നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ ഭർത്താവ് അശ്വിൻ ഗണേശിന്റെ അമ്മയെ അപമാനിച്ചുവെന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിൽ വിവാദം പുകയുകയാണ്. ദിയ പങ്കുവച്ച മദേഴ്സ് ഡേ വ്ലോഗിനു താഴെയാണ് കടന്നാക്രമിക്കുന്ന തരം കമന്റുകളുമായി ഒരു കൂട്ടം ആളുകൾ എത്തി. ഭർത്താവായ അശ്വിന്റെ അമ്മയെ ദിയ

നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ ഭർത്താവ് അശ്വിൻ ഗണേശിന്റെ അമ്മയെ അപമാനിച്ചുവെന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിൽ വിവാദം പുകയുകയാണ്. ദിയ പങ്കുവച്ച മദേഴ്സ് ഡേ വ്ലോഗിനു താഴെയാണ് കടന്നാക്രമിക്കുന്ന തരം കമന്റുകളുമായി ഒരു കൂട്ടം ആളുകൾ എത്തി.

ഭർത്താവായ അശ്വിന്റെ അമ്മയെ ദിയ എന്തിനാണ് അശ്വിന്റെ അമ്മ എന്നു വിളിക്കുന്നതെന്നും അമ്മ എന്നു വിളിച്ചൂടേയെന്നുമുള്ള വിമർശനങ്ങൾക്ക് മദേഴ്സ് ഡേ വിഡിയോയിൽ ദിയ മറുപടി പറഞ്ഞിരുന്നു. ഇതാണ് വലിയ ചർച്ചയായത്.

ADVERTISEMENT

‘എല്ലാവരും സ്ഥിരം ചോദിക്കുന്നതാണ്, എന്താണ് അശ്വിന്റെ അമ്മ എന്നു വിളിക്കുന്നത്, അമ്മ എന്നു വിളിച്ചൂടേ എന്ന്. ഞാന്‍ അശ്വിന്റെ അമ്മയെന്നോ ആന്റിയെന്നോ വിളിക്കുന്നതില്‍ അവര്‍ക്കൊരു കുഴപ്പവുമില്ല. അവര്‍ക്ക് വളരെ സന്തോഷമാണ്. എനിക്ക് അമ്മ എന്നു വിളിക്കാന്‍ മരുതംകുഴി വീട്ടില്‍ ഒരാളുണ്ട്, സിന്ധു കൃഷ്ണകുമാര്‍. അവരല്ലാതെ, വഴിയില്‍ കാണുന്ന എല്ലാവരേയും അമ്മ, അച്ഛാ എന്നു എനിക്കു വിളിക്കാനാകില്ല.

എന്റെ അച്ഛന്‍ കൃഷ്ണകുമാറും അമ്മ സിന്ധു കൃഷ്ണയുമാണ്. അശ്വിന്റെ അമ്മയാണ് മീനാക്ഷി. അച്ഛന്‍ ഗണേശും. അശ്വിനൊരിക്കലും എന്റെ അമ്മയെയും അച്ഛനെയും അങ്ങനെ വിളിക്കില്ല. ആന്റി, അങ്കിള്‍ എന്നാണ് വിളിക്കാറ്. അല്ലാതെ വിളിച്ചാല്‍ തനിക്ക് ഭ്രാന്താണോ എന്നു ഞാന്‍ ചോദിക്കും. പക്ഷേ അശ്വിന്‍ ആന്റി, അങ്കിള്‍ എന്ന് വിളിക്കുന്നത് ആരും ചോദ്യം ചെയ്തിട്ടില്ല. നാളെ ഓമി കല്യാണം കഴിച്ച് ഭാര്യയുടെ അമ്മയെ അമ്മയെന്ന് വിളിച്ചാല്‍ എനിക്ക് സ്ട്രസ് ആകും. എനിക്ക് അവന്‍ എന്നെ മാത്രം അമ്മയെന്ന് വിളിച്ചാല്‍ മതി’ എന്നാണ് ദിയ പറഞ്ഞത്.

