‘ഞാൻ ചത്താൽ എന്റെ ശവം കാണാൻ പോലും നീ വരരുത്’! കിച്ചുവിനെക്കുറിച്ച് പൊലീസ് സ്റ്റേഷനുകളില്‍ തിരക്കാനും രേണു Renu Sudhi's Cancer Battle and Family Fallout
അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യയും സോഷ്യൽ മീഡിയ താരവുമായ രേണു സുധി കാൻസർ ചികിത്സയിൽ കഴിയുന്നതിനിടയിൽ, വളർത്തുപുത്രനായ കിച്ചു തന്നെ അവഗണിക്കുന്നതിനെക്കുറിച്ചും തന്റെ വരുമാനത്തെക്കുറിച്ചും രേണു പങ്കുവെച്ച പരാതികൾ വിവാദമായിരുന്നു. വിഡിയോകൾ കണ്ട് ദുഃഖം തോന്നിയെന്നും, വരുമാനം ലഭിക്കുന്നുണ്ടെങ്കിലും മകൻ റിഥപ്പനെ ബാധിക്കുമെന്ന ആശങ്ക പങ്കുവെച്ചപ്പോൾ മോശം മറുപടി ലഭിച്ചെന്നും അതിനാൽ രേണുമായുള്ള ബന്ധം അവസാനിപ്പിച്ചെന്നും കിച്ചു വിശദീകരിച്ചു. ഇതിനു മറുപടിയായി, റിഥപ്പനെക്കാൾ ഏറെ സ്നേഹിച്ച കിച്ചുവിനെ ഇനിയെങ്കിലും ഉപദ്രവിക്കരുതെന്നും, താൻ മോശമായി ഒന്നും ചെയ്തിട്ടില്ലെന്നും, താൻ പ്രസവിച്ച റിഥപ്പനെക്കാളും കിച്ചുവിനെ സ്നേഹിച്ചതായും, കിച്ചുവിന്റെ ഭാവിക്കായി താൻ പല കാര്യങ്ങളും സഹിച്ചതായും രേണു പ്രതികരിച്ചു. കിച്ചുവിന്റെ ആവശ്യങ്ങൾക്ക് താൻ പണം നൽകിയിട്ടുണ്ടെന്നും, കിച്ചു തന്നെ അമ്മയെന്ന് വിളിച്ചില്ലെങ്കിലും ഉപദ്രവിക്കരുതെന്നും, ചികിത്സയിൽ കഴിയുന്ന തന്നെ വെറുതെ വിടണമെന്നും രേണു വിഡിയോയിലൂടെ അഭ്യർത്ഥിച്ചു.

അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യയും സോഷ്യൽ മീഡിയ താരവുമായ രേണു സുധി കാൻസർ ബാധിതയായി ചികിത്സയിൽ കഴിയുകയാണ്. സുധിയുടെ ആദ്യ വിവാഹവബന്ധത്തിലെ മകൻ കിച്ചുവിനെ കുട്ടിക്കാലത്ത് രേണുവാണ് വളർത്തിയത്. പക്ഷേ, രോഗബാധിതയായ രേണുവിനെ കാണാൻ കിച്ചു എത്തിയില്ല. ഇതു വലിയ ചർച്ചയായി. സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട വിവാദം വളർന്നതോടെ എന്തുകൊണ്ട് രേണുവിനെ കാണാൻ പോകുന്നില്ല എന്നതിൽ കിച്ചു വിശദീകരണവുമായി എത്തി.
