‘ഇക്കുറി ആ പതിവ് തെറ്റിച്ചു’; സത്യൻ അന്തിക്കാട്–ഫഹദ് ചിത്രത്തിന് തുടക്കമായി
ഒരു ഇന്ത്യൻ പ്രണയകഥയ്ക്ക് ശേഷമെത്തുന്ന സത്യൻ അന്തിക്കാട്– ഫഹദ് ഫാസിൽ ചിത്രത്തിനെ പ്രേക്ഷകർക്ക് പ്രിയങ്കരമാക്കുന്ന നിരവധി സംഗതികളുണ്ട്. 16 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാട്–ശ്രീനിവാസൻ ഹിറ്റ് ജോഡി വീണ്ടും ഒരുമിക്കുന്ന ചിത്രം എന്നതാണ് അതിൽ പ്രധാനം. സത്യൻ അന്തിക്കാടിന്റെ

ഒരു ഇന്ത്യൻ പ്രണയകഥയ്ക്ക് ശേഷമെത്തുന്ന സത്യൻ അന്തിക്കാട്– ഫഹദ് ഫാസിൽ ചിത്രത്തിനെ പ്രേക്ഷകർക്ക് പ്രിയങ്കരമാക്കുന്ന നിരവധി സംഗതികളുണ്ട്. 16 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാട്–ശ്രീനിവാസൻ ഹിറ്റ് ജോഡി വീണ്ടും ഒരുമിക്കുന്ന ചിത്രം എന്നതാണ് അതിൽ പ്രധാനം. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ശ്രീനിവാസനാണ്.
പക്ഷേ അവിടെയും തീരുന്നില്ല വിശേഷം. പതിവുകൾ തെറ്റിച്ച് തന്റെ ചിത്രത്തിന്റെ ടൈറ്റിൽ ആദ്യമേ പ്രഖ്യാപിച്ചിരിക്കുകയാണ് സത്യൻ അന്തിക്കാട്. ‘ഞാൻ പ്രകാശൻ’ എന്നാണ് ചിത്രത്തിനിട്ടിരിക്കുന്ന പേര്.
മിക്കപ്പോഴും ചിത്രീകരണത്തിന്റെ അവസാനഘട്ടത്തിലോ റിലീസിന് തൊട്ടുമുന്‍പോ ഒക്കെയാവും അദ്ദേഹം തന്റെസിനിമകളുടെ പേരുകള്‍ പ്രഖ്യാപിക്കുന്നത്. എന്നാല്‍ ഇപ്പോൾ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ച ദിവസം തന്നെ പേര് പ്രഖ്യാപിച്ചായിരുന്നു സത്യൻ അന്തിക്കാട് പ്രേക്ഷകരെ ഞെട്ടിച്ചത്.
പ്രകാശന്‍ എന്ന തന്റെ പേര് പി.ആര്‍.ആകാശ് എന്ന് മാറ്റാന്‍ ഗസറ്റില്‍ പരസ്യം കൊടുത്തയാളാണ് ഫഹദിന്റെ കഥാപാത്രം. ചിത്രത്തിന്റെ പേര് 'ഞാന്‍ പ്രകാശന്‍' ആയതിനു പിന്നിലുള്ള കാരണവും ഇതാണെന്ന് സത്യൻ അന്തിക്കാട് പറയുന്നു.
നേരത്തേ 'മലയാളി' എന്ന് പേരിടാന്‍ ആലോചിച്ചിരുന്ന പ്രോജക്ട് ആണിത്. പേരിന് ഫിലിം ചേംബറിന്റെ അനുവാദവും ലഭിച്ചിരുന്നു. എന്നാല്‍ ഇതേപേരില്‍ മുന്‍പ് ഒരു സിനിമ ഇറങ്ങിയിരുന്നുവെന്ന് പിന്നാലെ അറിഞ്ഞതിനാല്‍ ആ പേര് മാറ്റുകയായിരുന്നു.
സത്യൻ അന്തിക്കാടിന്റെ കുറിപ്പ് വായിക്കാം;
പ്രകാശനും സലോമിയും ഗോപാൽജിയുമൊക്കെ ഇത്രയും ദിവസം മനസ്സിലും കടലാസ്സിലും മാത്രമായിരുന്നു. ഇന്നു മുതൽ അവർക്ക് ജീവൻ വെച്ചു തുടങ്ങുകയാണ്.
എസ് കുമാറിന്റെ ക്യാമറയ്ക്ക് മുന്നിൽ പ്രകാശനായി ഫഹദ് ഫാസിലും സലോമിയായി നിഖില വിമലും ഗോപാൽജിയായി ശ്രീനിവാസനും വന്നു.
പ്രകാശനാണ് ഈ കഥയുടെ ജീവൻ. നമുക്ക് ചുറ്റും നമ്മൾ എന്നും കാണുന്ന ഒരു ടിപ്പിക്കൽ മലയാളി യുവാവ്.
ഗസറ്റിൽ പരസ്യം ചെയ്ത് പ്രകാശൻ തന്റെ പേര് 'പി.ആർ.ആകാശ് ' എന്ന് പരിഷ്കരിച്ചിരുന്നു. ഞങ്ങൾ പക്ഷേ ഗസറ്റിനെയൊന്നും ആശ്രയിക്കുന്നില്ല.
സിനിമയ്ക്ക് "ഞാൻ പ്രകാശൻ" എന്ന് പേരിടുന്നു.
ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാട് നിർമ്മിക്കുന്ന ഈ ചിത്രത്തിലെ രംഗങ്ങൾ ഇനി ക്യാമറയിൽ പതിഞ്ഞു തുടങ്ങുകയാണ്. പതിനാറ് വർഷങ്ങൾക്ക് ശേഷം ശ്രീനിവാസന്റെ തിരക്കഥയിൽ ഒരു സിനിമയൊരുക്കാൻ കഴിയുന്നു എന്നതാണ് എന്റെ ഏറ്റവും വലിയ സന്തോഷം. ഒപ്പം ഫഹദ് ഫാസിൽ എന്ന അനുഗ്രഹീത നടന്റെ സാന്നിദ്ധ്യവും.
"ഞാൻ പ്രകാശൻ" ഒരു നല്ല അനുഭവമായി മാറ്റാൻ ആത്മാർഥമായി ശ്രമിക്കും എന്നു മാത്രം വാക്ക് തരുന്നു.