മാസങ്ങൾ നീണ്ട ആകാംക്ഷയ്ക്കൊടുവിൽ, ദുൽഖർ സൽമാൻ നായകനാവുന്ന അമൽ നീരദ് ചിത്രത്തിന്റെ പേരു പുറത്തുവിട്ടു– സിഐഎ. അമേരിക്കൻ ചാരസംഘടനയുടെ പേരാണ് ചിത്രത്തിനെങ്കിലും അണിയറക്കാർ അതിനു നൽകുന്ന വിശേഷണം മറ്റൊന്നാണ്. കോമ്രേഡ് ഇൻ അമേരിക്ക!! അമേരിക്കൻ ചാരസംഘടനയുമായി സിനിമയ്ക്ക് ഒരു ബന്ധവുമില്ലെന്നു വ്യക്തം. അൽപം

മാസങ്ങൾ നീണ്ട ആകാംക്ഷയ്ക്കൊടുവിൽ, ദുൽഖർ സൽമാൻ നായകനാവുന്ന അമൽ നീരദ് ചിത്രത്തിന്റെ പേരു പുറത്തുവിട്ടു– സിഐഎ. അമേരിക്കൻ ചാരസംഘടനയുടെ പേരാണ് ചിത്രത്തിനെങ്കിലും അണിയറക്കാർ അതിനു നൽകുന്ന വിശേഷണം മറ്റൊന്നാണ്. കോമ്രേഡ് ഇൻ അമേരിക്ക!! അമേരിക്കൻ ചാരസംഘടനയുമായി സിനിമയ്ക്ക് ഒരു ബന്ധവുമില്ലെന്നു വ്യക്തം. അൽപം നർമവും അതിലേറെ ജീവിതവുമുള്ള, അമേരിക്കയിലെത്തിയ പാലാക്കാരനായ അജി മാത്യു എന്ന ചെറുപ്പക്കാരന്റെ ജീവിതയാത്രയാണു ചിത്രത്തിന്റെ പ്രമേയമെന്ന് അമൽ നീരദ് പറ‍യുന്നു.

‘‘സാധാരണയായി എന്റെ സിനിമകളുടെ പേര് ആദ്യം തന്നെ അനൗൺസ് ചെയ്യാറുണ്ടായിരുന്നു. എന്നാൽ, ഇത്തവണ ആ പതിവ് വേണ്ടെന്നു തുടക്കത്തിലേ തീരുമാനിച്ചിരുന്നു. ഏതാണ്ട് അഞ്ചുമാസം മുൻപേ പേരു തീരുമാനിച്ച് റജിസ്റ്റർ ചെയ്തിരുന്നതാണ്. പക്ഷേ, പുറത്തുവിടാൻ വൈകി. സിനിമ നേരത്തെ അനൗൺസ് ചെയ്തെങ്കിലും ഷൂട്ടിങ് സാവധാനമാണു പുരോഗമിച്ചത്. കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിലായിരുന്നു ആദ്യ ഷെഡ്യൂൾ ചിത്രീകരണം. പിന്നീട്, യുഎസിലും മെക്സിക്കോയിലുമായി രണ്ടുമാസക്കാലത്തെ ഷൂട്ടിങ്. യുഎസിൽനിന്നു തിരിച്ചെത്തിയ ശേഷം കഴിഞ്ഞയാഴ്ച മുംബൈയിലും ചിത്രം ഷൂട്ട് ചെയ്തു. ഇപ്പോഴാണു സിനിമയുടെ ഷൂട്ട് പൂർത്തിയാക്കിയത്. ഇനി പോസ്റ്റ് പ്രൊഡക്‌ഷൻ ജോലികൾ മാത്രമാണു ബാക്കി.ഏപ്രിലിൽ ചിത്രം റിലീസ് ചെയ്യും." അമൽ നീരദ് പറഞ്ഞു.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT