‘വിഷമം കേൾക്കാൻ വന്നവർ ദയവായി വിഷമം കേട്ടിട്ട് പോകേണ്ടതാണ്’: മറുപടിയുമായി രാഹുൽ രാമചന്ദ്രൻ Sreevidya Mullachery's Viral Video: Beauty Shopping as a Mood Booster
നടി ശ്രീവിദ്യ മുല്ലച്ചേരി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ച ഒരു വീഡിയോ ഏറെ ശ്രദ്ധ നേടുകയാണ്. തനിക്ക് അസുഖം ബാധിച്ചതിനെത്തുടർന്നുണ്ടായ വിഷാദാവസ്ഥ മാറ്റാൻ ഓൺലൈനായി സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ വാങ്ങിയതിനെക്കുറിച്ചാണ് വീഡിയോയിൽ പറയുന്നത്. വീഡിയോയിൽ സന്തോഷത്തോടെ ഉൽപ്പന്നങ്ങൾ അൺബോക്സ് ചെയ്യുന്ന ശ്രീവിദ്യയോടൊപ്പം നിൽക്കുന്ന ഭർത്താവ് രാഹുൽ രാമചന്ദ്രന്റെ പ്രതികരണങ്ങളും ചിരിയുണർത്തുന്നു. എന്നാൽ, വീഡിയോയ്ക്ക് പിന്നിലെ ഷെൽഫിൽ കാണുന്ന മദ്യക്കുപ്പികളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ചാവിഷയമായിരിക്കുന്നത്. അസുഖം മാറാൻ ഷോപ്പിങ്ങിന് പകരം മദ്യം ഉപയോഗിക്കാമെന്ന രീതിയിലുള്ള രസകരമായ കമന്റുകൾക്ക് രാഹുൽ നൽകുന്ന മറുപടികളും വൈറലായിട്ടുണ്ട്.

‘ഇപ്പോ ഞാൻ ഒക്കെ ആണ്’ എന്ന കുറിപ്പോടെ നടി ശ്രീവിദ്യ മുല്ലച്ചേരി സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോ ശ്രദ്ധയമാകുന്നു.
തനിക്ക് ഒരു അസുഖം വന്നതിനു ശേഷം ആകെ പ്രസരിപ്പില്ലാതെ മൂഡ് ഔട്ട് ആയി ഇരിക്കുകയായിരുന്നു എന്ന് ശ്രീവിദ്യ വിഡിയോയിൽ പറയുന്നു. എന്നാൽ തന്റെ ഈ മടുപ്പ് മാറ്റാനും പഴയ പ്രസന്നത തിരിച്ചുപിടിക്കാനും താൻ കണ്ടെത്തിയ ഒരു കിടിലൻ മാർഗമാണ് താരം വിഡിയോയിലൂടെ പങ്കുവയ്ക്കുന്നത്. മറ്റൊന്നുമല്ല, മൂഡ് മാറ്റാൻ ഓൺലൈനായി കുറച്ചധികം ബ്യൂട്ടി പ്രോഡക്ടുകൾ ഓർഡർ ചെയ്ത് വരുത്തുകയായിരുന്നു താരം.
വിഡിയോയിൽ ശ്രീവിദ്യ അതീവ സന്തോഷത്തോടെ ഓരോ പ്രോഡക്റ്റുകളും അൺബോക്സ് ചെയ്ത് കാണിക്കുമ്പോൾ, തൊട്ടുപിന്നിൽ നിൽക്കുന്ന ഭർത്താവ് രാഹുൽ രാമചന്ദ്രന്റെ ഭാവങ്ങൾ ചിരിപടർത്തുന്നു.
വിഡിയോ വൈറലായതോടെ ശ്രീവിദ്യയ്ക്ക് പിന്നിലെ ഷെൽഫിൽ ഇരിക്കുന്ന മദ്യക്കുപ്പികളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച.
അസുഖം മാറാൻ ആ ഷെൽഫിൽ ഇരിക്കുന്നതിൽ നിന്ന് ഒരെണ്ണം എടുത്ത് അടിച്ചാൽ മതി, ഷോപ്പിങ് ഒന്നും വേണ്ടായിരുന്നു, ആ പിന്നിലിരിക്കുന്ന സാധനം മതി മൂഡ് മാറാൻ എന്നിങ്ങനെയാണ് വിഡിയോയ്ക്ക് താഴെ വരുന്ന രസകരമായ കമന്റുകള്‍.
‘വിഷമം കേൾക്കാൻ വന്നവർ ദയവായി വിഷമം കേട്ടിട്ട് പോകേണ്ടതാണ്, മറിച്ച് മുകളിൽ ഇരിക്കുന്ന സാധനങ്ങൾ‘Give Away’ കൊടുക്കുന്നുണ്ടോ, ഒരെണ്ണം തരാമോ എന്നുള്ള ചോദ്യങ്ങൾ കർശനമായി നിരോധിച്ചിരിക്കുന്നു. എനിക്ക് തന്നെ അതിൽ നിന്നുമൊക്കെ ഒരെണ്ണം കിട്ടുന്നത് ആണ്ടിലും, സംക്രാന്തിക്കുമാണ്. അത് ആക്രാന്തത്തോടെ അതിലേക്കുള്ള എന്റെ നോട്ടം കണ്ടപ്പോൾ നിങ്ങൾക്ക് മനസ്സിലായി കാണുമെന്ന് വിശ്വസിക്കുന്നു. അല്ലെങ്കിലും പുരുഷന്മാരുടെ സൈനസൈറ്റിസിന് ഒന്നും വില ഇല്ലല്ലോ’ എന്നാണ് ഈ കമന്റുകൾക്ക് രാഹുൽ നൽകുന്ന രസകരമായ മറുപടി.