തെലുങ്ക് സൂപ്പർതാരം രാം ചരണിനെ സന്ദർശിച്ച് ‘വാഴ 2: ബയോപിക് ഓഫ് എ ബില്യൺ ബ്രോസ്’ ടീം. ‘പെഡ്ഡി’ സിനിമയുടെ ലൊക്കേഷനിലെത്തിയാണ് ഇവർ നടനുമായി കൂടിക്കാഴ്ച നടത്തിയത്. സിനിമയുടെ പ്രി റിലീസ് ഇവന്‍റ് ചടങ്ങ് ഹൈദരാബാദിൽ വച്ച് നടന്നിരുന്നു. ‘വാഴ 2’ തെലുങ്ക് ട്രെയിലർ നടൻ നാനിയാണ് റിലീസ് ചെയ്തത്. സാഹു ഗാരപതിയുടെ

തെലുങ്ക് സൂപ്പർതാരം രാം ചരണിനെ സന്ദർശിച്ച് ‘വാഴ 2: ബയോപിക് ഓഫ് എ ബില്യൺ ബ്രോസ്’ ടീം. ‘പെഡ്ഡി’ സിനിമയുടെ ലൊക്കേഷനിലെത്തിയാണ് ഇവർ നടനുമായി കൂടിക്കാഴ്ച നടത്തിയത്. സിനിമയുടെ പ്രി റിലീസ് ഇവന്‍റ് ചടങ്ങ് ഹൈദരാബാദിൽ വച്ച് നടന്നിരുന്നു.

‘വാഴ 2’ തെലുങ്ക് ട്രെയിലർ നടൻ നാനിയാണ് റിലീസ് ചെയ്തത്. സാഹു ഗാരപതിയുടെ ഷൈൻ സ്‌ക്രീൻസ് ആണ് ചിത്രം തെലുങ്കിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഏപ്രിൽ 24-നാണ് റിലീസ്.

ADVERTISEMENT

പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി നവാഗത സംവിധായകനായ എസ്. സവിൻ സംവിധാനം ചെയ്ത് പുറത്തിറക്കിയ ചിത്രമാണ് ‘വാഴ 2’. കേരളത്തിൽ ബോക്സ്ഓഫിസ് റെക്കോർഡുകൾ തിരുത്തിയ സിനിമ ഇതുവരെ 210 കോടി നേടിക്കഴിഞ്ഞു.

‘നിസ്സാര കാര്യത്തിന് ഇൻഷുറൻസ് തള്ളി, അവന്റെ കാര്യങ്ങൾ അറിഞ്ഞപ്പോൾ കൈവിട്ട് പോരാൻ തോന്നിയില്ല’: സിദ്ധാർത്ഥ് അനുഭവിച്ചത് അസാമാന്യ വേദന

ADVERTISEMENT

ഇൻസ്റ്റഗ്രാം റീൽസിലൂടെ പ്രശസ്തരായ ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക്, അമീൻ തുടങ്ങിയ ഒരുപറ്റം യുവതാരങ്ങൾ അണി നിരന്ന ചിത്രത്തിൽ സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം തുടങ്ങിയ പ്രമുഖരും അഭിനയിച്ചിട്ടുണ്ട്.

ഡബ്ല്യൂ.ബി.ടി.എസ് പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ്, ഷൈൻ സ്ക്രീൻസ് എന്നീ ബാനറുകളിലായി വിപിൻ ദാസ്, ഹാരിസ് ദേശം, സാഹു ഗാരപാട്ടി, പി.ബി. അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.

ADVERTISEMENT
Vazha 2 Team Meets Telugu Superstar Ram Charan:

Vazha 2's team visited Telugu superstar Ram Charan at the 'Peddi' movie location to discuss their film's success. The Malayalam film 'Vazha 2', a biopic of a billion bros, has achieved significant box office success in Kerala and is set for a Telugu release.

ADVERTISEMENT