ആ പ്രതിഭകളെല്ലാം യഥാര്‍ത്ഥ ജീവിതത്തിലും പ്രതിഭകള്‍! വ്യത്യസ്ത ടീമിന്റെ കഥ പറഞ്ഞ് പൂമരം നായിക നീത പിള്ള
ക്യാമ്പസില്‍ പൂത്തുലഞ്ഞ പൂമരമായിരുന്നു അക്ഷരാര്‍ത്ഥത്തില്‍ എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത് കാളിദാസ് ജയറാം നായകനായെത്തിയ പൂമരം എന്ന ചിത്രം. ക്യാമ്പസ് മൂവികള്‍ എന്നും പുതുമുഖ താരങ്ങളെ നല്‍കിയ മലയാളസിനിമയിലേക്ക് നീത പിള്ള എന്ന പുതുമുഖ നായിക അടക്കം നിരവധി പുതുമുഖങ്ങളെ പൂമരം അവതരിപ്പിച്ചു.

ക്യാമ്പസില്‍ പൂത്തുലഞ്ഞ പൂമരമായിരുന്നു അക്ഷരാര്‍ത്ഥത്തില്‍ എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത് കാളിദാസ് ജയറാം നായകനായെത്തിയ പൂമരം എന്ന ചിത്രം. ക്യാമ്പസ് മൂവികള്‍ എന്നും പുതുമുഖ താരങ്ങളെ നല്‍കിയ മലയാളസിനിമയിലേക്ക് നീത പിള്ള എന്ന പുതുമുഖ നായിക അടക്കം നിരവധി പുതുമുഖങ്ങളെ പൂമരം അവതരിപ്പിച്ചു. പൂമരത്തില്‍ കലോത്സവ പ്രതിഭകളായി അഭിനയിച്ചവരൊക്കെയും യഥാര്‍ത്ഥ ജീവിതത്തിലും അരങ്ങു തകര്‍ത്ത പ്രതിഭകളാണെന്ന് പറയുകയാണ് നീത പിള്ള. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നീത ആ വിശേഷങ്ങള്‍ പങ്കുവച്ചത്.
ഒഡീഷന് ധാരാളം കുട്ടികള്‍ ഉണ്ടായിരുന്നു. രണ്ടു കോളജ് ടീമുകളിലെ യൂണിയൻ മെംബേഴ്സിനെ തിരഞ്ഞെടുക്കാനുള്ള ഒഡീഷൻ ആയിരുന്നു അത്. ദേശീയ അവാർഡ് ജേതാവായ കണ്ണനൊപ്പം അഭിനയിക്കാൻ ചാൻസ് കിട്ടിയാൽ സന്തോഷം എന്നായിരുന്നു ഞങ്ങളിൽ പലരുടേയും മനസ്സിൽ. രണ്ടു കോളജുകളിലേയും യൂണിയൻ മെംബേഴ്സും പെർഫോമേഴ്സുമായി തിരഞ്ഞെടുക്കപ്പെട്ടവരെല്ലാം തന്നെ തികഞ്ഞ പ്രതിഭകൾ.
സിനിമയില്‍ മാളവിക ആയി അഭിനയിച്ച അര്‍ച്ചിത രണ്ട് വട്ടം സെന്റ് തെരേസാസില്‍ നിന്നു കലാതിലകം നേടിയ കുട്ടിയാണ്. ഗിറ്റാര്‍ വായിച്ചു ജയിക്കുന്ന പൂജ ഗിറ്റാറിൽ സംസ്ഥാനതല ജേതാവ്, ഗിറ്റാര്‍ വായിച്ചു തോല്‍ക്കുന്ന ടോണി ജോപ്പന്‍ എം.ജി യൂണിവേഴ്‌സിറ്റി കലോല്‍സവത്തിലെ ഒന്നാംസമ്മാനക്കാരന്‍. മൈം പഠിപ്പിക്കുന്ന മാഷും ഡാന്‍സ് മാഷുമാരും എല്ലാം ജീവിതത്തിലും ആശാന്മാര്‍ തന്നെ.
സെന്റ് ട്രീസ ടീമിലുണ്ടായിരുന്ന ഗൗരി, മാളു, അമല, കാർത്തിക, ഷെറിൽ, ആതിര, മെറിൻ അങ്ങനെ പേര് പറഞ്ഞാൽ കുറേയുണ്ട്. എല്ലാവരും സിനിമയിൽ കാണുന്നതു പോലെ തന്നെ മികച്ച ടീം പ്ലേയഴ്സാണ്. ടീച്ചേഴ്സായി വന്ന മിലുവും അനുശ്രീയും ശരിക്കും ടീച്ചേഴ്സിനെപ്പോലെ തന്നെ ഞങ്ങളെ മോട്ടിവേറ്റ് ചെയ്തിരുന്നു.
എനിക്കാണെങ്കിൽ യുവജനോത്സവത്തിൽ പങ്കെടുത്തുള്ള പരിചയം ഇല്ല. സ്കൂളില്‍ സംസ്‌കൃതം പഠിച്ചിരുന്നു. ഗീതാപാരായണത്തിലും സംഗീതമത്സരങ്ങളിലുമൊക്കെ പങ്കെടുക്കുമായിരുന്നു. പക്ഷേ, ഇത്രയും ടാലന്റഡായിട്ടുള്ള ഒരു കൂട്ടം ആളുകളുടെ ഒപ്പം ചേർന്നപ്പോൾ ഞാനും അവരിൽ ഒരാളായി. എപ്പോഴും ചുറ്റും കലാകാരികളും കലാകാരന്മാരും. ഷൂട്ടിങ്ങിന്‍റെ ഇടവേളകളില്‍ േപാലും ഒരു കലോത്സവം േപാലെ കലാപരിപാടികള്‍, പാട്ടും ഡാന്‍സും മിമിക്രിയും. ആകെ ബഹളമയം. ഒരുപാട് കുട്ടികളുള്ള വലിയ കുടുംബം പോലെയായിരുന്നു ഞങ്ങളുടെ ‘പൂമരം ടീം’
നീത പിള്ള അഭിമുഖം പൂര്‍ണമായി വായിക്കാം