ദളപതിയുടെ രണ്ടാം ഭാഗം വരുന്നു; രജനീകാന്തിനും മമ്മൂട്ടിക്കും പകരം വിക്രമും വിജയും?
കാൽ നൂറ്റാണ്ടിലേറെയായി തെന്നിന്ത്യയിലെ എക്കാലത്തെയും തമിഴ് ക്ലാസിക് സിനിമകളിലൊന്നായ ദളപതി സിനിമ ഇറങ്ങിയിട്ട്. തെന്നിന്ത്യൻ സൂപ്പർ താരങ്ങളായ രജനീകാന്തും മമ്മൂട്ടിയും ശോഭനയും തകർത്തഭിനയിച്ച ദളപതിയുടെ രണ്ടാംഭാഗം എത്തുമെന്ന് റിപ്പോർട്ട്. തമിഴകത്തു നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്

കാൽ നൂറ്റാണ്ടിലേറെയായി തെന്നിന്ത്യയിലെ എക്കാലത്തെയും തമിഴ് ക്ലാസിക് സിനിമകളിലൊന്നായ ദളപതി സിനിമ ഇറങ്ങിയിട്ട്. തെന്നിന്ത്യൻ സൂപ്പർ താരങ്ങളായ രജനീകാന്തും മമ്മൂട്ടിയും ശോഭനയും തകർത്തഭിനയിച്ച ദളപതിയുടെ രണ്ടാംഭാഗം എത്തുമെന്ന് റിപ്പോർട്ട്. തമിഴകത്തു നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത് ദളപതിയുടെ രണ്ടാം ഭാഗത്തിൽ രജനീകാന്തിനും മമ്മൂട്ടിക്കും പകരം വിജയും വിക്രമും എത്തും എന്നതാണ്. 1991 ൽ പുറത്തിറങ്ങിയ ദളപതിയിൽ അമ്രീഷ് പുരി, നാഗേഷ്, അരവിന്ദ് സ്വാമി, ജയ്ശങ്കർ, ശോഭന, ഗീത, ശ്രീവിദ്യ തുടങ്ങി അന്നത്തെ വൻ താരനിര തന്നെ അണിനിരന്നിരുന്നു. മണിരത്നം തന്നെയാകും ദളപതി 2 സംവിധാനം ചെയ്യുക.
അരവിന്ദ് സ്വാമിയുടെ കഥാപാത്രത്തിനായി രാംചരണിനെയാകും പരിഗണിക്കുക. കാട്രു വെളിയിടൈ ഫെയിം കാർത്തി ബോളിവുഡ് താരം അദിതി റാവു എന്നിവരാണ് നായികമാരാകുക. 1991 നവംബര്‍ 5ന് ദീപാവലി റിലീസ് ആയാണ് ദളപതി ഇറങ്ങിയത്. ചിത്രത്തില്‍ സന്തോഷ് ശിവനായിരുന്നു കാമറാമാൻ. ആദ്യമായാണ് സന്തോഷ് ശിവൻ ഒരു മണിരത്നം ചിത്രത്തിന് കാമറ ചെയ്യുന്നത്. സംഗീത വിഭാഗം കൈചാര്യം ചെയ്തത് ഇളയരാജയാണ്.
ദളപതിയിലെ പാട്ടുകൾ എല്ലാം തന്നെ അന്നും ഇന്നും സംഗീതപ്രേമികളുടെ മനസ്സ് കീഴടക്കിയവയാണ്. ഇളയരാജയും മണിരത്നവും ഒരുമിച്ച അവസാന ചിത്രമാണ് ദളപതി. രാക്കമ്മ എന്ന ഗാനം 2002-ല്‍ ബിബിസി വേൾഡ് ടോപ് ടൺ മ്യൂസിക്കില്‍ നാലാം സ്ഥാനത്ത് വന്നിരുന്നു. ഇപ്പോഴും സിനിമ ആസ്വാദകരുടെ പ്രിയ ചിത്രങ്ങള്‍ എടുത്താല്‍ തീർച്ചയായും ആ കൂട്ടത്തിൽ ദളപതി ഉണ്ടായിരിക്കും. അത് കൊണ്ട് രണ്ടാം ഭാഗവും ഏറെ പ്രതീക്ഷയോടെയാണ് സിനിമാലോകം ഉറ്റുനോക്കുന്നത്.