രേണുവിന്റെ സബ്‌സ്‌ക്രിപ്‌ഷൻ വിഡിയോകൾ കണ്ടപ്പോൾ തനിക്ക് ഏറെ ദുഃഖം തോന്നിയെന്നും അതിനെക്കുറിച്ച് രേണുവിനോട് തന്നെ പറഞ്ഞു എന്നും കിച്ചു പറയുന്നു. രേണുവിന്റെ മകൻ റിഥപ്പനെ ഇതൊക്കെ ബാധിക്കുമെന്ന ആശങ്ക പങ്കുവച്ചപ്പോൾ താൻ തെറ്റൊന്നും ചെയ്യുന്നില്ല, നല്ല വരുമാനം ലഭിക്കുന്നുണ്ട് എന്ന മറുപടിയാണ് കിട്ടിയതെന്നും അതുകൊണ്ടാണ് രേണു എന്ന അധ്യായം താൻ അവസാനിപ്പിച്ചതെന്നും കിച്ചു വിഡിയോയിൽ വെളിപ്പെടുത്തി.
ഇപ്പോഴിതാ, ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് രേണു. സ്വന്തം മകനായ റിതപ്പനെക്കാൾ കൂടുതൽ കിച്ചുവിനെ സ്നേഹിച്ചുവെന്നും അവന്റെ ഭാവിയെ വരെ ബാധിക്കുന്ന പല കാര്യങ്ങളും ഉണ്ടെന്നും അതൊന്നും തന്നെ കൊണ്ട് പറയിപ്പിക്കരുതെന്നും രേണു പറയുന്നു.
‘സുധിച്ചേട്ടന്‍ മരിച്ച ശേഷം എന്ത് തുടങ്ങിയാലും അത് ഞാന്‍ കിച്ചുവിനെ അറിയിക്കുമായിരുന്നു. എന്റെ കയ്യില്‍ തെളിവുണ്ട്. സബ്സ്ക്രിപ്ഷന്‍ തുടങ്ങിയപ്പോള്‍ ഇനി മേലാല്‍ ചെയ്യരുതെന്നല്ല അവന്‍ പറഞ്ഞത്. അവനത് പറഞ്ഞിരുന്നെങ്കില്‍...മോനെ കിച്ചു അമ്മ അത് തുടങ്ങില്ലായിരുന്നു. പക്ഷേ മോന്‍ എന്താ പറഞ്ഞതെന്ന് അറിയോ, ‘ഗുഡ്’ എന്ന്. ചുണ്ടിന്റെ വിഡിയോ വന്നപ്പോഴാണ് കിച്ചു എന്നോട് സംസാരിക്കുന്നത്. അത്രയും നാള്‍ അവന്‍ ഒന്നും പറഞ്ഞിട്ടില്ല. ‘എത്രയോ പേരത് ചെയ്യുന്നു. അവര്‍ക്കില്ലാത്ത പ്രശ്നമാണോ എനിക്ക്. പൈസ കിട്ടുന്നല്ലോ. അന്ന് രണ്ടര ലക്ഷം രൂപയൊക്കെ എനിക്ക് കിട്ടിയിരുന്നു’ എന്നാണ് ഞാന്‍ പറഞ്ഞത്. അത് കിച്ചു പുറത്ത് വിടേണ്ട കാര്യമുണ്ടായിരുന്നോ ?
ഇനിയെങ്കിലും കിച്ചു ഈ അമ്മേനെ വെറുതെ വിട്. നീ എന്നെ നോക്കണ്ട, എനിക്ക് ഗുണവും ചെയ്യണ്ട. അമ്മ എന്നും വിളിക്കണ്ട. എന്നെ ദ്രോഹിക്കാതിരുന്നൂടെ ഇനിയെങ്കിലും. ഞാന്‍ മരിച്ചാല്‍ പോലും എനിക്ക് ഒന്നും ചെയ്യണ്ട. ഞാന്‍ പ്രസവിച്ച എന്റെ റിതപ്പനെക്കാളും ഞാന്‍ നിന്നെ സ്നേഹിച്ചു. ഞാന്‍ ഉറക്കം ഒഴിച്ച് ചെയ്ത ജോലിയില്‍ നിന്നു കിട്ടിയ പൈസ നിനക്ക് തന്നു.