ADVERTISEMENT

ഈ വിഡിയോയ്ക്ക് താഴെയാണ് ചിലരുടെ അധിക്ഷേപ കമന്റുകൾ. എന്നാൽ ദിയയെ അനുകൂലിച്ചും നിരവധിയാളുകൾ എത്തുന്നുണ്ട്. അവരുടെ കുടുംബകാര്യത്തില്‍ എന്തിനാണ് മറ്റുള്ളവർ ഇത്രയും വ്യാകുലപ്പെടുന്നതെന്നും അശ്വിന്റെ അമ്മയ്ക്കോ ബന്ധുക്കൾക്കോ ഇല്ലാത്ത പരാതി നിങ്ങൾക്കെന്തിനാണെന്നുമാണ് ദിയയുടെ ആരാധകർ ചോദിക്കുന്നത്.

ഇപ്പോഴിതാ, ഈ ചർച്ചയിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് യൂട്യൂബർ ഷഫീന ബീവി. ഈ വിഷയത്തിൽ ദിയയെ കണ്ണടച്ച് വിമർശിക്കുന്നതില്‍ അർത്ഥമില്ലെന്നാണ് ആദ്യം പോസ്റ്റ് ചെയ്ത വിഡിയോയിൽ ഷഫീന പറയുന്നത്. അശ്വിൻ ഗണേശിന്റെ ചില നിലപാടുകളെ പിന്നീട് പോസ്റ്റ് ചെയ്ത വിഡിയോയിൽ ഷഫീന ബീവി വിമർശിക്കുന്നുമുണ്ട്.

ADVERTISEMENT

‘ആ കുടുംബത്തിലെ ആരും അവനെ ബഹുമാനിക്കുന്നതായി എനിക്കിതുവരെ തോന്നിയിട്ടില്ല. ഒരു വീട്ടിൽ ബഹുമാനം കിട്ടുന്നില്ലെങ്കിൽ നമ്മൾ അവിടെ നിൽക്കരുത്. അത് നമ്മുടെ കോമൺസെൻസാണ്. അതില്ലാത്ത ഒരുത്തനെ നമുക്ക് എങ്ങനെ തിരുത്താൻ പറ്റും. അവനത് അനുസരിച്ച് ജീവിക്കാൻ തയ്യാറായിക്കഴിഞ്ഞു. പിന്നെ നമ്മളെന്ത് പറയാനാണ്. അമ്മായിയമ്മയെ അമ്മയെന്ന് വിളിക്കാൻ എല്ലാവർക്കും പറ്റില്ല. അശ്വിന് ഈ ബന്ധം ലോട്ടറിയാണ്. ഇത്രയും വരുമാനമുള്ള പെണ്ണിനെ കിട്ടുമോ. എന്ന് അവന്റെ ക്ഷമ തീരുന്നോ അന്ന് ഈ ബന്ധം തീരും’ എന്നാണ് ഷഫീന ബീവി പറയുന്നത്.

അശ്വിന്റെ അമ്മയെ വഴിയിൽ നിൽക്കുന്ന വ്യക്തിയെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അതിന്റെ പൂർണ ഉത്തരവാദി അശ്വിനാണെന്നും അവൾക്ക് അങ്ങനെയൊരു സ്പേസ് അവൻ കൊടുത്തത് കൊണ്ടാണെന്നും ഷഫീന പറയുന്നു. തിരിച്ച് അശ്വിനതു സിന്ധുവിനെ പറഞ്ഞു നോക്കട്ടെ. അപ്പോൾ കാണാം. അശ്വിനെ കൊണ്ട് പറ്റില്ല. അവൾ വലിച്ച് ദൂരെ എറിയും. അത് മനസിലാക്കാനുള്ള പ്രായോഗിക ബുദ്ധി ആ ചെറുക്കനില്ലെന്നും ഷഫീന ബീവി പറഞ്ഞു.

ADVERTISEMENT