‘എനിക്ക് തരുമോ...നട്ടെല്ല് സര്‍ജറി ചെയ്യാനാണ്...വേറേ വഴിയില്ല...’: തൊപ്പിക്ക് മനസ്സ് നിറഞ്ഞ് കയ്യടിച്ച് ആരാധകർ Social Media Star Topi's Heartwarming Gesture for a Fan
സോഷ്യൽ മീഡിയ താരം തൊപ്പി എന്ന നിഹാദിന് മനസ്സ് നിറഞ്ഞ് കയ്യടിച്ച് ആരാധകർ. ഏതാനും ദിവസം മുൻപ്, വിഷു പ്രമാണിച്ച്, തൊപ്പി ഒരു ഗിവ് എവേ സംഘടിപ്പിച്ചിരുന്നു. പൈസയാണ് വിജയിക്കു കൊടുക്കുകയെന്നും അറിയിച്ചു. ഈ വീഡിയോയ്ക്ക് താഴെ ‘എനിക്ക് തരുമോ. നട്ടെല്ല് സര്‍ജറി ചെയ്യാന്‍ ആണ്. വിഷു കൈ നീട്ടം ആയി. ഒരു സഹായം

സോഷ്യൽ മീഡിയ താരം തൊപ്പി എന്ന നിഹാദിന് മനസ്സ് നിറഞ്ഞ് കയ്യടിച്ച് ആരാധകർ.
ഏതാനും ദിവസം മുൻപ്, വിഷു പ്രമാണിച്ച്, തൊപ്പി ഒരു ഗിവ് എവേ സംഘടിപ്പിച്ചിരുന്നു. പൈസയാണ് വിജയിക്കു കൊടുക്കുകയെന്നും അറിയിച്ചു.
ഈ വീഡിയോയ്ക്ക് താഴെ ‘എനിക്ക് തരുമോ. നട്ടെല്ല് സര്‍ജറി ചെയ്യാന്‍ ആണ്. വിഷു കൈ നീട്ടം ആയി. ഒരു സഹായം ആയി. വേറേ വഴിയില്ല എനിക്ക്’ എന്നു നിസ മോൾ എന്ന യുവതി കമന്റിട്ടു. ഇതു ശ്രദ്ധയിൽപ്പെട്ട തൊപ്പി അവരുടെ കാര്യങ്ങളെല്ലാം അന്വേഷിക്കുകയും സർപ്രൈസ് ആയി യുവതിയെ കാണാൻ ആശുപത്രിയിലെത്തി പണം നൽകി സഹായിക്കുകയുമായിരുന്നു.
‘അത് കണ്ടപ്പോള്‍ ഗിവ് എവേ അവര്‍ക്ക് തന്നെ കിട്ടണമെന്ന് ഞാന്‍ ഒരുപാട് അഗ്രഹിച്ചു. പക്ഷേ അത് നടന്നില്ല. രണ്ട് ദിവസം മുന്‍പ് വിജയികള്‍ക്ക് പൈസ കൊടുത്തു. ഗിവ് എവേയുടെ റൂള്‍സും തെറ്റിക്കാന്‍ പറ്റില്ല. ആ ഇത്ത ഇപ്പോള്‍ അങ്കമാലിയിലുള്ള ആശുപത്രിയിലാണ്. സര്‍പ്രൈസ് ആയി അവിടെ പോയിട്ട് ഇത്താന്‍റെ പ്രശ്നങ്ങളെല്ലാം തീര്‍ത്ത് കൊടുക്കാമെന്ന് വിചാരിച്ചു. അവരുമായി കുറച്ചധികം നേരം ഇരുന്ന് സംസാരിച്ചു. ഇത്താന്റെ ഭര്‍ത്താവ് അഞ്ചാറ് വര്‍ഷം മുന്‍പ് മരിച്ചതാണ്. ആരോരും ഇല്ലാത്തതാണ്. ഇങ്ങനത്തെ കാര്യങ്ങളുണ്ടെങ്കില്‍ ഒരു മടിയും കൂടാതെ മെസേജ് അയച്ചോ. വെറുതെ കമന്‍റ് ഇടാന്‍ നില്‍ക്കണ്ട. നേരിട്ട് മെസേജ് അയച്ചോ. എന്നെ കൊണ്ട് പറ്റുന്നതൊക്കെ ഞാന്‍ ചെയ്ത് തരും’ എന്നാണ് തൊപ്പി വിഡിയോയിൽ പറഞ്ഞത്.
നിരവധിയാളുകളാണ് തൊപ്പിയെ പ്രശംസിച്ച് രംഗത്തെത്തിയത്.