ഇന്റർനെറ്റിൽ മുന്തിരിവള്ളികളുടെ വ്യാജൻ; നിയമനടപടിയുമായി നിർമാതാക്കൾ
തീയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന മോഹൻലാൽ ചിത്രത്തിന്റെ വ്യാജൻ ഇന്റർനെറ്റിൽ. ചില തമിഴ് വെബ്സൈറ്റുകളിലാണ് സിനിമയുടെ വ്യാജപതിപ്പ് പ്രത്യക്ഷപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് നിർമാതാക്കൾ ശക്തമായ നിയമനടപടി സ്വീകരിക്കാൻ തയ്യാറെടുക്കുകയാണ്. പൊലീസ് അന്വേഷണം

വ്യാജപതിപ്പു പുറത്തിറക്കിയവർക്കെതിരെ ശക്തമായ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ചിത്രം നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതും കുറ്റകരമാണെന്നും സിനിമയുടെ നിര്‍മാതാക്കളായ വീക്കെൻഡ് ബ്ലോക്ബസ്റ്റേര്‍സ് മനോരമ ഓൺലൈനോട് പറഞ്ഞു. കഴിഞ്ഞ മാസം 20നാണ് ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്തത്. കുടുംബ ബന്ധങ്ങളിലെ കെട്ടുറപ്പിന്‍റെ കഥപറയുന്ന ചിത്രം തീയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നതിനിടെയാണ് ഇന്‍റർനെറ്റിൽ വ്യാജൻ പ്രത്യക്ഷപ്പെട്ടത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഐമ, സനൂപ് സന്തോഷ്, അനൂപ് മേനോന്‍, സൃന്ദ, അലന്‍സിയര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
കൂടുതൽ സിനിമാ വാർത്തകൾ അറിയാം