ഇനി എങ്കിലും എന്നെ വെറുതെ വിട്. കാന്‍സര്‍ രോഗവുമായിട്ട് ഞാന്‍ മല്ലിടുകയാണ്. റിതപ്പന് വേണ്ടിയിട്ട് എനിക്ക് ജീവിച്ചേ പറ്റത്തുള്ളൂ. എന്നെ വെറുതെ വിട് കിച്ചു. നമുക്ക് രണ്ട് പേര്‍ക്കും മാത്രം അറിയാവുന്ന കാര്യങ്ങളുണ്ട്. ഭാവിയെ വരെ ബാധിക്കുന്ന കാര്യങ്ങളുണ്ട്. അതെന്നെ കൊണ്ട് പറയിപ്പിക്കരുത്. എന്റെ കുഞ്ഞ് നിന്നെ ചേട്ടനായിട്ട് കണ്ടുപോയി. ഞാന്‍ സബ്സ്ക്രിപ്ഷന്‍ അല്ലേ തുടങ്ങിയിട്ടുള്ളൂ. ഒരു വര്‍ഷമല്ലേ ആയിട്ടുള്ളൂ സ്വന്തം കാലില്‍ നില്‍ക്കാന്‍ നീ തുടങ്ങിയിട്ട്. അതിന് മുന്നെ ഒരു രാഹുല്‍ ദാസ് ഉണ്ടായിരുന്നു. ചില പൊലീസ് സ്റ്റേഷനുകളില്‍ രാഹുല്‍ ദാസിനെ കുറിച്ച് തിരക്കി നോക്ക്. എന്നെ ഇനി അമ്മയെന്ന് വിളിച്ചില്ലെങ്കിലും കുഴപ്പമില്ല. ഉപദ്രവിക്കരുത്. ഞാന്‍ നിന്നെ ഉപദ്രവിക്കാന്‍ വരുന്നില്ല. നിന്റെ കാല് പിടിച്ച് പറയുവാ...എന്നെ ഉപദ്രവിക്കരുത്. എനിക്ക് ഇതില്‍ നിന്നും എഴുന്നേറ്റ് വന്നേ പറ്റൂ. ഞാന്‍ നിനക്ക് പൈസ തന്നിട്ടേ ഉള്ളൂ. കണക്ക് പറയുന്നതല്ല. മോന്റെ പല ചാറ്റുകളും സംസാരങ്ങളും എല്ലാം എന്റെ കയ്യിലുണ്ട്. സുധിച്ചേട്ടന്‍ നിന്നെ എന്റെ കയ്യില്‍ ഏല്‍പ്പിച്ചപ്പോള്‍ നിനക്ക് ആരും ഇല്ലായിരുന്നു. ആപത്ത് ഘട്ടത്തില്‍ ആരും ഉണ്ടായിരുന്നില്ല. ഓരോ ആവശ്യത്തിനും പൊലീസ് സ്റ്റേഷനില്‍ കയറി ഇറങ്ങിയത് ഞാന്‍ ആയിരുന്നു. രാഹുല്‍ ദാസിനെ പറ്റിയുള്ള ലാസ്റ്റ് വിഡിയോ ആയിരിക്കണം ഇത്. ഇനി എന്നെ കൊണ്ട് ഇത് ചെയ്യിപ്പിക്കരുത് കിച്ചു.
എനിക്ക് ഇനി വയ്യ. കിച്ചു എന്നെ വന്ന് കാണണ്ട. ആരുടേയും വിഷമം തീര്‍ക്കാന്‍ വന്ന് കാണണ്ട. ഇന്ന് വരെ കാണുകയോ വിളിക്കുകയോ മിണ്ടുകയോ ചെയ്തില്ലല്ലോ. വേണ്ട. ഇനി അത് വേണ്ട. ഈ ഉള്ളവളെ വെറുതെ വിട്ടേക്ക്. ഞാന്‍ ചത്താല്‍ പോലും എന്റെ ശവം വന്ന് നീ കാണരുത്. റീത്ത് പോലും ആരും വയ്ക്കണ്ട. എന്നെ വെറുതെ വിട്ടേക്ക്’.– ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ രേണു പറഞ്ഞു.