ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോൾ 5 ലക്ഷം കാഴ്ചക്കാർ! സൗബിൻ മാജിക്കിൽ അമ്പിളി പ്രതീക്ഷയുടെ തുമ്പത്ത്
ടീസർ സൃഷ്ടിക്കുന്ന തരംഗത്തിൽ, വൻ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന റിലീസുകളുടെ കൂട്ടത്തിലേക്കാണ് ‘അമ്പിളി’യും കയറി നിൽക്കുന്നത്. രസകരമായ, കൗതുകം ജനിപ്പിക്കുന്ന ടീസർ ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോഴേക്കും 5 ലക്ഷം കാഴ്ചക്കാരെയാണ് സ്വന്തമാക്കിയിരിക്കുന്നത്. നിരവധി പ്രത്യേകതകളുമായാണ് അമ്പിളി

ടീസർ സൃഷ്ടിക്കുന്ന തരംഗത്തിൽ, വൻ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന റിലീസുകളുടെ കൂട്ടത്തിലേക്കാണ് ‘അമ്പിളി’യും കയറി നിൽക്കുന്നത്. രസകരമായ, കൗതുകം ജനിപ്പിക്കുന്ന ടീസർ ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോഴേക്കും 5 ലക്ഷം കാഴ്ചക്കാരെയാണ് സ്വന്തമാക്കിയിരിക്കുന്നത്.
നിരവധി പ്രത്യേകതകളുമായാണ് അമ്പിളി ഒരുങ്ങുന്നത്. അതിൽ പ്രധാനം ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ഫീൽഗുഡ് – ക്ലാസ് ഹിറ്റിനു ശേഷം സൗബിൻ നായകനാകുന്ന ചിത്രം എന്നതാണ്. നായകനിരയിൽ താൻ കൂടി ഉൾപ്പെട്ട ‘കുമ്പളങ്ങി നൈറ്റ്സി’ന്റെ വിജയത്തിനു ശേഷം തിയേറ്ററിലെത്തുന്ന സൗബിന്റെ പ്രധാന റിലീസ് എന്നതും ‘അമ്പിളി’യുടെ ഹൈലൈറ്റാണ്. ടീസറിലെ സൂചന വച്ച് സൗബിന്റെ തകർപ്പൻ പ്രകടനം തന്നെ ‘അമ്പിളി’യിൽ പ്രതീക്ഷിക്കാം. ഈ പ്രത്യേകതകൾക്ക് ടീസർ കൂടുതൽ ആവേശം പകരുന്നു.
മലയാളത്തിന് ഒരു പുതിയ ദൃശ്യാനുഭവം പകർന്ന്, വലിയ ചർച്ചയായ ‘ഗപ്പി’ക്കു ശേഷം ജോൺ പോൾ ജോർജിന്റെ രണ്ടാമത്തെ സംവിധാന സംരംഭം എന്നതും ‘അമ്പിളി’യെ പ്രതീക്ഷകളുടെ തുമ്പത്തെത്തിക്കുന്നു.
മലയാളത്തിന്റെ പ്രിയനടി നസ്രിയയുടെ സഹോദരന്‍ നവീൻ നസീം സിനിമാരംഗത്തേക്കു കടക്കുന്നതും ‘അമ്പിളി’യിലൂടെയാണ്. ഒരു സുപ്രധാന കഥാപാത്രത്തെ തന്നെയാണ് ചിത്രത്തിൽ നവീൻ അവതരിപ്പിക്കുക.
ടീസറും പുറത്തു വന്ന പോസ്റ്ററുകളുമൊക്കെ ‘അമ്പിളി’ ഒരു മികച്ച ദൃശ്യാനുഭവം ആയിരിക്കും എന്നു തെളിയിക്കുന്നു. കാഴ്ചയുടെ മനോഹാരിതയാകും അമ്പിളിയെ വേറിട്ടുന നിർത്തിയേക്കാവുന്ന ഒരു ഘടകം.
ജാഫർ ഇടുക്കി ഉൾപ്പടെയുള്ള മികച്ച നടൻമാരും കൂടി ചേരുമ്പോൾ ‘അമ്പിളി’ ഒരു വൻ വിജയമാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് പ്രേക്ഷകർ.