ട് തെയ്യത്തിനെ നല്ലോണം തൊഴാം എന്ന് വിചാരിച്ചു. അതുമല്ല, മുഖ്യമന്ത്രി പറഞ്ഞില്ലേ. അപ്പോള്‍ നിങ്ങള്‍ ആ ഫേസ്ബുക്ക് പോസ്റ്റ് ഇടുമ്പോള്‍ അതിന്റെ താഴെ പറയണ്ടേ, സണ്‍ ഗ്ലാസ് വച്ച് വരുന്ന പെണ്‍പിള്ളേരെ കുറ്റം പറയുന്ന നാട്ടുകാര്‍ക്ക് തക്കതായ ശിക്ഷ കൊടുക്കുമെന്ന്. അതെന്താ നിങ്ങള്‍ ഇടാത്തത്. ഞാനിപ്പോള്‍ അഹങ്കാരത്തിന് കൈയും കാലും വച്ച വിത്താണ് നാട്ടില്‍. ഞാനുണ്ടാക്കിയ എല്ലാ സല്‍പ്പേരും നിങ്ങള്‍ കളഞ്ഞില്ലേ’’ എന്നാണ് ശ്രീവിദ്യയുടെ പരാതി.