‘എന്റെ സുഹൃത്ത് ഒരു കാലത്ത് സ്നേഹിച്ച പെൺകുട്ടിയല്ലേ, ചങ്ക് ബ്രോയെ എനിക്ക് ചതിക്കാൻ പറ്റുമായിരുന്നില്ല’: ശ്രീകല ശശിധരന്റെ വിശേഷങ്ങൾ Sreekala Sasidharan Opens Up About Her Love Story with Husband Vipin
മലയാളത്തിന്റെ പ്രിയ മിനിസ്ക്രീൻ താരമായ ശ്രീകല ശശിധരൻ തൻ്റെയും ഭർത്താവ് വിപിൻ്റെയും ഹൃദ്യമായ പ്രണയകഥ തുറന്നുപറഞ്ഞിരിക്കുകയാണ്. വിപിൻ്റെ അടുത്ത സുഹൃത്തിന് ശ്രീകലയോട് ഇഷ്ടമുണ്ടായിരുന്നെങ്കിലും ശ്രീകലയുടെ ഹൃദയം കവർന്നത് വിപിൻ്റെ പ്രണയമായിരുന്നു. 'വനിത'ക്ക് നൽകിയ അഭിമുഖത്തിൽ, താനാണ് ആദ്യം വിപിനോട് ഇഷ്ടം തുറന്നുപറഞ്ഞതെന്നും സൗഹൃദം പതിയെ പ്രണയമായി മാറിയെന്നും ശ്രീകല വിശദീകരിച്ചു. വിപിൻ്റെ സുഹൃത്ത് പ്രണയം അറിയിച്ചപ്പോൾ, തൻ്റെ ഇഷ്ടം വിപിനോടാണെന്ന് ശ്രീകല വ്യക്തമാക്കുകയും ചെയ്തു. വിപിൻ തൻ്റെ സുഹൃത്തുമായി സംസാരിച്ച ശേഷമാണ് ശ്രീകലയുടെ പ്രണയം സ്വീകരിച്ചത്. ബന്ധുക്കളായ ഇവർക്ക് വീട്ടുകാരിൽ നിന്ന് തുടക്കത്തിൽ വലിയ പിന്തുണ ലഭിച്ചില്ലെങ്കിലും പിന്നീട് വിവാഹം കഴിച്ചു. ഇപ്പോൾ വിപിൻ ഒരു ഐടി പ്രൊഫഷണലാണ്, ഇവർ യുകെയിൽ രണ്ട് കുട്ടികളോടൊപ്പം സന്തോഷകരമായി ജീവിക്കുന്നു.

തന്റെയും ഭർത്താവിന്റെയും പ്രണയകഥ തുറന്നു പറഞ്ഞ് മലയാളത്തിന്റെ പ്രിയ മിനിസ്ക്രീൻ താരം ശ്രീകല ശശിധരന്‍.
വിപിന്റെ ഉറ്റസുഹൃത്തിന് ശ്രീകലയോട് പ്രണയമുണ്ടായിരുന്നെങ്കിലും ശ്രീകലയുടെ മനസ്സ് അടുത്തത് വിപിനോടായിരുന്നു. ആ കൗതുകകരമായ പ്രണയകഥ ‘വനിത’ക്ക് നൽകിയ വിഡിയോ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
‘‘ഞങ്ങൾ രണ്ടുപേരും ഒരേ നാട്ടുകാരാണ്. വീടുകൾ തമ്മിൽ വലിയ ദൂരമില്ലായിരുന്നു. എനിക്കാണ് ചേട്ടനോട് ആദ്യം ഇഷ്ടം തോന്നിയത്. ഓണം, വിഷു, ക്രിസ്മസ് തുടങ്ങി എല്ലാ വിശേഷ ദിവസങ്ങളിലും ഏട്ടൻ എന്നെ വിളിച്ച് ആശംസകൾ അറിയിക്കുമായിരുന്നു. അങ്ങനെ പതിയെ സൗഹൃദം പ്രണയമായി മാറി. ഞാൻ ആ ഇഷ്ടം തുറന്നുപറഞ്ഞു. എന്നാൽ, ഏട്ടന്റെ ഒരു ഉറ്റസുഹൃത്തിന് എന്നോട് ഇഷ്ടമുണ്ടായിരുന്നു.
അദ്ദേഹം പ്രണയം പറയാൻ വന്നപ്പോൾ എനിക്ക് അദ്ദേഹത്തോടല്ല, വിപിനോടാണ് ഇഷ്ടമെന്ന കാര്യം ഞാൻ തുറന്നുപറഞ്ഞു. എന്നാൽ, ഏട്ടന് സുഹൃത്തിനെ വെറുപ്പിക്കാൻ കഴിയില്ലായിരുന്നു. പെട്ടന്ന് അഭിപ്രായം പറയാൻ കഴിയില്ലെന്നും ഏട്ടൻ പറഞ്ഞു. ആലോചിച്ചിട്ട് പറയാമെന്നാണ് അന്ന് പറഞ്ഞത്. വല്യ പുള്ളിയാണ്.’’–ശ്രീകലയുടെ വാക്കുകൾ.
‘‘ശ്രീകല ഇഷ്ടം പറഞ്ഞപ്പോൾ ഞാൻ കൺഫ്യൂഷനിലായി. എന്റെ സുഹൃത്ത് ഒരു കാലത്ത് സ്നേഹിച്ച പെൺകുട്ടിയല്ലേ. അതുകൊണ്ട് തന്നെ ചങ്ക് ബ്രോയെ എനിക്ക് ചതിക്കാൻ പറ്റുമായിരുന്നില്ല. എന്താണ് ഞാൻ ചെയ്യേണ്ടതെന്ന് അവനോട് ആദ്യം ഞാൻ ചോദിച്ചു. അവനുമായി സംസാരിച്ചപ്പോൾ അവനും പ്രശ്നമുണ്ടായിരുന്നില്ല. അവനുമായി സംസാരിച്ചശേഷമാണ് ഞാൻ ശ്രീകലയുടെ പ്രണയം സ്വീകരിച്ചതും ഓക്കെ പറഞ്ഞതും. പിന്നീട് ഒരുപാട് നാൾ കഴിഞ്ഞാണ് ഞങ്ങൾ വിവാഹം കഴിച്ചത്. വീട്ടിൽ നിന്നും വലിയ പിന്തുണയുണ്ടായിരുന്നില്ല. ഞങ്ങൾ ബന്ധുക്കൾ കൂടിയാണ്. ഞങ്ങളുടെ ഫീൽഡുകൾ വ്യത്യസ്തമാണ്’. – വിപിൻ പറയുന്നു.
വിപിൻ ഐടി പ്രഫഷനലാണ്. കുടുംബസമേതം യുകെയിലാണ് ഇപ്പോൾ ശ്രീകല താമസിക്കുന്നത്. രണ്ട് കുട്ടികളാണ് ഇവർക്ക്.